LocalNEWS

സ്കൂട്ടറിൽ കടത്തുകയായിരുന്ന ആറ് ലിറ്റർ ചാരായവുമായി വിൽപനക്കാരൻ അറസ്റ്റിൽ 

പയ്യന്നൂർ.സ്കൂട്ടറിൽ കടത്തുകയായിരുന്ന ആറ് ലിറ്റർ ചാരായവുമായി വിൽപനക്കാരൻ അറസ്റ്റിൽ.ഏഴിമല കുരിശുമുക്ക് സ്വദേശി കെ.പി.സജീവിനെ (46)യാണ്
പയ്യന്നൂർ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ പി. എം. കെ.സജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖിൻ്റെ നിർദ്ദേശാനുസരണം രാമന്തളി, കുന്നരു ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഏഴിമല കുരിശുമുക്കിൽ വെച്ചാണ് കെ.എൽ .59.എൻ.8614 നമ്പർ സ്കൂട്ടിയിൽ കടത്തുകയായിരുന്ന ആറ്ലിറ്റർ ചാരായവുമായി പ്രതി പിടിയിലായത്.പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്റ്റേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: