മലപ്പുറം: താനൂര്‍ ദുരന്തത്തില്‍ ബോട്ടുടമ നാസറിനെതിരേ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. അപകടസ്ഥലത്ത് എന്‍ഡിആര്‍എഫിന്റെ സഹായത്തോടെ നടത്തുന്ന തിരച്ചില്‍ ഇന്നും തുടരുകയാണ്. അപകടത്തിനും മരണത്തിനും കാരണമാകുമെന്ന് ബോധ്യമുണ്ടായിട്ടും സര്‍വീസ് നടത്തിയതിന്റെ പേരിലാണ് ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയത്. ബോട്ട് ഓടിച്ച ദിനേശിനും മറ്റു ജീവനക്കാര്‍ക്കും വേണ്ടിയുളള അന്വേഷണം തുടരുകയാണ്.
വൈദ്യപരിശോധനക്ക് ഹാജരാക്കിയ ശേഷം ജില്ല പോലീസ് മേധാവി എസ്. സുജിത് ദാസ്, അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.വി. ബെന്നി എന്നിവരുടെ നേതൃത്വത്തിലുളള സംഘം നാസറിനെ ചോദ്യം ചെയ്തു. ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങള്‍ക്കായി കുസാറ്റിലെ വിദഗ്ധരുടെ സേവനവും പൊലീസ് തേടുന്നുണ്ട്.
അപകട സ്ഥലത്ത് നടക്കുന്ന തിരച്ചില്‍ രാത്രി വരെയും തുടരും. എന്‍ഡിആര്‍എഫിനൊപ്പം അഗ്‌നരക്ഷാസേനയും മല്‍സ്യതൊഴിലാളികളും തിരച്ചിലില്‍ പങ്കു ചേരുന്നുണ്ട്. ഇനി ആരേയും കണ്ടെത്താനുളളതായി വിവരമില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.