LIFEMovie

കറുപ്പ് ഗൗണിൽ, ടൈറ്റാനിക്കിലെ റോസ്… പിങ്ക് സാരിയിൽ പിങ്ക് റോസ്! ഹണി റോസി​ന്റെ ചിത്രങ്ങൾ വൈറൽ

ലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണിക്ക് ഇന്ന് നിരവധി ആരാധകരുണ്ട്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഹണി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ നടി ഷെയർ ചെയ്ത പുതിയ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധനേടുന്നത്.

കറുപ്പ് ഗൗണിൽ കിടിലൻ ലുക്കിലാണ് ഹണി റോസ്. ഇൻസ്റ്റഗ്രാമിലൂടെ താരം ചിത്രങ്ങൾ പങ്കുവച്ചത്. സ്ലീവ്‌ലെസ് ബോഡി കോൺ ഷോർട്ട് ഗൗണായിരുന്നു ഔട്ട്ഫിറ്റ്. ഒപ്പം ഒരു തൊപ്പിയും താരം ധരിച്ചിരുന്നു. അതിന് മാച്ച് ചെയ്യുന്ന ചുവന്ന ലോക്കറ്റോട് കൂടിയ മാലയും അതേ പാറ്റേണിൽ വരുന്ന വളയും മോതിരവും താരം അണിഞ്ഞു. നിരവധി പേരാണ് താരത്തിൻറെ പോസ്റ്റിന് ലൈക്കും കമൻറുകളും നൽകിയത്. ‘ഇത് ഹണി റോസല്ല, ടൈറ്റാനിക്കിലെ റോസാണ്’- എന്നാണ് ഒരാൾ കമൻറ് ചെയ്തത്. ഈ ഫോട്ടോഷൂട്ടിന്റെ വീഡിയോ 20 ലക്ഷം ആളുകളാണ് കണ്ടത്. രണ്ടു ലക്ഷം ആളുകൾ ലൈക്കും ചെയ്തു.

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

Signature-ad

അതേസമയം പിങ്ക് സാരിയിലുള്ള ചിത്രങ്ങളും ഹണി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കും റോസി ചീക്സും താരത്തെ കൂടുതൽ മനോഹരിയാക്കി. ചിത്രങ്ങൾ വൈറലായതോടെ കമൻറുകളുമായി ആളുകളും രംഗത്തെത്തി. പിങ്കിൽ റോസാപ്പൂവ് പോലെ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ കമൻറ്.

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: