KeralaNEWS

കായംകുളത്ത് ഭാര്യയെ കുത്തിക്കൊന്നശേഷം ഭര്‍ത്താവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി

കായംകുളം:കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്നശേഷം ഭര്‍ത്താവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി.

കായംകുളം ചേരാവള്ളി ചക്കാലയില്‍ ലൗലി എന്ന രശ്മിയെയാണ് ഭര്‍ത്താവ് കുത്തിക്കൊന്നത്.സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് ബിജു ചേരാവള്ളി കോലെടുത്ത് ലെവല്‍ ക്രോസിന് സമീപം ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.

 

Signature-ad

ഇരുവരുടെയും മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കായംകുളം സി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

 

മക്കള്‍: അതിഥി, ആദ്വൈത്.

Back to top button
error: