Month: May 2023
-
Kerala
ബംഗാള്‍ ഉൾക്കടലിൽ ന്യൂനമർദ്ദം; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതായും ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്.ഉയർന്ന തിരമാലയ്ക്ക് സാധ്യത ഉണ്ടെന്നതിനാൽ കടലിൽ പോകുന്നവർക്കും മുന്നറിയിപ്പുണ്ട്.
Read More » -
Kerala
വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ തീപിടിത്തം; ഫയലുകൾ നശിക്കില്ല
തിരുവനന്തപുരം:വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ കഴിഞ്ഞദിവസം ഉണ്ടായ തീപിടിത്തത്തെ തുടർന്ന് നിരവധി ആക്ഷേപങ്ങളാണുയരുന്നത്.അതിലൊന്നാണ് ഫയലുകൾ കത്തിയെന്ന സംശയം. ആദ്യം എങ്ങനെയാണ് സെക്രട്ടറിയേറ്റിലെ ഫയൽ സിസ്റ്റം വർക്ക് ചെയ്യുന്നത് എന്ന് നോക്കാം. രണ്ട് രീതിയിലാണ് ഇവിടെ ഫയലുകൾ കൈകാര്യം ചെയ്യുന്നത്.ഫിസിക്കൽ ഫയലും, ഇ ഫയലുകളും. നിയമസഭാ ചോദ്യങ്ങൾ , നിയമസഭയിൽ നൽകുന്ന റിപ്പോർട്ടുകൾ , ഗവർണർ കണേണ്ടുന്ന ഫയലുകൾ , ക്യാബിനറ്റ് ഫയലുകൾ തുടങ്ങിയവയാണ് പ്രധാനമായും ഫിസിക്കൽ ഫയലുകൾ ആയി വരുന്നത്. ഇത് സെക്രട്ടറിയേറ്റിൽ കൈകാര്യം ചെയ്യുന്ന ഫയലുകളുടെ 1 % പോലും വരില്ല. ഇതിന് പുറമെയുള്ള എല്ലാ ഫയലുകളും ഇ ഫയൽ ആയിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഓഫീസ് സെക്ഷൻ , അസിസ്റ്റൻ്റ് , സെക്ഷൻ ഓഫീസർ , അണ്ടർ സെക്രട്ടറി , ഡെപ്യൂട്ടി സെക്രട്ടറി , ജോയിൻ്റ് സെക്രട്ടറി , അഡീഷണൽ സെക്രട്ടറി , സ്പെഷ്യൽ സെക്രട്ടറി , സെക്രട്ടറി , ചീഫ് സെക്രട്ടറി , മന്ത്രിമാർ , മുഖ്യമന്ത്രി ഇവർ…
Read More » -
Kerala
സുബൈദയുടെ ജീവിതം ഇന്ത്യ അറിയണം; അപ്പോഴാണ് റിയൽ കേരളാ സ്റ്റോറി പൂർണ്ണമാകുന്നത്
മലപ്പുറം ജില്ലയിലെ അടക്കാകുണ്ടിലെ സുബൈദയുടെ നന്മ നിറഞ്ഞ ജീവിതം ഇന്ത്യയിലെല്ലായിടത്തും അറിയണം.കേരളത്തിലെ അടക്കാക്കുണ്ട് എന്ന സ്ഥലത്ത് സുബൈദ എന്ന ഒരു മുസ്ലിം സ്ത്രീ അയൽക്കാരിയായ ചക്കി എന്ന ഹിന്ദു സ്ത്രീയുടെ മൂന്നു മക്കളെ പോറ്റി വളർത്തിയ കഥ ഇന്ത്യ അറിയണം. ചക്കി മരിച്ചപ്പോൾ സുബൈദ അനാഥരായ ചക്കിയുടെ മക്കളായ രമണിയേയും ലീലയേയും ശ്രീധരനേയും കൂട്ടി തൻ്റെ വീട്ടിലേക്കു പോയ കഥ ലോകമറിയണം, ഇന്ത്യയറിയണം. സുബൈദയുടെ മൂന്ന് മക്കൾ – ഷാനവാസും ജാഫറും ജോഷ്നയും മദ്രസയിൽ പോയപ്പോൾ ചക്കിയുടെ മക്കൾ സ്കൂളിലും അമ്പലത്തിലും പോയി. സുബൈദയുടെ മക്കൾ വൈകുന്നേരങ്ങളിൽ ഖുറാൻ വായിച്ചപ്പോൾ, ചക്കിയുടെ മക്കൾ നെറ്റിയിൽ കുറി തൊട്ട് പ്രാർത്ഥിച്ചു. അങ്ങനെ ആ ആറു കുട്ടികൾ രണ്ടു മതസ്തരായി സുബൈദയുടെ വീട്ടിൽ വളർന്നു. ഈ കഥയും ഇന്ത്യയറിയണം. ചക്കിയുടെ മക്കളെ സുബൈദയും ഭർത്താവ് അബ്ദുൾ അസീസ് ഹാജിയും സ്വന്തം മക്കളെപ്പോലെ വളർത്തി. വലുതായപ്പോൾ ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിക്കൊടുത്തു. ഇതും കേരളത്തിലാണ്. ഇതും മലപ്പുറത്താണ്.…
Read More » -
Kerala
കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും കൂടുതൽ ട്രെയിനുകൾ അനുവദിക്കണം
കോട്ടയം: എ ഗ്രേഡ് സ്‌റ്റേഷനുകളിൽ കേരളത്തിലെ തന്നെ ഒന്നാം നിരയിൽ ഉള്ള സ്‌റ്റേഷനാണ് കോട്ടയം റെയിൽവേ സ്റ്റേഷൻ.നിലവിൽ ഏഴ് പ്ലാറ്റ്ഫോമുകൾ ഇവിടെയുണ്ട്.അടുത്തിടെ പാതയിരട്ടിപ്പിക്കലിനോടനുബന്ധിച്ച് സ്‌റ്റേഷൻ വികസിപ്പിച്ചെങ്കിലും ട്രെയിൻ സർവീസുകളൊന്നും ഇവിടെ പുതുതായി ഉണ്ടായിട്ടില്ല-വന്ദേഭാരത് ഒഴികെ ! സ്റ്റേഷൻ വികസനത്തോടെ കോട്ടയം-സേലം, കോട്ടയം-മധുര രാത്രികാല വണ്ടികൾ ഉൾപ്പെടെ നിരവധി ട്രെയിനുകൾ ഇവിടെ നിന്നും ആരംഭിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല.അതേപോലെ കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്ക് പകൽ നേരത്ത് ഇവിടെ നിന്നും വണ്ടികൾ തീരെ കുറവുമാണ്.2020 മാർച്ച് വരെ കോട്ടയം വഴി ആയിരുന്ന കൊച്ചുവേളി ഡെറാഡൂൺ ലോക്ക്ഡൗൺ കഴിഞ്ഞപ്പോൾ കൊച്ചുവേളി ഋഷികേശ് റൂട്ടിൽ ആലപ്പുഴ വഴിയാക്കി മാറ്റി.ഇതോടെ പകൽ പരശുറാം പോയി കഴിഞ്ഞാൽ പിന്നെ വടക്കോട്ട് വണ്ടികൾ ഇല്ലെന്ന അവസ്ഥ.ഇതിനൊരു അപവാദമായി പറയാവുന്നത് ഞായർ, വ്യാഴം ദിവസങ്ങളിൽ ഉള്ള ഗരീബ് രഥ് ആണ്. പിന്നെ രാത്രി 6:30 വരുന്ന വീക്ക്ലി കൊങ്കൺ ട്രെയിനുകൾ. അതേസമയം ആർക്കും ഒരിക്കലും പ്രയോജനപ്പെടരുത് എന്നുറപ്പിച്ച് നടത്തുന്ന ട്രെയിൻ സർവീസുകൾ…
Read More » -
NEWS
കുവൈത്തിലെ ടവറുകൾ
കുവൈറ്റ് നഗരത്തിലെ കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ച മൂന്ന് ഗോപുരങ്ങളെയാണ് കുവൈത്ത് ടവറുകൾ എന്ന് വിളിക്കുന്നത്.187 മീറ്റർ ഉയരമുള്ള പ്രധാന ഗോപുരത്തിൽ രണ്ട് ലോക നിലവാരമുള്ള ഭക്ഷണശാലകൾ ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്തമായ ഭക്ഷണങ്ങൾ ഇവിടെ ലഭ്യമാണ്.82 മീറ്റർ ഉയരത്തിലാണ് ഭക്ഷണശാല സ്ഥിതിചെയ്യുന്നത്.കൂടാതെ 120 മീറ്റർ ഉയരത്തിൽ കറങ്ങുന്ന കോഫി ഷോപ്പ് ഉണ്ട്.3 കുവൈത്ത് ദിനാർ ആണ് പ്രവേശന തുക. ടവറിനു മുകളിൽ നിന്നുള്ള ദൃശ്യങ്ങൾ ആസ്വദിക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിനോദ സഞ്ചാരികൾ ഇവിടെ എത്തുന്നു.സമുദ്രനിരപ്പിൽ നിന്നും 120 മീറ്റർ ഉയരത്തിലുള്ള നിരീക്ഷണത്തിനായി തയ്യാറാക്കിയ ഒരു ഗോളമണ്ഡലവും ഇതിനുണ്ട്.രണ്ടാമത്തെ ഗോപുരം 145.8 മീറ്റർ ഉയരമുള്ള ഒരു ജലസംഭരണിയാണ്. മൂന്നാമത്തെ ഗോപുരം, മറ്റ് രണ്ട് വലിയ ഗോപുരങ്ങൾകാവശ്യമായ വൈദ്യുത സംവിധാനങ്ങളുടെ സജ്ജീകരണങ്ങൾക്കുള്ള സ്ഥലമായി ഉപയോഗിക്കുന്നു. ലിബറേഷൻ ടവർ 1990 ഓഗസ്റ്റ് 2-ന് ഇറാഖി കുവൈറ്റ് അധിനിവേശത്തിന് മുമ്പ് ആരംഭിച്ചതാണ് ടവറിന്റെ നിർമ്മാണം.എന്നാൽ അധിനിവേശം നടന്നപ്പോൾ, ഏതാണ്ട് പാതിവഴിയിൽ പൂർത്തിയായ കെട്ടിടനിർമ്മാണം നിർത്തിവയ്ക്കേണ്ടി വന്നു.1991 ഫെബ്രുവരി…
Read More » -
NEWS
അബുദാബിയിൽ ബോട്ട് മറിഞ്ഞ് മലയാളി ബാലൻ മരിച്ചു
അബുദാബി:വിനോദസഞ്ചാരത്തിനിടെ അബുദബിയിൽ ബോട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലൻ മരിച്ചു. പന്തളം കുരമ്പാല ചെറുതിട്ട ശ്രീരാഗത്തിൽ പ്രശാന്തിന്റെയും മഞ്ജുഷയുടേയും മകൻ പ്രണവ് എം.പ്രശാന്താണ്(7)മരിച്ചത്.അബുദബിയിൽ രണ്ടാംക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഏപ്രിൽ 21-ന് അബുദാബിയിൽ കുടുംബാംഗങ്ങൾക്കൊപ്പമുള്ള ബോട്ട് യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രണവ് ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്.മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
Read More » -
Local
തൃശൂരിൽ ജാര്‍ഖണ്ഡ് സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: ലോഡ്ജ് മുറിയിൽ ജാര്‍ഖണ്ഡ് സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി.ജാര്‍ഖണ്ഡ് സ്വദേശിനി മുനിക കിഷ്‌കു ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് ജാര്‍ഖണ്ഡ് സ്വദേശി മുനിക ഒഡീഷ സ്വദേശി ബെസേജ എന്ന യുവാവുമായി ലോഡ്ജിലെത്തിയത്. പോസ്റ്റ് ഓഫീസ് റോഡിലെ ‘അല്‍ അമാന്‍’ ലോഡ്ജില്‍ 105-ാം നമ്ബര്‍ മുറിയിലാണ് ഇവര്‍ താമസിച്ചത്. ഇന്ന് രാവിലെ മുറി ഒഴിയുമെന്നാണ് അറിയിച്ചിരുന്നത്. രാവിലെ 8.30ന് യുവാവ് പുറത്തുപോയി. എന്നാല്‍ ഉച്ചയായിട്ടും മുറി ഒഴിയാതായതോടെ ജീവനക്കാരെത്തി പരിശോധിക്കുകയായിരുന്നു.അപ്പോഴാണ് മുറി പുറത്തുനിന്ന് പൂട്ടിയതായി കണ്ടത്. പിന്നീട് ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതി കട്ടിലില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.ഇവർക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു
Read More » -
Kerala
അച്ചന്‍കോവിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ ബാങ്ക് ജീവനക്കാരൻ മുങ്ങി മരിച്ചു
പത്തനംതിട്ട:അച്ചന്‍കോവിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ ബാങ്ക് ജീവനക്കാരൻ മുങ്ങി മരിച്ചു.പത്തനാപുരം പട്ടാഴി പന്തപ്ലാവ് ഉഷസില്‍ അനൂപാണ് (47) മരിച്ചത്. പന്തളം മങ്ങാരത്തെ ബന്ധു വീട്ടില്‍ ചൊവ്വാഴ്ച രാവിലെ എത്തിയ അനൂപ് വൈകിട്ടോടെയാണ് സമീപത്തെ കടവില്‍ കുളിക്കാന്‍ പോയത്.തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കുളിക്കടവിലെത്തി പരിശോധിച്ചപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടെത്തി.തുടര്‍ന്ന് ബന്ധുക്കള്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പന്തളം പൊലീസും അടൂരില്‍നിന്ന് എത്തിയ അഗ്നി രക്ഷാസേനയും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.പത്തനാപുരം സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: സ്മിതാ (അധ്യാപിക, പിറവന്തൂര്‍ ഗുരുദേവ സ്കൂള്‍).
Read More » -
Kerala
സംസ്ഥാന യൂത്ത് കോൺഗ്രസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോൺഗ്രസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഈ മാസം 15 മുതൽ പത്രിക നൽകാം. മത്സരിക്കാനുള്ള പ്രായപരിധി 36 വയസ്സാണ്. സമവായത്തിന് സംസ്ഥാന നേതൃത്വം ശ്രമം തുടരുന്നതിനിടെയാണ് പ്രഖ്യാപനം. ദേശീയ നേതൃത്വം ആണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മെയ് 10 മുതൽ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കും. പാലക്കാട് ജില്ലയിലെ യൂത്ത് കോൺഗ്രസിലെ വിഭാഗീയതയും കൂട്ട രാജിയും അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സംസ്ഥാന നേതൃത്വം. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജിൽ മാക്കുറ്റി , പ്രേംരാജ് എന്നിവർക്കാണ് ചുമതല. സംഘടന പ്രശ്നങ്ങൾ പഠിച്ചു റിപ്പോർട്ട് നൽകൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ് നിർദേശിച്ചത്. ജില്ലാ സമ്മേളനവുമായി സഹകരിക്കാത്തതിന്റെ പേരിൽ 8 മണ്ഡലം കമ്മറ്റികൾ പിരിച്ചു വിട്ടിരുന്നു. നടപടി ഏകപക്ഷിയം എന്നു ആരോപിച്ചു നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജി നൽകി. ഇതിനു പിന്നാലെ ആണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ.
Read More » -
Kerala
കായംകുളത്ത് ഭാര്യയെ കുത്തിക്കൊന്നശേഷം ഭര്‍ത്താവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി
കായംകുളം:കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്നശേഷം ഭര്‍ത്താവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. കായംകുളം ചേരാവള്ളി ചക്കാലയില്‍ ലൗലി എന്ന രശ്മിയെയാണ് ഭര്‍ത്താവ് കുത്തിക്കൊന്നത്.സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് ബിജു ചേരാവള്ളി കോലെടുത്ത് ലെവല്‍ ക്രോസിന് സമീപം ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കായംകുളം സി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. മക്കള്‍: അതിഥി, ആദ്വൈത്.
Read More »