ഇന്നലെ ലോക ചിരിദിനമായിരുന്നു.പക്ഷെ കേരളത്തിന് അത് കണ്ണീരിന്റെ നനവായി മാറി.മലപ്പുറം താനൂരിൽ ഉണ്ടായ ബോട്ടപകടത്തിൽ ഒരു കുടുംബത്തിലെ പതിനൊന്നു പേർ ഉൾപ്പെടെ മൊത്തം 22 പേരാണ് മരിച്ചത്.
എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ചിരിദിനമായി ആചരിക്കുക.ഈ വർഷം അത് മേയ് 7-നാണ് ആഘോഷിക്കപ്പെടുന്നത്. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ തരണംചെയ്യാനും ആകുലതകളേയും ഉത്കണ്ഠകളേയും ചിരിച്ചുതള്ളാനുമാണ് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നത്.
രാത്രി ഏഴിനും 7.30നും ഇടയിലായിരുന്നു താനൂരിൽ ബോട്ടപകടമുണ്ടാത്.കടലും കായലും സംഗമിക്കുന്ന സ്ഥലാണ് അപകടം നടന്ന ഓട്ടുംപുറം തൂവല്‍ത്തീരം.ഇരുപതിലധികം ആളുകളെ കയറ്റാന്‍ സാധിക്കുന്ന ബോട്ടിലാണ് നാല്‍പ്പതോളം ആളുകളെ കയറ്റിയത്.അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോട്ടുടമ താനൂര്‍ സ്വദേശിയായ നാസറിനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തു.ഇയാള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തിയ ബോട്ടിന് ഫിറ്റ്നസ് ലഭിച്ചതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.