Month: May 2023

  • Crime

    അറിഞ്ഞുകൊണ്ട് അപകടത്തിലേക്ക് തള്ളി; നാസറിനെതിരെ കൊലക്കുറ്റം ചുമത്തി

    മലപ്പുറം: താനൂര്‍ ദുരന്തത്തില്‍ ബോട്ടുടമ നാസറിനെതിരേ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. അപകടസ്ഥലത്ത് എന്‍ഡിആര്‍എഫിന്റെ സഹായത്തോടെ നടത്തുന്ന തിരച്ചില്‍ ഇന്നും തുടരുകയാണ്. അപകടത്തിനും മരണത്തിനും കാരണമാകുമെന്ന് ബോധ്യമുണ്ടായിട്ടും സര്‍വീസ് നടത്തിയതിന്റെ പേരിലാണ് ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയത്. ബോട്ട് ഓടിച്ച ദിനേശിനും മറ്റു ജീവനക്കാര്‍ക്കും വേണ്ടിയുളള അന്വേഷണം തുടരുകയാണ്. വൈദ്യപരിശോധനക്ക് ഹാജരാക്കിയ ശേഷം ജില്ല പോലീസ് മേധാവി എസ്. സുജിത് ദാസ്, അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.വി. ബെന്നി എന്നിവരുടെ നേതൃത്വത്തിലുളള സംഘം നാസറിനെ ചോദ്യം ചെയ്തു. ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങള്‍ക്കായി കുസാറ്റിലെ വിദഗ്ധരുടെ സേവനവും പൊലീസ് തേടുന്നുണ്ട്. അപകട സ്ഥലത്ത് നടക്കുന്ന തിരച്ചില്‍ രാത്രി വരെയും തുടരും. എന്‍ഡിആര്‍എഫിനൊപ്പം അഗ്‌നരക്ഷാസേനയും മല്‍സ്യതൊഴിലാളികളും തിരച്ചിലില്‍ പങ്കു ചേരുന്നുണ്ട്. ഇനി ആരേയും കണ്ടെത്താനുളളതായി വിവരമില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.      

    Read More »
  • Crime

    പിഞ്ചുമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍

    ഇടുക്കി: പിഞ്ചുമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു. കുടുംബത്തെ ഉപേക്ഷിച്ച് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തത്. തൊടുപുഴ സ്വദേശി മുപ്പതുകാരനെയും തങ്കമണി സ്വദേശി ഇരുപത്തിയെട്ടുകാരിയെയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. യുവാവിന് ഭാര്യയും എഴും ഒന്‍പതും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. യുവതിക്ക് ഭര്‍ത്താവും നാലുവയസ്സുള്ള മകളുമുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് യുവാവും യുവതിയും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ഒളിച്ചോടുകയുമായിരുന്നു. കുഞ്ഞിനെ പരിരക്ഷിക്കാത്തതിന് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75, 85 വകുപ്പുകള്‍ പ്രകാരമാണു യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. എഴും ഒന്‍പതും വയസ്സുള്ള കുട്ടികളെയും ഭാര്യയെയും ഉപേക്ഷിച്ചു മറ്റൊരു സ്ത്രീക്കൊപ്പം ഒളിച്ചോടിയതിനാണ് യുവാവിനെതിരേ കേസെടുത്തത്.

    Read More »
  • Business

    700 ലധികം ജീവനക്കാരെ പിരിച്ചുവിടാൻ ലിങ്ക്ഡ്ഇൻ

    ദില്ലി: ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ലിങ്ക്ഡ്ഇൻ. ഉദ്യോഗാർത്ഥികളെ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ഇൻ  716 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. അധികച്ചെലവ് കുറച്ച് കമ്പനി കൂടുതൽ കാര്യക്ഷമമാക്കാൻ ആണ് പിരിച്ചുവിടലുകൾ എന്നാണ് സൂചന. ലിങ്ക്ഡ്ഇൻ നടത്തുന്ന രണ്ടാംഘട്ട പിരിച്ചുവിടലാണ് ഇത്. ജോലി തേടുന്നവർക്ക് ഒരാശ്വാസമാണ് ലിങ്ക്ഡ്ഇൻ. പുതിയ ജോലികൾ കണ്ടെത്തുന്നതിനും റിക്രൂട്ടർമാരുമായി കണക്റ്റുചെയ്യാനും ഉപയോക്താക്കളെ ഈ പ്ലാറ്റ്‌ഫോം സഹായിക്കും. ഫെബ്രുവരിയിൽ നടത്തിയ ആദ്യ റൗണ്ട് പിരിച്ചുവിടലുകൾ പ്രധാനമായും ബാധിച്ചത് റിക്രൂട്ടിംഗ് ടീമിനെയാണ്. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള  ലിങ്ക്ഡ്ഇനിൽ ഏകദേശം 20,000 ജീവനക്കാരുണ്ട്. കഴിഞ്ഞ രണ്ട് പാദങ്ങളായി വരുമാനം വർധിച്ചിട്ടും തൊഴിലാളികളെ പിരിച്ചുവിടാൻ കമ്പനി തീരുമാനിച്ചത്  ശ്രദ്ധേയമാണ്. ചൈന കേന്ദ്രീകരിച്ചുള്ള ഇൻകരിയർ എന്ന ആപ്പ് ലിങ്ക്ഡ്ഇൻ അടച്ചുപൂട്ടുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 2023 ഓഗസ്റ്റ് 9 വരെ ആപ്പ് പ്രവർത്തിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ചൈനയിലെ മെയിൻലാൻഡ് പ്രൊഫഷണലുകളെ ജോലി കണ്ടെത്തുന്നതിനും കമ്പനികൾ ചൈനയിലെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനും സഹായിക്കുന്നതിന് 2021 ഡിസംബറിൽ ആണ്…

    Read More »
  • India

    ഗെലോട്ടിന്റെ നേതാവ് സോണിയയല്ല, വസുന്ധര; തീരുമാനിച്ചുറപ്പിച്ച് സച്ചിന്‍?

    ജയ്പുര്‍: ഈ വര്‍ഷമവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ പോര്‍മുഖം തുറന്ന് മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. സോണിയ ഗാന്ധിയല്ല, വസുന്ധര രാജെയാണ് അശോക് ഗെലോട്ടിന്റെ നേതാവെന്ന് സച്ചിന്‍ പൈലറ്റ് തുറന്നടിച്ചു. വസുന്ധരയും ഗെലോട്ടും തമ്മില്‍ രാഷ്ട്രീയ അന്തര്‍ധാര സജീവമാണെന്ന ചര്‍ച്ചകള്‍ക്കിടെയാണ് ആരോപണവുമായി സച്ചിന്‍ രംഗത്തെത്തിയത്. 2020ല്‍ കുറച്ചു എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് തന്റെ സര്‍ക്കാരിനെ വെല്ലുവിളിച്ചപ്പോള്‍ വസുന്ധര രാജെയാണു സഹായിച്ചതെന്നു കഴിഞ്ഞ ദിവസം ഗെലോട്ട് വെളിപ്പെടുത്തിയിരുന്നു. ”ഇക്കാര്യം കേട്ടതോടെയാണ് ഗെലോട്ടിന്റെ നേതാവ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയല്ലെന്നും വസുന്ധരയാണെന്നും എനിക്ക് തോന്നിയത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പറയുന്നു, സര്‍ക്കാരിനെ രക്ഷിച്ചത് ബിജെപി നേതാവാണെന്ന്. ഈ വൈരുധ്യം ഗെലോട്ട് വിശദീകരിക്കണം” മാധ്യമങ്ങളോടു സച്ചിന്‍ പറഞ്ഞു. വസുന്ധര രാജെ മുഖ്യമന്ത്രിയായിരുന്ന കാലത്തെ അഴിമതികള്‍ എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും സച്ചിന്‍ ചോദിക്കുന്നു. സംസ്ഥാനത്തെ അഴിമതിക്കെതിരേ ഈ മാസം 11 ന് അജ്മീറില്‍നിന്ന് ജയ്പുരിലേക്ക് ‘ജന്‍സംഘര്‍ഷ്’…

    Read More »
  • LIFE

    ഡിറ്റക്ടീവായി വിദ്യാ ബാലൻ വീണ്ടും വെള്ളിത്തിരയിലേക്ക്; ‘നീയത്’ ജൂലൈ ഏഴിന് തിയറ്ററുകളിൽ

    വിദ്യാ ബാലൻ വീണ്ടും വെള്ളിത്തിരയിലേക്ക് മികച്ച ഒരു തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ്. ‘നീയത്’ എന്ന ചിത്രത്തിലാണ് വിദ്യാ ബാലൻ നായികയായി എത്തുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. ‘ശകുന്തളാ ദേവി’ സംവിധായിക അനു മേനോൻ ആണ് ‘നീയത്’ ഒരുക്കുന്നത്. അദ്വൈത കല, ഗിര്‍വാണി ധയാനി എന്നിവര്‍ക്കൊപ്പം അനുവിന്റേതുമാണ് ‘നീയതി’ന്റെ കഥ. ഒരു ഡിറ്റക്ടീവായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലൻ വേഷമിടുന്നത്. രാം കപൂര്‍, രാഹുല്‍ ബോസേ, മിത വസിഷ്‍ഠ്, നീരജ കബി, ഷഹാന ഗോസ്വാമി, അമൃത പുരി, ശശാങ്ക് അറോറ, പ്രജക്ത കോലി, ഡാനേഷ് റസ്വി എന്നിവരും നീയതില്‍ വേഷമിടുന്നു. വിദ്യാ ബാലന്റേതായി ‘ജല്‍സ’ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. സുരേഷ് ത്രിവേണിയാണ് ചിത്രത്തിന്റെ സംവിധാനം. പ്രജ്വല്‍ ചന്ദ്രശേഖര്‍, സുരേഷ് ത്രിവേണി, ഹുസൈൻ ദലാല്‍, അബ്ബാസ് ദലാല്‍ എന്നിവരാണ് തിരക്കഥ എഴുതിയത്. വിദ്യാ ബാലന് പുറമേ ചിത്രത്തില്‍ ഷെഫാലി ഷാ, മാനവ്…

    Read More »
  • Local

    സ്കൂട്ടറിൽ കടത്തുകയായിരുന്ന ആറ് ലിറ്റർ ചാരായവുമായി വിൽപനക്കാരൻ അറസ്റ്റിൽ 

    പയ്യന്നൂർ.സ്കൂട്ടറിൽ കടത്തുകയായിരുന്ന ആറ് ലിറ്റർ ചാരായവുമായി വിൽപനക്കാരൻ അറസ്റ്റിൽ.ഏഴിമല കുരിശുമുക്ക് സ്വദേശി കെ.പി.സജീവിനെ (46)യാണ് പയ്യന്നൂർ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ പി. എം. കെ.സജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖിൻ്റെ നിർദ്ദേശാനുസരണം രാമന്തളി, കുന്നരു ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഏഴിമല കുരിശുമുക്കിൽ വെച്ചാണ് കെ.എൽ .59.എൻ.8614 നമ്പർ സ്കൂട്ടിയിൽ കടത്തുകയായിരുന്ന ആറ്ലിറ്റർ ചാരായവുമായി പ്രതി പിടിയിലായത്.പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്റ്റേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.

    Read More »
  • Kerala

    ബംഗാള്‍ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യത; മുന്നറിയിപ്പ്

    തിരുവനന്തപുരം:‍ കേരളത്തിൽ അടുത്ത 5 ദിവസം  ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്‍റെ സ്വാധീനത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മെയ്‌ 9 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്നാണ് പ്രവചനം. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി ( Cyclonic Circulation ) ന്യുന മര്‍ദ്ദമായി ( Low Pressure Area ) മാറും. ശേഷം ചൊവ്വാഴ്ച തീവ്ര ന്യുന മര്‍ദ്ദമായും ( Depression ) ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

    Read More »
  • Local

    എ.സി പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു

    ആലപ്പുഴ: എ.സി പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു.സീവ്യൂ വാര്‍ഡ്, വടക്കേകളം ജോസ് മാത്യുവിന്‍റെ വീട്ടിലെ എ.സിയാണ് പൊട്ടിത്തെറിച്ചത്.സംഭവത്തിൽ വീട്ടുസാധനങ്ങൾ ഉൾപ്പെടെ കത്തിനശിച്ചു. ആലപ്പുഴ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ച ശേഷം എക്സ്ഹോസ്റ്റ് ബ്ലോവര്‍ ഉപയോഗിച്ച്‌ മുറിക്കുള്ളിലെ പുക പുറന്തള്ളി.അപകടത്തിൽ ആർക്കും പരിക്കില്ല അസി. സ്റ്റേഷന്‍ ഓഫിസര്‍ കെ.ആര്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫിസര്‍മാരായ ആര്‍.ഡി. സനല്‍കുമാര്‍, ഹാഷിം, എ.ജെ. ബഞ്ചമിന്‍, സി.കെ. സജേഷ്, ജോബിന്‍ വര്‍ഗീസ്, പി. രതീഷ്, പുരുഷോത്തമന്‍, ഉദയകുമാര്‍, എച്ച്‌.ജി. സുരേഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.

    Read More »
  • Kerala

    ”സെക്രട്ടേറിയറ്റിലെ തീപിടിത്തം അന്വേഷിക്കും, എഐ ക്യാമറ ഫയലുകള്‍ അവിടെ ഇല്ല; എല്ലാം ഇ ഫയലുകള്‍”

    തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഉണ്ടായ തീപിടിത്തം ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്. എഐ ക്യാമറ ഇടപാടുകളുമായി ബന്ധപ്പെട്ട ഒരു ഫയലും അവിടെ ഇല്ല. വ്യവസായ വകുപ്പില്‍ ഫയലുകള്‍ വരുന്നത് എല്ലാം തന്നെ ഇ ഫയലായിട്ടാണ്. സംവിധാനങ്ങളില്‍ ഫയലുകള്‍ സൂക്ഷിക്കുന്നതിനാല്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാവിലെ 7.55 ഓടേയാണ് നോര്‍ത്ത് ബ്ലോക്കിനോട് ചേര്‍ന്നുള്ള നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ തീപിടിത്തം ഉണ്ടായത്. മൂന്നാം നിലയില്‍ വ്യവസായമന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് തീപിടിത്തം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് 15 മിനിറ്റിനം തീയണച്ചു. എസിയില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തീപിടിത്തത്തില്‍ മുറിയിലെ കര്‍ട്ടനും മേല്‍ക്കൂരയും കത്തിനശിച്ചു. സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫയലുകള്‍ ഒന്നും കത്തിനശിച്ചിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സെക്രട്ടേറിയറ്റില്‍ ഉണ്ടായ തീപിടിത്തം ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിച്ചാലേ വ്യക്തമാകുകയുള്ളൂ എന്ന് പി രാജീവ്…

    Read More »
  • Kerala

    എല്ലാരെയും വെല്ലുവിളിച്ച് ഹൗസ്‌ബോട്ടുകള്‍; ദുരന്തമൊഴിയുന്നത് ഭാഗ്യംകൊണ്ട്

    ആലപ്പുഴ: താനൂര്‍ ബോട്ടുദുരന്തത്തിന്റെ വേദനയില്‍ കേരളം വിതുമ്പുമ്പോഴും, ആലപ്പുഴയിലെ ഹൗസ് ബോട്ട് ടൂറിസം മേഖല നിയമങ്ങളെയും പരിശോധനകളെയും വെല്ലുവിളിക്കുന്നു. സജീവമായ കായല്‍ടൂറിസം മേഖലയില്‍ ഭാഗ്യം കൊണ്ടുമാത്രമാണു ദുരന്തമൊഴിവാകുന്നത്. ലൈസന്‍സും ഫിറ്റ്‌നസും സുരക്ഷയുമില്ലാത്ത ഹൗസ്‌ബോട്ടുകളില്‍ പതിയിരിക്കുന്ന അപകടമറിയാതെ യാത്ര ചെയ്യുകയാണ് വിനോദസഞ്ചാരികള്‍. ആലപ്പുഴ പുന്നമടയിലെ ഹൗസ്‌ബോട്ട് ടെര്‍മിനലില്‍ നൂറുകണക്കിനു ഹൗസ്‌ബോട്ടുകളാണുള്ളത്. താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയിലും പരിശോധന ശക്തമാണ്. ഏകദേശം 1500 ജലവാഹനങ്ങള്‍ക്കാണ് മാരിടൈം ബോര്‍ഡ് ആലപ്പുഴയില്‍ ലൈസന്‍സ് നല്‍കിയിട്ടുള്ളത്. ഇതില്‍ 871 എണ്ണവും ഹൗസ് ബോട്ടുകളാണ്. ശിക്കാരവള്ളവും മോട്ടര്‍ ബോട്ടുകളും മറ്റുമാണ് ബാക്കിയുള്ളവ. മുന്നൂറോളം ഹൗസ്‌ബോട്ടുകളും ജലവാഹനങ്ങളും ലൈസന്‍സില്ലാതെ ഇവിടെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഈ മേഖലയിലുള്ളവര്‍തന്നെ പറയുന്നത്. ഇത്തരം അനധികൃത ഹൗസ്‌ബോട്ടുകള്‍ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ പ്രയാസമാണു സൃഷ്ടിക്കുന്നതെന്നും പരാതിയുണ്ട്. എന്തെങ്കിലും അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി പുന്നമടയില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷന്‍ വേണമെന്ന ആവശ്യവും നടപ്പായിട്ടില്ല.

    Read More »
Back to top button
error: