IndiaNEWS

അഞ്ചിരട്ടിയായി ഇഞ്ചി വില; കർഷകർക്ക് നേട്ടം

ബംഗളൂരു:കര്‍ണാടകയില്‍ വിളവെടുപ്പ് കഴിഞ്ഞതോടെ റോക്കറ്റ് വേഗത്തില്‍ കുതിക്കുകയാണ് ഇഞ്ചി വില.കര്‍ണാടകയില്‍ മൊത്തവില ഇന്നലെ കിലോയ്ക്ക് സര്‍വകാല റെക്കാഡായ 190 രൂപയായി.കൊച്ചിയിലെ മൊത്തവില 180രൂപയാണ്.
 

60 രൂപയായിരുന്ന ഇഞ്ചിവില കൊവിഡിന് ശേഷം 30 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. ഇതോടെ കൃഷി കുറച്ചതാണ് ഡിമാന്‍ഡ് വര്‍ദ്ധിക്കാനും അപ്രതീക്ഷിത വിലക്കയറ്റത്തിനും കാരണം.ഒരു വര്‍ഷത്തേക്കെങ്കിലും വില ഉയര്‍ന്നു നില്‍ക്കുമെന്നാണ് പ്രതീക്ഷ.

 

Signature-ad

കര്‍ണാടകയിലെ സ്ഥിതിയാണ് ഇന്ത്യയില്‍ വില നിശ്ചയിക്കുന്നത്.അവിടെ കര്‍ഷകരില്‍ 90 ശതമാനവും മലയാളികളാണ്.മൈസൂരു, ചാമരാജ്‌നഗര്‍, ഹുബ്ലി,ഷിമോഗ,മാണ്ഡ്യ,ഹാവേരി,കൂര്‍ഗ്‌,ഹാസന്‍ എന്നിവിടങ്ങളിലായി പതിനായിരത്തോളം മലയാളി കര്‍ഷകരുണ്ട്.

 

കേരളത്തില്‍ വയനാട്ടിലും ഇടുക്കിയിലും മാത്രമാണ് ഇഞ്ചിക്കൃഷിയുള്ളത്.മാര്‍ച്ച്‌- ഏപ്രില്‍ മാസങ്ങളില്‍ നട്ട് ഡിസംബര്‍- ജനുവരിയില്‍ വിളവെടുക്കുന്നതാണ് ഇവിടുത്തെ രീതി.

Back to top button
error: