KeralaNEWS

എല്ലാരെയും വെല്ലുവിളിച്ച് ഹൗസ്‌ബോട്ടുകള്‍; ദുരന്തമൊഴിയുന്നത് ഭാഗ്യംകൊണ്ട്

ആലപ്പുഴ: താനൂര്‍ ബോട്ടുദുരന്തത്തിന്റെ വേദനയില്‍ കേരളം വിതുമ്പുമ്പോഴും, ആലപ്പുഴയിലെ ഹൗസ് ബോട്ട് ടൂറിസം മേഖല നിയമങ്ങളെയും പരിശോധനകളെയും വെല്ലുവിളിക്കുന്നു. സജീവമായ കായല്‍ടൂറിസം മേഖലയില്‍ ഭാഗ്യം കൊണ്ടുമാത്രമാണു ദുരന്തമൊഴിവാകുന്നത്. ലൈസന്‍സും ഫിറ്റ്‌നസും സുരക്ഷയുമില്ലാത്ത ഹൗസ്‌ബോട്ടുകളില്‍ പതിയിരിക്കുന്ന അപകടമറിയാതെ യാത്ര ചെയ്യുകയാണ് വിനോദസഞ്ചാരികള്‍.

ആലപ്പുഴ പുന്നമടയിലെ ഹൗസ്‌ബോട്ട് ടെര്‍മിനലില്‍ നൂറുകണക്കിനു ഹൗസ്‌ബോട്ടുകളാണുള്ളത്. താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയിലും പരിശോധന ശക്തമാണ്. ഏകദേശം 1500 ജലവാഹനങ്ങള്‍ക്കാണ് മാരിടൈം ബോര്‍ഡ് ആലപ്പുഴയില്‍ ലൈസന്‍സ് നല്‍കിയിട്ടുള്ളത്. ഇതില്‍ 871 എണ്ണവും ഹൗസ് ബോട്ടുകളാണ്. ശിക്കാരവള്ളവും മോട്ടര്‍ ബോട്ടുകളും മറ്റുമാണ് ബാക്കിയുള്ളവ.

Signature-ad

മുന്നൂറോളം ഹൗസ്‌ബോട്ടുകളും ജലവാഹനങ്ങളും ലൈസന്‍സില്ലാതെ ഇവിടെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഈ മേഖലയിലുള്ളവര്‍തന്നെ പറയുന്നത്. ഇത്തരം അനധികൃത ഹൗസ്‌ബോട്ടുകള്‍ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ പ്രയാസമാണു സൃഷ്ടിക്കുന്നതെന്നും പരാതിയുണ്ട്. എന്തെങ്കിലും അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി പുന്നമടയില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷന്‍ വേണമെന്ന ആവശ്യവും നടപ്പായിട്ടില്ല.

Back to top button
error: