പത്തനംതിട്ട:അച്ചന്കോവിലാറ്റി ല്‍ കുളിക്കാന്‍ ഇറങ്ങിയ ബാങ്ക് ജീവനക്കാരൻ മുങ്ങി മരിച്ചു.പത്തനാപുരം പട്ടാഴി പന്തപ്ലാവ് ഉഷസില്‍ അനൂപാണ് (47) മരിച്ചത്.
പന്തളം മങ്ങാരത്തെ ബന്ധു വീട്ടില്‍ ചൊവ്വാഴ്ച രാവിലെ എത്തിയ അനൂപ് വൈകിട്ടോടെയാണ് സമീപത്തെ കടവില്‍ കുളിക്കാന്‍ പോയത്.തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കുളിക്കടവിലെത്തി പരിശോധിച്ചപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടെത്തി.തുടര്‍ന്ന് ബന്ധുക്കള്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
പന്തളം പൊലീസും അടൂരില്‍നിന്ന് എത്തിയ അഗ്നി രക്ഷാസേനയും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.പത്തനാപുരം സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: സ്മിതാ (അധ്യാപിക, പിറവന്തൂര്‍ ഗുരുദേവ സ്കൂള്‍).