Month: May 2023

  • Kerala

    പോക്കറ്റിലിരുന്ന റിയല്‍മി ഫോണിന് തീപിടിച്ചു; പാന്റ് ഊരി എറിഞ്ഞ യുവാവിന് പൊള്ളലേറ്റു

    കോഴിക്കോട്: പോക്കറ്റിലിട്ടിരുന്ന സ്മാര്‍ട്ഫോണിന് തീപിടിച്ച് യുവാവിന് പരിക്ക്. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഫാരിസ് റഹ്‌മാനാ (23)ണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ താല്‍കാലിക ജീവനക്കാരനാണ് ഫാരിസ്. ‘റിയല്‍മി 8’ സ്മാര്‍ട്ഫോണ്‍ ആണ് തീപിടിച്ചത്. രണ്ട് വര്‍ഷമായി ഉപയോഗിക്കുന്ന ഫോണ്‍ ആണിത്. അഞ്ചാറ് മാസങ്ങള്‍ക്ക് മുമ്പ് ഫോണിന്റെ ഡിസ്പ്ലേ മാറ്റിയിരുന്നു. തീപിടിച്ച ഉടന്‍തന്നെ ഫാരിസ് തന്റെ പാന്റ് ഊരി എറിയുകയായിരുന്നു. ഇതിനിടെയാണ് കാലിന് പൊള്ളലേറ്റത്. ഫോണിന്റെ ബാറ്ററിയും ബാക്കും പൂര്‍ണണായും കത്തി നശിച്ചു. വസ്ത്രത്തിനും തീപിടിച്ചു. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ സംഭവങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2022 ഡിസംബറില്‍ പോക്കറ്റിലിരുന്ന റിയല്‍മി 8 സ്മാര്‍ട്ഫോണ്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. 2021 ഒക്ടോബറിലും ഇതേ ഫോണ്‍ തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിയല്‍മിയുടെ തന്നെ നാര്‍സോ 5എ, റിയല്‍മി എക്സ്ടി, റിയല്‍മി 5 തുടങ്ങിയ ഫോണുകളും തീപിടിച്ച് അപകടമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിയല്‍മിയെ…

    Read More »
  • Local

    റാന്നി ഇന്ത്യൻ ബാങ്കിൽ തീപിടുത്തം

    റാന്നി: ഇന്ത്യൻ ബാങ്ക് റാന്നി ശാഖയിൽ തീപിടുത്തം.ഇന്ന് രാവിലെയായിരുന്നു സംഭവം.റാന്നിയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. അഗ്നിബാധയിൽ സാരമായ നാശനഷ്ടം സംഭവിച്ചതിനാൽ, എടിഎം ഒഴികെയുള്ള  ബാങ്ക് പ്രവർത്തനം ഒരാഴ്ച തടസ്സപ്പെടും എന്നാണ് ലഭ്യമായ വിവരം.

    Read More »
  • Kerala

    എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന്

    തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 20ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി.പ്ലസ് ടു ഫലം മേയ് 25ന് പ്രസിദ്ധീകരിക്കും. പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്.ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. 2023-ലെ കേരള പത്താംക്ലാസ് പരീക്ഷാഫലം ഔദ്യോഗിക വെബ്‌സൈറ്റുകളായ keralapareekshabhavan.in, keralaresults.nic.in, sslcexam.kerala.gov.in, results.nic.in എന്നിവയിൽ ഓൺലൈനായി പരിശോധിക്കാവുന്നതാണ്.

    Read More »
  • Crime

    സ്വര്‍ണക്കടത്ത് കേസില്‍ നേപ്പാളില്‍ ജയില്‍ശിക്ഷ; നാട്ടിലെത്തി മൂന്നാം വാരം പോക്‌സോയില്‍ അകത്ത്

    മലപ്പുറം: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി മലപ്പുറം വണ്ടൂര്‍ പോലീസിന്റെ പിടിയിലായി. തിരുവാലി ചോലയില്‍ ഹര്‍ഷദാണ് അറസ്റ്റിലായത്. അവധിക്കാലത്തു അമ്മവീട്ടില്‍ പോയ പെണ്‍കുട്ടി തിരിച്ചു വീട്ടില്‍ വരാന്‍ വിസമ്മതിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. മാതാവിന്റെ സഹോദരിയോട് കുട്ടി വിവരങ്ങള്‍ പറഞ്ഞതോടെ പഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിശദമായ അന്വേഷണത്തില്‍ ഹര്‍ഷാദ് രണ്ടു തവണ കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നു വ്യക്തമായി. കുട്ടിയുടെ അമ്മയും പ്രതിക്കെതിരേ മൊഴി നല്‍കിയിട്ടുണ്ട്. വണ്ടൂര്‍ ടൗണിലെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. മൂന്നു തവണ വിവാഹിതനായ പ്രതി സ്വര്‍ണ്ണക്കടത്ത് കേസില്‍ നേപ്പാളിലെ അഞ്ചര വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി മൂന്നാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. പോക്‌സോ വകുപ്പ് ചുമത്തിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • NEWS

    ജോലി അന്വേഷിച്ചെത്തിയ സ്ത്രീകളെ തട്ടിക്കൊണ്ട് പോയി; ബഹ്‌റൈനില്‍ പ്രവാസി അറസ്റ്റില്‍

    മനാമ: ബഹ്‌റൈനില്‍ ജോലി അന്വേഷിച്ചെത്തിയ യുവതികളെ തട്ടിക്കൊണ്ട് പോയി നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചെന്ന പരാതിയില്‍ പ്രവാസികള്‍ അറസ്റ്റില്‍. രണ്ട് വിദേശ വനിതകളാണ് ഇയാള്‍ക്കെതിരേ പരാതിയുമായി അധികൃതരെ സമീപിച്ച് രംഗത്തെത്തിയത്. യുവതികള്‍ സ്വന്തം നാട്ടില്‍ നിന്നും ജോലി അന്വേഷിച്ച് എത്തിയതായിരുന്നു. സ്ത്രീകളെ തട്ടിക്കൊണ്ട് പോയി തടങ്കലില്‍ വെച്ചു, പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെച്ചു, മര്‍ദിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി തങ്ങളെക്കൊണ്ട് നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുകയായിരുന്നുവെന്ന് പരാതിയില്‍ യുവതികള്‍ പറയുന്നുണ്ട്. ബഹ്‌റൈന്‍ ക്രിമിനല്‍ കോടതിയില്‍ മേയ് 15ന് കേസിന്റെ വിചാരണ ആരംഭിക്കും. പ്രതി ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള ആളാണെന്നാണ് വിവരം. പ്രതിയെ കുറിച്ചോ പരാതിക്കാരായ സ്ത്രീകളെക്കുറിച്ചോ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

    Read More »
  • Crime

    നഴ്‌സ് സംഘടനയിലെ സാമ്പത്തിക തട്ടിപ്പ്; ജാസ്മിന്‍ഷാ അടക്കം ആറ് പേര്‍ക്കെതിരേ ക്രൈം ബ്രാഞ്ച് കുറ്റപത്രം

    തിരുവന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായി (യുഎന്‍എ) ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കി. യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഘടനാ പ്രവര്‍ത്തനത്തിന് വേണ്ടി പിരിച്ചതില്‍ നിന്നു 1.80 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. നഴ്‌സുമാരില്‍ നിന്നു മാസവരിയായും നിയമ പോരാട്ടത്തിനുമായാണ് പണം പിരിച്ചത്. ഈ പണം ഉപയോ?ഗിച്ച് സംഘടനാ ഭാരവാഹികള്‍ ഫ്‌ലാറ്റ് വാങ്ങാനും കാറ് വാങ്ങാനും പണം വകമാറ്റി ചെലവഴിച്ചെന്നും കണ്ടെത്തി. മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ 1.80 കോടിയുടെ തട്ടിപ്പിന്റെ തെളിവാണ് ലഭിച്ചത്. ജാസ്മിന്‍ ഷാ ഭാര്യയുടെ പേരിലാണ് ഫ്‌ലാറ്റും കാറും വാങ്ങിയത്. ആശുപത്രി വാങ്ങാനെന്ന പേരിലും സംഘടനാ ഭാരവാഹികള്‍ പണം തട്ടിയെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. ക്രമക്കേട് കണ്ടെത്താതിരിക്കാന്‍ ഓഫീസ് രേഖകളില്‍ കൃത്രിമം നടത്തിയെന്നും കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി…

    Read More »
  • India

    രാജ്യത്തെ നാല് സന്നദ്ധസംഘടനകളുടെ രജിസ്ട്രേഷൻ കേന്ദ്ര സർക്കാർ റദ്ദാക്കി

    ന്യൂഡൽഹി:രാജ്യത്തെ നാല് സന്നദ്ധസംഘടനകളുടെ രജിസ്ട്രേഷൻ കേന്ദ്ര സർക്കാർ റദ്ദാക്കി. ഡല്‍ഹി അസോസിയേഷന്‍ ഓഫ് ദി ഡെഫ്, എസ്.എസ്.എന്‍. ട്രസ്റ്റ്, സാര്‍ത്തി-നെഹ്‌റു കല കുഞ്ച്, സിനിദര്‍ബാര്‍ വെല്‍ഫെയര്‍ സൊസൈറ്റി എന്നീ സന്നദ്ധസംഘടനകളുടെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ രജിസ്‌ട്രേഷന്‍ ആക്‌ട് (എഫ്.സി.ആര്‍.എ.) ലൈസന്‍സാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയത്. മേല്‍പ്പറഞ്ഞ സന്നദ്ധസംഘടനകളുടെ ലൈസന്‍സ് കാലാവധി അവസാനിച്ചതായും ഇവര്‍ക്ക് ഇനിമുതല്‍ വിദേശ ഗ്രാന്റുകള്‍ സ്വീകരിക്കാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യതലസ്ഥാനത്തെ ബധിരരും മൂകരുമായവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന 50 വര്‍ഷം പഴക്കമുള്ള എന്‍.ജി.ഒ.യാണ് ഡല്‍ഹി അസോസിയേഷന്‍ ഓഫ് ദി ഡെഫ്. ബധിരര്‍ക്കുള്ള കലാ-കായിക മത്സരങ്ങള്‍ക്കായുള്ള എല്ലാ സൗകര്യങ്ങളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഇവര്‍ ഒരുക്കിയിരുന്നു. എസ്.എസ്.എന്‍. ട്രസ്റ്റ് വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലും സിനിദര്‍ബാര്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ സിനിമാമേഖലയിലുമാണ് പ്രവര്‍ത്തിക്കുന്നത്.

    Read More »
  • Kerala

    ക്ഷേത്രത്തില്‍ നിത്യപൂജക്കായി ഏല്‍പിച്ച സ്വര്‍ണാഭരണം വിറ്റു; ശാന്തിക്കാരന്‍ അറസ്റ്റില്‍ 

    കൊല്ലം: ക്ഷേത്രത്തില്‍ നിത്യപൂജക്കായി ഏല്‍പിച്ച സ്വര്‍ണാഭരണം പണയംവെക്കുകയും വില്‍ക്കുകയും ചെയ്ത ശാന്തിക്കാരന്‍ അറസ്റ്റില്‍. തൃക്കടവൂര്‍ വൈഷ്ണവം വീട്ടില്‍ കെ. ഗോപകുമാറാണ് (44) ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായത്. വള്ളിക്കീഴ് ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരനായ ഇയാള്‍ 2021 ജൂണ്‍ മുതല്‍ പല ദിവസങ്ങളിലായി ദേവീവിഗ്രഹത്തില്‍ ചാര്‍ത്തി നിത്യപൂജ നടത്തുന്നതിനായി ഏല്‍പിച്ച സ്വര്‍ണാഭരണം ചാര്‍ത്താതെ വില്‍ക്കുകയും പണയം വെക്കുകയും ആയിരുന്നു.   കഴിഞ്ഞദിവസം ദേവി വിഗ്രഹത്തില്‍ താലി ആഭരണം ചാര്‍ത്തി കാണാത്തത് ശ്രദ്ധയില്‍പെട്ട അഡ്വൈസറി കമ്മിറ്റി സെക്രട്ടറിക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ സബ് ഗ്രൂപ്പ് ഓഫിസറെ വിവരം അറിയിക്കുകയായിരുന്നു.   ഗ്രൂപ്പ് ഓഫിസറെത്തി നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ നഷ്ടമായത് മനസ്സിലാകുന്നത്. തുടര്‍ന്ന് തിരുവിതാംകൂര്‍ സബ് ഗ്രൂപ്പ് ഓഫിസറായ കൃഷ്ണകുമാര്‍ നല്‍കിയ പരാതിയില്‍ ശക്തികുളങ്ങര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ 27 ഗ്രാം വരുന്ന ആഭരണങ്ങള്‍ വില്‍ക്കുകയും പണയപ്പെടുത്തുകയും ചെയ്തതായി മനസ്സിലാക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗീസ്, എസ്.ഐമാരായ…

    Read More »
  • NEWS

    ചോറുവച്ചില്ല; ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു

    ഭുവനേശ്വര്‍: ചോറുവച്ചില്ലെന്ന കാരണത്താല്‍ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു.ഒഡീഷയിലെ സംബല്‍പൂര്‍ ജില്ലയിലെ ജമന്‍കിര പോലീസ് സ്റ്റേഷന്‍ പരിധിയിലെ നുവാധി ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. പുഷ്പ ധാരുവ(35) എന്ന യുവതിയാണ് ഭര്‍ത്താവ് സനാതന്‍ ധരുവ(40)യുടെ അടിയേറ്റ് മരിച്ചത്.സംഭവം ദിവസം സനാതന്‍ വീട്ടിലെത്തിയപ്പോള്‍ പുഷ്പ ചോറ് വയ്ക്കാതെ കറി മാത്രം പാകം ചെയ്തത് ടിവിയിൽ സിനിമ കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു.ഇതേത്തുടര്‍ന്ന് ഇരുവരും വാക്കേറ്റമുണ്ടാവുകയും ഇയാള്‍ ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സനാതനും പുഷ്പയ്ക്കും ഒരു മകളും മകനുമുണ്ട്. സംഭവസമയത്ത് മക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സനാതനെ കസ്റ്റഡിയിലെടുത്തു.

    Read More »
  • Kerala

    നാവികസേനയില്‍ ഒഴിവുകൾ;അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം

    കണ്ണൂർ: ഏഴിമലയിലെ നേവല്‍ അക്കാദമിയില്‍ 2024 ജനുവരിയില്‍ ആരംഭിക്കുന്ന ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 242 ഒഴിവാണുള്ളത്.അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്നവരെ സബ്-ലെഫ്റ്റനന്റ് റാങ്കില്‍ നിയമിക്കും. www.joinindiannavy.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 14.

    Read More »
Back to top button
error: