Month: May 2023
-
India
ബ്രിഗേഡിയര്‍ റാങ്കിന് മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒരേ യൂണിഫോമെന്ന നിര്‍ണായക തീരുമാനവുമായി കരസേന
ദില്ലി: ബ്രിഗേഡിയര്‍ റാങ്കിന് മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒരേ യൂണിഫോമെന്ന നിര്‍ണായക തീരുമാനവുമായി കരസേന. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ സര്‍വീസ് സംബന്ധിയായ കാര്യങ്ങളില്‍ ഐക്യ രൂപത്തിന് വേണ്ടിയുള്ളതാണ് തീരുമാനം. ഓഗസ്റ്റ് ഒന്ന് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് കരസേന വിശദമാക്കുന്നു. ബ്രിഗേഡിയര്‍ മുതലുള്ള റാങ്കിന് മുകളില്‍ വരുന്ന മേജര്‍ ജനറല്‍, ലെഫ്. ജനറല്‍, ജനറല്‍ പദവികളില്‍ റെജിമെന്‍റ് വ്യത്യാസമില്ലാതെ തന്നെയാവും ഒറ്റ യൂണിഫോം നടപ്പിലാക്കുക. സേനയുടെ സ്വഭാവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് നീക്കത്തെ കരസേന നിരീക്ഷിക്കുന്നതെന്നാണ് വിവരം. ഏപ്രിലില്‍ നടന്ന സേനാ കമാന്‍ഡേഴ്സിന്‍റെ കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിയായ തീരുമാനം എടുത്തത്. തൊപ്പി, റാങ്ക് ബാഡ്ജ്, കോളറുകളിലെ പാച്ച്, ബല്‍റ്റ്. ഷൂസ് എന്നിവയിലടക്കം ഏകീകൃത രൂപം വരും. കേണല്‍ മുതല്‍ താഴ്യ്ക്കുള്ള പദവികളിലുള്ളവരുടെ യൂണിഫോമില്‍ മാറ്റമുണ്ടാവില്ലെന്നും കരസേനാ വൃത്തങ്ങള്‍ വിശദമാക്കുന്നു. മുതിര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് ഒരേ യൂണിഫോം നടപ്പിലാക്കുന്നത് കരസേനയുടം ഐക്യം വര്‍ധിപ്പിക്കുമെന്നും സേനാ വൃത്തങ്ങള്‍ വിശദമാക്കുന്നു. വിവിധ റെജിമെന്‍റുകളിലെ വേറിട്ട യൂണിഫോമുകള്‍ എന്നരീതി താഴ്ന്ന റാങ്കുകളിലെ…
Read More » -
NEWS
അഴമതിക്കേസില്‍ ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍. ഇസ്ലാമാബാദ് ഹൈക്കോടതിക്കു പുറത്തുവച്ച് അര്‍ധസൈനിക വിഭാഗം ഇമ്രാനെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പാക്ക് പ്രാദേശിക മാധ്യമങ്ങളാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്നു ലഭിച്ച വിലയേറിയ സമ്മാനങ്ങള്‍ കൂടിയ വിലയ്ക്കു വിറ്റെന്നും ഇതിന്റെ കണക്കുകള്‍ മറച്ചുവച്ച് നികുതി വെട്ടിച്ചെന്നതുമായി ബന്ധപ്പെട്ട തോഷഖാന കേസിലാണ് അറസ്റ്റെന്നാണ് വിവരം. Rangers abducted PTI Chairman Imran Khan, these are the visuals. Pakistan’s brave people must come out and defend their country. pic.twitter.com/hJwG42hsE4 — PTI (@PTIofficial) May 9, 2023 തോഷഖാന അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പലതവണ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു. അനുയായികളുടെ സഹായത്തോടെയാണ് ഇമ്രാന്‍ പിടികൊടുക്കാതെ പിടിച്ചുനിന്നത്. ഇതേത്തുടര്‍ന്ന് പൊലീസും ഇമ്രാന്റെ അനുയായികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. വിദേശത്തുനിന്നു ലഭിക്കുന്ന സമ്മാനങ്ങള്‍ സൂക്ഷിക്കുന്ന വകുപ്പായ തോഷഖാനയില്‍നിന്നു വിലയേറിയ…
Read More » -
Kerala
യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍
കോട്ടയം: യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍. നിലമ്ബൂര്‍- കൊച്ചുവേളി രാജറാണി എക്‌സ്പ്രസിലെ ടിടിഇ ആയ തിരുവനന്തപുരം സ്വദേശി നിതീഷ് ആണ് പിടിലായത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കോട്ടയം റെയില്‍വേ പൊലീസാണ് ടിടിഇയെ അറസ്റ്റ് ചെയ്തത്.ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ടിടിഇക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. യാത്രയ്ക്കിടെ പുലര്‍ച്ചെ ഒരുമണിയോടെ ടിടിഇയുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ യുവതി പരാതി നല്‍കുകയായിരുന്നു.
Read More » -
LIFE
സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന ചിത്രം ‘ഖുഷി’യുടെ ആദ്യ ഗാനം പുറത്തു
സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന ചിത്രമാണ് ‘ഖുഷി’. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ദേവെരകൊണ്ടയാണ് നായകനാകുന്നത്. പല കാരണങ്ങളാൽ ചിത്രത്തിന്റെ ചിത്രീകരണം കുറെക്കാലം നീണ്ടിരുന്നു. സാമന്ത വിജയ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. സെപ്‍തംബർ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന ചിത്രത്തിലെ ഗാനം ‘നാ റോജ നുവ്വേ’യുടെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടത് . മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തടസ്സങ്ങളൊക്കെ നീങ്ങി ചിത്രം റിലീസിന് തയ്യാറാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കർ, മുരളി ശർമ, വെണ്ണെല കിഷോർ, രാഹുൽ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്‍ദുൽ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുൾ വഹാബ് ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്. വിജയ് ദേവെരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം ‘ലൈഗറാ’ണ്.…
Read More » -
India
ഡ്രസ് കോഡ് നിർബന്ധം, നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർഥിനികളോട് ബ്രാ ഊരിമാറ്റാനും വസ്ത്രം മാറാനും ആവശ്യപ്പെട്ടു
നീറ്റ് പരീക്ഷക്ക് മുന്നോടിയായി നടക്കുന്ന സുരക്ഷാ പരിശോധന അതിരു കടക്കുന്നു എന്ന പരാതികള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉയര്‍ന്നു വരുന്നു. ഇത്തവണയും നീറ്റ്-യുജി പരീക്ഷയ്ക്കിടെ മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളോട് വസ്ത്രം മാറാന്‍ ആവശ്യപ്പെട്ടതായും മറ്റുചില വിദ്യാര്‍ഥിനികളോട് ബ്രാ ഊരിമാറ്റാന്‍ ആവശ്യപ്പെട്ടതായുമാണ് ആരോപണം. ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ മാറ്റി ഒപ്പം വന്ന മാതാവിന്റെ വസ്ത്രങ്ങള്‍ ധരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതായും ചിലര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പലരും അനുഭവങ്ങള്‍ പങ്കുവെച്ചിട്ടിട്ടുണ്ട്. സംഭവത്തില്‍ വിദ്യാർഥിനികളും രക്ഷിതാക്കളും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് പരാതി നല്‍കിയിരിക്കുകയാണ്. എന്‍.ടി.എ നിര്‍ബന്ധമാക്കിയ ഡ്രസ് കോഡ് പാലിക്കുന്നതിനായി ചില വിദ്യാര്‍ഥിനികള്‍ക്ക് അടുത്തുള്ള കടകളില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങേണ്ടി വന്നതായും പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ പരാതികളുടെ അടിസ്ഥാനത്തില്‍, പരീക്ഷാ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് വിദ്യാര്‍ഥിനികളുടെ സുരക്ഷാ പരിശോധനകളുടെ കാര്യത്തില്‍ സമഗ്രമായ നിര്‍ദേശങ്ങള്‍ നല്‍കിയതായി നേരത്തെ എന്‍.ടി.എ അറിയിച്ചിരുന്നു. ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളിൽ, ഇത്തവണ ബ്രായുടെ സ്ട്രാപ്പുകളും അടി…
Read More » -
Kerala
ജനരോഷം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്ന് സിപിഎം പാർട്ടി നേതൃയോഗം; കെട്ടിട നിർമ്മാണ പെർമിറ്റിന് ഏർപ്പെടുത്തിയ ഫീസ് വർദ്ധനയിൽ ഇളവ് അനുവദിക്കും
തിരുവനന്തപുരം : കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ദ്ധനയിൽ സര്‍ക്കാര്‍ ഇളവ് അനുവദിക്കും. ജനരോഷം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്ന സിപിഎം പാര്‍ട്ടി നേതൃയോഗത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് നീക്കം. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സര്‍ക്കാർ പ്രഖ്യാപിച്ച നികുതി വര്‍ദ്ധനക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സ്ലാബിലെ ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കിയാൽ മതിയെന്നാണ് ഭരണത്തിലിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളോട് കോൺഗ്രസ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനം കൂട്ടാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണമെന്നാണ് ആവശ്യം. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനയിൽ കടുത്ത വിമര്‍ശനമാണ് മൂന്ന് ദിവസങ്ങളിലായി നടന്ന സിപിഎം നേതൃയോഗത്തിൽ ഉയർന്നത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ ജനരോഷം കണക്കിലെടുക്കാതെ മുന്നോട്ട് പോകാനാകില്ല. നിരക്ക് വര്‍ദ്ധന പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ അടങ്ങിയ സബ് കമ്മറ്റിയുടെ കൂടി നിര്‍ദ്ദേശങ്ങൾ പരിഗണിച്ചാകും പുനഃപരിശോധന. പൊതുജനങ്ങളിൽ…
Read More » -
Kerala
പ്രതീക്ഷിച്ച അത്ര മുന്നോട്ട് പോകാൻ തനിക്ക് കഴിഞ്ഞിട്ടില്ല, മനപ്പൂർവ്വമല്ല, സാഹചര്യങ്ങളുടെ സമ്മർദ്ദമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ
വയനാട്: പ്രതീക്ഷിച്ച അത്ര മുന്നോട്ട് പോകാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. ഇത് മനപ്പൂർവ്വമല്ലെന്നും സാഹചര്യങ്ങളുടെ സമ്മർദ്ദമാണ് കാരണമെന്നും കെ സുധാകരൻ പറഞ്ഞു. പുനഃസംഘടന പൂർത്തിയാക്കാൻ കഴിയാത്തത് വലിയ പ്രശ്നമാണെന്നും എല്ലാവരും സഹകരിക്കണമെന്നും സുധാകരൻ ലീഡേഴ്‌സ് മീറ്റിൽ ആവശ്യപ്പെട്ടു. കെപിസിസിയുടെ രണ്ട് ദിവസത്തെ ‘ലീഡേസ് മീറ്റിൽ’ വയനാട് ബത്തേരിയിൽ തുടക്കമായി. കെ സുധാകരൻ എം പിയാണ് ലീഡേസ് മീറ്റിൽ പതാക ഉയർത്തിയത്. പ്രതിനിധി സമ്മേളനം കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്തു. കെപിസിസി ഭാരവാഹികൾ, എംപി മാർ എംഎൽഎമാർ രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ ഡിസിസി പ്രസിഡന്റുമാർ എന്നിവരാണ് മീറ്റിൽ പങ്കെടുക്കുന്നത്. വരാനിരിക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് പ്രധാന അജണ്ട. പാർല്ലമെൻററി കമ്മറ്റി ഉള്ളതിനാൽ കെ മുരളീധരൻ വൈകീട്ടേ എത്തുകയുള്ളു. അസൗകര്യം അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരന് കത്ത് നൽകി. ശശി തരൂർ അമേരിക്കയിൽ ചികിത്സയിലായതിനാൽ ലീഡേസ് മീറ്റിൽ പങ്കെടുക്കുന്നില്ല. എത്താൻ കഴിയില്ലെന്ന് നേതൃത്വത്തെ രേഖമൂലം…
Read More » -
NEWS
പെറുവിലെ സ്വര്‍ണ്ണ ഖനിയില്‍ തീ പിടിത്തം; 27 മരണം
ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സ്വർണ്ണ ഉൽപാദക രാജ്യമായ പെറുവിലെ ഒരു സ്വർണ്ണ ഖനിയിൽ ഉണ്ടായ തീപിടിത്തത്തിൽ 27 പേർ മരിച്ചു. രാജ്യത്ത് സമീപകാലത്ത് ഉണ്ടായ ഏറ്റവും മോശം ഖനി അപകടങ്ങളിലൊന്നാണ് ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പെറുവിലെ അരെക്വിപ മേഖലയിലെ ലാ എസ്പറൻസ 1 ഖനിക്കുള്ളിൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടത്തെ തുടർന്ന് 175 തൊഴിലാളികളെ ഒഴിപ്പിച്ചതായി യാനാക്വിഹുവ മൈനിംഗ് കമ്പനി അറിയിച്ചു. മരിച്ച 27 പേരും ഖനനത്തിൽ വിദഗ്ധനായ ഒരു കരാറുകാരൻറെ ജോലിക്കാരായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തെ തുടർന്ന് ഖനിക്കുള്ളിൽ 27 പേർ മരിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ ജിയോവാനി മാറ്റോസ് മാധ്യമങ്ങളെ അറിയിച്ചു. ഖനിയിൽ സ്ഫോടനമുണ്ടായതിന് പിന്നാലെ തീ പടരുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഷോർട്ട് സർക്കീട്ടാണ് സ്ഫോടനത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് ഖനിയിലെ തടിതാങ്ങുകൾക്ക് തീ പിടിച്ചു. സ്ഫോടനം നടക്കുമ്പോൾ തൊഴിലാളികൾ ഏതാണ്ട് 100 മീറ്റർ താഴ്ചയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നതിനാൽ…
Read More » -
NEWS
വിവാഹമോചനം കിട്ടിയതിന് പിന്നാലെ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ ബംഗി ജമ്പ്; കാത്തിരുന്നത് മുട്ടൻ പണി! ചാട്ടത്തിനിടെ കയര്‍ പൊട്ടി യുവാവ് വീണത് 70 അടി താഴ്ച്ചയിലേക്ക്
മതങ്ങൾ വിവാഹത്തെ പവിത്രമായിട്ടാണ് കണക്കാക്കുന്നത്. വിവാഹം സ്വർഗ്ഗത്തിൽ വച്ച് നടക്കുന്നുവെന്ന ചൊല്ലിന് അടിസ്ഥാനവും മറ്റൊന്നല്ല. എന്നാൽ, ഇങ്ങനെ നടക്കുന്ന ‘സ്വർഗ്ഗീയ വിവാഹ’ങ്ങൾക്ക് ശേഷമുള്ള ജീവിതം പലർക്കും അത്ര ആസ്വാദ്യമല്ല. പലപ്പോഴും സ്വരച്ചേർച്ച ഇല്ലാതെ രണ്ട് പേരും രണ്ട് വഴിക്ക് നീങ്ങുന്നു. അസ്വാസ്ഥ്യം വർദ്ധിക്കുന്നതോടെ ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാകും പിന്നെ. ഇത്തരത്തിൽ ബ്രസീൽ പൗരനായ റാഫേൽ ഡോസ് സാൻറോസ് ടോസ്റ്റ (22) തൻറെ ദുരന്തപൂർണ്ണമായ വൈവാഹിക ജീവിതം ഒടുവിൽ നിയമപരമായി അവസാനിപ്പിച്ചു. വിവാഹമോചനം അനുവദിച്ച് കിട്ടിയതിന് പിന്നാലെ സ്വാതന്ത്ര്യം ആഘോഷിക്കാൻ റാഫേൽ തീരുമാനിച്ചു. അങ്ങനെയാണ് കഴിഞ്ഞ ഫെബ്രുവരി 11 -ാം തിയതി ബ്രസീലിലെ കാമ്പോ മാഗ്രോ എന്ന സ്ഥലത്തേക്ക് ബംഗി ജംമ്പിംഗിനായി റാഫേൽ എത്തിയത്. ഉയരത്തിൽ നിന്നും ശരീരത്തിൽ കയർ ബന്ധിച്ച് താഴേക്ക് ചാടുന്നതാണ് ബംഗി ജംമ്പിംഗ്. റാഫേൽ, ബംഗി ജംമ്പിംഗ് ചെയ്തെങ്കിലും കയർ പൊട്ടി 70 അടി താഴ്ചയിലേക്ക് വീണു. താഴെ നദിയായിരുന്നതിനാൽ അദ്ദേഹം വെള്ളത്തിലേക്കായിരുന്നു വീണത്. എന്നാൽ ഇത്രയും…
Read More » -
Crime
വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു; ട്രാഫിക് പൊലീസുകാരനെ കാറിന്‍റെ ബോണറ്റിലിട്ട് മുന്നോട്ട് പാഞ്ഞ വിദ്യാര്‍ത്ഥി, ഒടുവിൽ പിടിയില്‍
ജോധ്പൂർ: വാഹനം നിർത്താൻ ആവശ്യപ്പെട്ട ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ കാറിൻറെ ബോണറ്റിലിട്ട് മുന്നോട്ട് പാഞ്ഞ വിദ്യാർത്ഥി പിടിയിൽ. രാജസ്ഥാനിലെ ജോധപൂരിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നന്നത്. തിരക്കേറിയ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിൻറെ ഭാഗമായി വിദ്യാർത്ഥിയോട് കാർ നിർത്താൻ ട്രാഫിക് ചുമതലയിലുണ്ടായിരുന്ന പൊലീസുകാരൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് കേൾക്കാൻ തയ്യാറാകാതെ വിദ്യാർത്ഥി കാറ്‍ മുൻപോട്ട് എടുക്കുകയായിരുന്നു. കാറിടിച്ച് ട്രാഫിക് പൊലീസുകാരൻ ബോണറ്റിൽ വീണിട്ടും കാർ നിർത്താൻ ഇയാൾ തയ്യാറായില്ല. കുറച്ച് ദൂരം മുന്നോട്ട് പോയ വാഹനം പൊലീസുകാർ തടഞ്ഞ് നിർത്തുകയായിരുന്നു. ഓമറാം ദേവാസി എന്ന വിദ്യാർത്ഥിയാണ് പിടിയിലായ്. ഗോവിന്ദ് വ്യാസ് എന്ന ട്രാഫിക് പൊലീസുകാരന് സംഭവത്തിൽ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസുകാരൻറെ മൊബൈൽ ഫോണും അതിക്രമത്തിനിടയിൽ നഷ്ടമായിട്ടുണ്ട്. മൊബൈലിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുകയായിരുന്ന ഓമറാം ട്രാഫിക് പൊലീസുകാരൻറെ നിർദ്ദേശം അവഗണിക്കുകയായിരുന്നു. അരക്കിലോമീറ്ററിലധികം ദൂരം പൊലീസുകാരനെ ബോണറ്റിലിരുത്തി പാഞ്ഞ കാർ ഏറെ പ്രയാസപ്പെട്ടാണ് പൊലീസുകാർ തടഞ്ഞ് നിർത്തിയത്. ഇയാൾക്കെതിരെ കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.…
Read More »