Month: May 2023

  • Crime

    പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കായിക അധ്യാപകനെതിരെ പോക്സോ കേസ്

    പാലക്കാട്: പാലക്കാട് ആനക്കരയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കായിക അധ്യാപകനെതിരെ പോക്സോ കേസ്. ഒളിവിൽ പോയ അധ്യാപകനെതിരെ ചാലിശ്ശേരി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒമ്പതാം ക്ലാസ് മുതൽ പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി അധ്യാപകൻ പീഡനത്തിരയാക്കുകയായിരുന്നു. അതിനിടെ ഫോട്ടോകൾ എടുത്ത് വിവിധ ആളുകൾക്ക് കൈമാറി ഭീഷണിപെടുത്തുകയുമാണ് രീതി. കഴിഞ്ഞ ദിവസം ഇരയുമായി കടന്ന് കളയാനുള്ള ഇയാളുടെ ശ്രമം രക്ഷിതാക്കളുടെ ഇടപെടൽ മൂലം തടസപ്പെട്ടു. തുടർന്ന് യുവാവുമായി സംസാരിച്ചപ്പോൾ ഇതെല്ലാം തൻറെ ഹോബിയാണന്ന മറുപടിയാണ് ലഭിച്ചത്. ഇതിന് മുമ്പ് ഇത്തരത്തിൽ രണ്ട് പെൺകുട്ടികളെ കൂടി പ്രതി ചൂഷണത്തിനിരയാക്കിയിരുന്നു എന്നാണ് സൂചന. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചാലിശ്ശേരി പൊലീസ് പോക്സോ കേസ് ചുമത്തി. എന്നാൽ 23 കാരനായ പി ടി അധ്യാപകൻ ഒളിവിലാണ്. ചാലിശ്ശേരി സി ഐ സതീഷ് കുമാറിൻറെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.

    Read More »
  • Kerala

    താനൂർ ബോട്ട് ദുരന്തം നടന്ന സ്ഥലം മനുഷ്യാവകാശ കമ്മീഷൻ നാളെ സന്ദർശിക്കും

    താനൂർ: താനൂർ ബോട്ട് ദുരന്തം നടന്ന സ്ഥലം മനുഷ്യാവകാശ കമ്മീഷൻ നാളെ സന്ദർശിക്കും. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. മലപ്പുറം ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ആലപ്പുഴ ചീഫ് പോർട്ട് സർവേയർ എന്നിവർ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ബോട്ട് ദുരന്തത്തിൽ പ്രതിയായ ബോട്ടുമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ തിരൂർ സബ്ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിക്കെതിരെ കോടതിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. റിമാൻ്റിലായ നാസറിനെ പൊലീസ് കൊണ്ടുപോയി. നാസറിനെ വിട്ടുകിട്ടാൻ പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും. ബോട്ട് ദുരന്തത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്. ​ദുരന്തത്തിന് ശേഷം ബോട്ടുടമ നാസർ ഒളിവിൽ പോയിരുന്നു. താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുക്കാൻ രജിസ്ട്രാറോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വലിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അത്യധികമായ ദുഖഭാരത്താലാണ് ഉത്തരവെഴുതുന്നതെന്ന് കോടതി പറഞ്ഞു. എല്ലാ ദുരന്തങ്ങൾക്ക് ശേഷവും പതിവ് അന്വേഷണമുണ്ടാകും. പരിഹാരമാർഗങ്ങൾ നിർദേശിക്കപ്പെടും. പക്ഷേ…

    Read More »
  • Kerala

    ‘ബോട്ടിന്റെ വിവരം കൈമാറിയപ്പോൾ തട്ടിക്കയറിയ അബ്ദു റഹ്മാനും ഒഴിഞ്ഞുമാറിയ റിയാസും താനൂർ ദുരന്തത്തി​ന്റെ കാരണക്കാർ’ ഗുരുതര ആരോപണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

    തിരുവനന്തപുരം: താനൂരിൽ 22 പേരുടെ മരണത്തിന് കാരമണായ അപകടത്തിൽ മന്ത്രിമാരായ വി അബ്ദു റഹ്മാനും മുഹമ്മദ് റിയാസിനുമെതിരെ ഗുരുതര ആരോപണം. ലൈസൻസില്ലാത്ത ആളാണെന്നും കഴിഞ്ഞ മാസം 23ന് മന്ത്രിമാരായ വി അബ്ദു റഹ്മാനെയും മുഹമ്മദ് റിയാസിനെയും മുഹാജിദ് എന്ന മത്സ്യത്തൊഴിലാളി നേരിട്ട് കണ്ട് പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ആരോപണം. വിവരം കൈമാറിയപ്പോൾ തട്ടിക്കയറിയ അബ്ദു റഹ്മാനും ഒഴിഞ്ഞു മാറിയ മുഹമ്മദ് റിയാസും ഈ ദുരന്തത്തിനും മനുഷ്യക്കുരുതിക്കും ഉത്തരവാദികളാണ്. രണ്ടു പേർക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ രാഹുൽ ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിന്റെ കുറിപ്പിങ്ങനെ… താനൂരിൽ 22 പേരുടെ മരണത്തിനു കാരണമായ അറ്റ്ലാന്റിക്ക് ബോട്ടിനു രജിസ്ട്രേഷൻ ഇല്ലായെന്നും , ബോട്ട് ഓടിക്കുന്നത് ലൈസൻസില്ലാത്ത ആളാണെന്നും കഴിഞ്ഞ മാസം 23ന് മന്ത്രിമാരായ V അബ്ദു റഹ്മാനെയും മുഹമ്മദ് റിയാസിനെയും മുഹാജിദ് എന്ന മത്സ്യത്തൊഴിലാളി നേരിട്ട് കണ്ട് പറഞ്ഞിരുന്നു. ഈ വിവരം കൈമാറിയപ്പോൾ തട്ടിക്കയറിയ അബ്ദു റഹ്മാനും ഒഴിഞ്ഞു…

    Read More »
  • Kerala

    താനൂർ ബോട്ട് ദുരന്തത്തിലെ പ്രതി നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നു പേർ പിടിയിൽ

    മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിലെ പ്രതി നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നു പേർ പിടിയിലായി. സലാം, വാഹിദ്, മുഹമ്മദ്‌ ഷാഫി എന്നിവരെയാണ് പിടികൂടിയത്. ഇവർ താനൂർ സ്വദേശികളാണ്. പൊന്നാനിയിൽ നിന്നാണ് ഇവർ പിടിയിലായത്. പ്രതിയായ ബോട്ടുമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ തിരൂർ സബ്ജയിലിലേക്ക് മാറ്റി. അതേസമയം, കോടതിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. റിമാൻ്റിലായ നാസറിനെ പൊലീസ് കൊണ്ടുപോയി. നാസറിനെ വിട്ടുകിട്ടാൻ പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും.

    Read More »
  • LIFE

    ജീവകാരണ്യ രംഗത്തും സാമൂഹിക സേവന രംഗത്തും വനിതാ സമാജത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ശ്രേഷ്ഠ കാതോലിക്ക ബാവ

    കോട്ടയം: ജീവകാരണ്യ രംഗത്തും സാമൂഹിക സേവന രംഗത്തും വനിതാ സമാജത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ ആബൂൻ മോർ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിന്റെ നവതി സമാപന പൊതുസമ്മേളനം തിരുവഞ്ചൂർ തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രസിഡന്റ്‌ സഖറിയാസ്‌ മോർ പീലക്സിനോസ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപത ആർച്ച്‌ ബിഷപ്പ്‌ ഡോ. തോമസ്‌ മോർ കൂറിലോസ് ചികിത്സാ സഹായ വിതരണോദ്ഘാടനവും ക്നാനായ കത്തോലിക്ക കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ്‌ മോർ അഫ്രേം മെത്രാപ്പോലീത്ത മിസ്‌. കെ.കെ. മേരിക്കുട്ടി എൻഡോവ്മെന്റ്‌ വിതരണവും വിദ്യാഭ്യാസ സഹായം ഉദ്ഘാടനവും നിർവഹിച്ചു. കാലംചെയ്ത സഖറിയാസ്‌ മോർ പോളികാർപ്പോസ്‌ മെത്രാപ്പോലീത്തായുടെ സ്മരണാർത്ഥം യൂറോപ്പ്‌ ഭദ്രാസനത്തിലെ മാൾട്ട സെന്റ്‌ മേരീസ്‌ പള്ളി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി…

    Read More »
  • ദിവസവും നാരങ്ങാവെള്ളം കാച്ചിയാലോ… നാരങ്ങവെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ

    ധാരാളം പോഷകങ്ങൾ അടങ്ങിയ നാരങ്ങയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളും സൗന്ദര്യഗുണങ്ങളുമുണ്ട്. ഈ കൊടുംച്ചൂടിൽ തണുത്ത നാരങ്ങവെള്ളം കുടിക്കുന്നത് വളരെ ആശ്വാസം നൽകും.  നാരങ്ങ അമിതമായി കഴിക്കുന്നത് നല്ലതല്ലെങ്കിലും ചെറിയ അളവില്‍ ദിവസനേ കുടിക്കുന്നതിലൂടെ ശരീരത്തിന് നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ഏതെല്ലാമെന്ന് നോക്കാം. നല്ല ദഹനത്തിന് ദഹനം നന്നായി നടക്കുന്നതിനും ദഹന സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും നാരങ്ങ സഹായിക്കുന്നു.  ശരീരത്തില്‍ നിന്നും വേയ്‌സ്റ്റ് പുറത്തേക്ക് തള്ളുന്നതിനുംബ്ലഡ് ഷുഗര്‍ ലെവല്‍ കുറയ്ക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും നാരങ്ങനീര് കുടിക്കുന്നത് നല്ലതാണ്. തടി കുറയ്ക്കാന്‍ ശരീരത്തില്‍ നിന്നും ആവശ്യമില്ലാത്ത കൊഴുപ്പ് നീക്കം ചെയ്യുന്നതിനും ദഹനം കൃത്യമായി നടക്കുന്നതിനും സഹായിക്കുന്നതിനാല്‍ ഇത് ശരീരഭാരം വേഗത്തില്‍ കുറയ്ക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ വെറും വയറ്റില്‍ അര ഗ്ലാസ് വീതം നീരങ്ങാനീര് കുടിക്കുന്നത് നല്ലതാണ്. ഇത് അടുപ്പിച്ച് കഴിക്കുന്നത് ശീലമാക്കിയാല്‍ തന്നെ നല്ല മാറ്റം കാണാന്‍ സാധിക്കുന്നതാണ്. തടി മാത്രമല്ല, വയറും കുറയ്ക്കാന്‍ ഇത് സഹായിക്കും. ചർമ്മത്തിൻറെ ആരോഗ്യത്തിന്…

    Read More »
  • Kerala

    എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ

    കൊച്ചി:മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ.മാവേലിക്കര ചെട്ടിക്കുളങ്ങര പടശ്ശേരി വീട്ടില്‍ സുധീഷ് എസ് (27), ഇടുക്കി കട്ടപ്പന പീടികപ്പുരയിടത്തില്‍ ആതിര (27) എന്നിവരാണ് പിടിയിലായത്. ഇടപ്പള്ളി ടോള്‍ ഭാഗത്തായിരുന്നു സംഭവം.ഇവരില്‍ നിന്ന് 3.9 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. കൊച്ചി സിറ്റി ഡാന്‍സാഫും കളമശ്ശേരി പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.   പ്രതികള്‍ വന്‍കിട വില്‍പ്പനക്കാരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി പാലാരിവട്ടം, ഇടപ്പള്ളി ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു.

    Read More »
  • India

    ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മന്ത്രവാദിയുടെ ജനനേന്ദ്രിയം ഛേദിച്ച് യുവതി

    ഗുവാഹത്തി: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മന്ത്രവാദിയുടെ ജനനേന്ദ്രിയം യുവതി ഛേദിച്ചു.അസമിലെ മോറിഗാവോണ്‍ ജില്ലയിലെ ബോരാലിമാരിയിലാണ് സംഭവം. ഉസ്മാൻ അലി എന്ന മന്ത്രവാദിയുടെ ജനനേന്ദ്രിയമാണ് യുവതി അറുത്തെടുത്തത്.തന്നെ കടന്നുപിടിച്ച്‌ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷാര്‍ത്ഥമാണ് ആക്രമിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഡാരംഗ് ജില്ലക്കാരനാണ് ഉസ്മാന്‍ അലി.   യുവതിയുടെ പരാതിയില്‍ പൊലീസ് ഉസ്മാനെതിരെ കേസെടുത്തിട്ടുണ്ട്. മന്ത്രവാദിയായ ഇയാള്‍, പൂജകളിലൂടെയും മറ്റും രോഗശാന്തി ലഭ്യമാക്കാമെന്ന് പറഞ്ഞാണ് യുവതിയെ സമീപിക്കുന്നത്.വിവരം അറിഞ്ഞെത്തിയ പൊലീസാണ് സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചത്.

    Read More »
  • Local

    വിനോദസഞ്ചാരമേഖലയായ കുമരകത്ത് ബോട്ടുകളിൽ സുരക്ഷാപരിശോധന

    കുമരകം: വിനോദസഞ്ചാരമേഖലയായ കോട്ടയം കുമരകത്ത് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോർട്ട്‌ ഡിപ്പാർട്ട്മെന്റുമായി ചേർന്ന് സംയുക്തമായി ബോട്ടുകളിൽ സുരക്ഷാ പരിശോധന നടത്തി. വിനോദസഞ്ചാരികൾ അധികമായി വരുന്ന അവധിക്കാലമായതിനാലാണ് പരിശോധന ശക്തമാക്കിയത്. ടൂറിസ്റ്റ് ബോട്ട്, ഹൗസ് ബോട്ട്, ശിക്കാരാ ബോട്ട് തുടങ്ങിയ 50 ലധികം ബോട്ടൂകളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ രജിസ്ട്രേഷനും, ഇൻഷുറൻസും ഇല്ലാതിരുന്ന ബോട്ടുകൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കുകയും ചെയ്തു. തുടർന്ന് ബോട്ട് ഉടമകൾക്കും, ഡ്രൈവർമാർക്കും സർവീസ് നടത്തുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെകുറിച്ചും, ബോട്ടുകളിൽ സജ്ജീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങളെകുറിച്ചും ആവശ്യമായ ബോധവൽക്കരണം നടത്തുകയും ചെയ്തു.

    Read More »
  • Crime

    മുളക്കുളത്ത് വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമത്തിനു ശ്രമം: യുവാവ് അറസ്റ്റിൽ

    വെള്ളൂർ: വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുളക്കുളം ലൈബ്രറിപടി ഭാഗത്ത് ശ്രീഭവൻ വീട്ടിൽ ശ്രീജിത്ത് കെ.നായർ(32) എന്നയാളെയാണ് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് വെള്ളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് എസ്.എച്ച്.ഓ ശരണ്യ എസ്. ദേവന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിനെ കോടതിയിൽ ഹാജരാക്കി.

    Read More »
Back to top button
error: