Month: May 2023
-
Kerala
ബി ജെ പി യെ പ്രധാന ശത്രുവായി പരിഗണിക്കണം:കോണ്‍ഗ്രസ് നയരേഖ
വയനാട്:ബി ജെ പി യെ പ്രധാന ശത്രുവായി പരിഗണിച്ച് പാര്‍ട്ടി പരിപാടികള്‍ കാണണമെന്ന് കോണ്‍ഗ്രസ് നയരേഖ.വയനാട്ടില്‍ വച്ച് നടക്കുന്ന കെപിസിസി നേതൃയോഗത്തിലാണ് തീരുമാനം. പാര്‍ട്ടി പുനഃസംഘടന വേഗത്തിലാക്കാനും നേതൃയോഗത്തില്‍ ധാരണയായി.മണ്ഡലം, ബൂത്ത് തലം മുതലുള്ള പുനഃസംഘടന വേഗത്തിലാക്കും.വിവിധ വിഭാഗങ്ങളെ പാര്‍ട്ടിയോട് ചേര്‍ത്തു നിര്‍ത്തുന്ന രീതിയില്‍ സോഷ്യല്‍ എഞ്ചിനീയറിങ് നടത്താനും യോഗത്തില്‍ തീരുമാനമായി.
Read More » -
Kerala
താനൂർ ബോട്ടപകടം: ബോട്ട് ഡ്രൈവർ അറസ്റ്റിൽ
മലപ്പുറം: താനൂരിൽ അപകടമുണ്ടായ ബോട്ട് ഓടിച്ചിരുന്ന സ്രാങ്ക് ദിനേശന്‍ അറസ്റ്റിൽ.ഇതോടെ താനൂര്‍ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുഖ്യപ്രതിയായ ബോട്ടുടമ നാസര്‍, ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച സഹോദരന്‍ താനൂര്‍ സ്വദേശി സലാം (53), മറ്റൊരു സഹോദരന്റെ മകന്‍ വാഹിദ് (27), നാസറിന്റെ സുഹൃത്ത് മുഹമ്മദ് ഷാഫി (37) എന്നിവരാണ് അറസ്റ്റിലായത്. ബോട്ട് അപകടം നടന്നതിനു പിന്നാലെ നീന്തി കരയ്ക്കു കയറിയ ദിനേശന്‍ ഒളിവില്‍ പോകുകയായിരുന്നു.ഇയാൾക്കൊപ്പം ഒളിവിൽ പോയ മറ്റൊരു ജീവനക്കാരനു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Read More » -
NEWS
ഇംഗ്ലണ്ടിലെ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് മലയാളി ഡോക്ടര്‍
പയ്യന്നൂര്‍: ഇംഗ്ലണ്ടിലെ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് മലയാളി ഡോക്ടര്‍. പയ്യന്നൂര്‍ എടാട്ട് താമരകുളങ്ങരയിലെ ഡോ.ജ്യോതി അരയമ്ബത്താണ് (53) ലിങ്കണ്‍ ഷെയറിലെ ബോസ്റ്റണ്‍ ബെറോ കൗണ്‍സിലിലെ ട്രിനിറ്റി വാര്‍ഡില്‍നിന്നു വിജയിച്ച് മലയാളികളുടെ അഭിമാനമായത്. ഇംഗ്ലണ്ടില്‍ കണ്‍സള്‍ട്ടന്‍റ് സൈക്യാട്രിസ്റ്റ് ആയ ഡോ.ജ്യോതി പതിനഞ്ച് വര്‍ഷത്തിലേറെയായി യുകെയിലാണ് താമസം. ബോസ്റ്റണ്‍ ഇന്‍ഡിപെന്‍ഡന്‍റ് പാര്‍ട്ടിക്കു വേണ്ടിയാണ് ട്രിനിറ്റി വാര്‍ഡില്‍ മത്സരിച്ചത്.
Read More » -
NEWS
യുഎഇയില്‍ 1500 ദിര്‍ഹത്തില്‍ താഴെ ശമ്ബളമുള്ളവര്‍ക്ക് കമ്ബനി താമസമൊരുക്കണമെന്ന് നിര്‍ദേശം
അബുദാബി:1500 ദിര്‍ഹത്തില്‍ താഴെ ശമ്ബളമുള്ളവര്‍ക്ക് കമ്ബനി താമസമൊരുക്കണമെന്ന് നിര്‍ദേശം.യുഎഇ മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. അമ്ബതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള കമ്ബനികളും നിര്‍ബന്ധമായും ജീവനക്കാര്‍ക്ക് താമസ സൗകര്യം നല്‍കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. യുഎഇ തൊഴില്‍ നിയമം അനുസരിച്ച് എല്ലാ സൗകര്യങ്ങളോടും കൂടിയതും നിലവാരമുള്ളതും ആയിരിക്കണം താമസ കേന്ദ്രം. ജോലിസ്ഥലത്തും താമസ സ്ഥലത്തും ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് തൊഴിലാളികള്‍ക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കണം. 500ല്‍ താഴെ തൊഴിലാളികള്‍ക്കായി നിശ്ചയിച്ചിട്ടുള്ള താമസ കേന്ദ്രങ്ങളുടെ നിലവാരവും മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിർദ്ദേശത്തിലുണ്ട്.
Read More » -
India
മധ്യപ്രദേശിൽ വൈദികർക്ക് മർദ്ദനം, അറസ്റ്റ്
ഭോപ്പാൽ:കത്തോലിക്കാ സഭയുടെ അനാഥാലയത്തില്‍ നടന്ന റെയ്ഡിനിടെ വൈദികരെ അകാരണമായി മര്‍ദിച്ചശേഷം അറസ്റ്റ് ചെയ്തു.മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. സാഗര്‍ രൂപതയ്ക്കു കീഴില്‍ 150 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ശംബുര സെന്റ് ഫ്രാന്‍സിസ് സേവാധാം അനാഥാലയത്തിലായിരുന്നു ചൊവ്വാഴ്ച ബാലാവകാശ കമീഷന്റെ ‘മിന്നല്‍ പരിശോധന’യ്ക്കിടെ അതിക്രമമുണ്ടായത്. ഇവിടെ പരിശോധന നടത്തുന്നത് ഹൈക്കോടതി വിലക്കിയത് ചൂണ്ടിക്കാട്ടിയിട്ടും സംഘം ഗൗനിച്ചില്ലന്ന് വൈദികര്‍ പറഞ്ഞു. തുടര്‍ന്ന്, പള്ളി അള്‍ത്താരയിലേക്ക് അതിക്രമിച്ച് കയറിയത് എതിര്‍ത്ത വൈദികരായ ഇ പി ജോഷി, നവീന്‍ എന്നിവരെ പൊലീസ് ക്രൂരമായി മർദ്ദിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More » -
Local
ടൂറിസ്റ്റ് ബസ് ഉടമ കുളത്തിൽ ചാടി മരിച്ചു
കൊട്ടാരക്കര : ടൂറിസ്റ്റ് ബസ് ഉടമ പാറക്കുളത്തില്‍ ചാടി മരിച്ചു.വാളകം അണ്ടൂര്‍ സുജി വിലാസത്തില്‍ സുജിത് കുമാര്‍ (40) ആണ് വീട്ടില്‍ നിന്നും 150 മീറ്റര്‍ അകലെയുള്ള പാറക്കുളത്തിൽ ചാടി മരിച്ചത്. വീട്ടില്‍ നിന്നും ബൈക്കില്‍ പാറക്കുളത്തിന് സമീപം ചെല്ലുകയും അവിടെ വച്ച് ഫോണില്‍ സംസാരിക്കുകയും തുടര്‍ന്ന് പാറക്കുളത്തിലേക്ക് ചാടുകയും ചെയ്യുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ ഉടന്‍തന്നെ പോലീസിനെ വിവരമറിയിക്കുകയും കൊട്ടാരക്കര പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ടൂറിസ്റ്റ് ബസിന്‍റെ ഉടമയും ഡ്രൈവറുമായിരുന്ന സുജിത് കുമാറിന് സാമ്ബത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read More » -
India
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനുനേരെ ചെന്നൈയിലും കല്ലേറ്
ചെന്നൈ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനുനേരെ ചെന്നൈയിലും കല്ലേറ്. കഴിഞ്ഞ ദിവസം ആരക്കോണത്തിന് സമീപംവെച്ചാണ് അജ്ഞാതരായ അക്രമികള്‍ കല്ലേറ് നടത്തിയത്. മൈസൂരുവില്‍നിന്ന് ചെന്നൈ എം.ജി.ആര്‍ സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. യാത്രക്കാര്‍ക്ക് പരിക്കില്ലെങ്കിലും സി.എട്ട് കോച്ചിന്‍റെ ജനല്‍ തകര്‍ന്നു. ആരക്കോണം ആര്‍.പി.എഫ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ചിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൈസൂരുവിലേക്കുള്ള വഴിയില്‍ വന്ദേഭാരത് എക്‌സ്‌പ്രസിനുനേരെ കല്ലെറിഞ്ഞ 21കാരനെ ജോലാര്‍പേട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read More » -
Kerala
നേമം: ഒരുങ്ങുന്നത് തിരുവനന്തപുരത്തെ മൂന്നാമത്തെ റയിൽവെ ടെർമിനൽ
നേമം റെയില്‍വേ സ്റ്റേഷനെ ടെര്‍മിനലായി വികസിപ്പിക്കുമ്ബോള്‍ ഒരുങ്ങുന്നത് തലസ്ഥാന നഗരിയിലെ മൂന്നാമത്തെ വലിയ റയിൽവെ സ്റ്റേഷൻ തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഷനിലെ തിരക്കു കുറയ്‌ക്കുന്നതിനൊപ്പം നഗരപ്രാന്ത മേഖലകള്‍ക്ക് പ്രയോജനപ്പെടുംവിധം പുതിയ റയിൽവെ ടെർമിനൽ ആകാൻ നേമം ഒരുങ്ങുന്നു. 117 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ പ്ലാറ്റ്‌ഫോമുകളിലെത്താന്‍ ലിഫ്റ്റും സബ്‌വേയും (അണ്ടര്‍പാസ്) അടക്കമുള്ള സൗകര്യങ്ങളോടെയാണ് നേമം റെയില്‍വേ സ്റ്റേഷനില്‍ പുതിയ ടെര്‍മിനല്‍ കെട്ടിടം പൂര്‍ത്തിയാക്കുക. അറ്റകുറ്റപ്പണി കഴിഞ്ഞ ട്രെയിനുകള്‍ നിറുത്തിയിടാന്‍ ആവശ്യമായ 4 സ്റ്റേബിളിംഗ് ലൈനുകള്‍, ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള 2 പിറ്റ് ലെനുകള്‍, വലിയ തകരാറുകള്‍ പരിഹരിക്കാനാവശ്യമായ രണ്ട് സിക്ക് ലൈനുകളും ഷെഡും ടെര്‍മിനലിന്റെ ഒന്നാം ഘട്ടത്തില്‍ നിര്‍മിക്കും. സ്റ്റേഷനില്‍ കാല്‍നട യാത്രക്കാര്‍ക്കായുള്ള ഓവര്‍ബ്രിഡ്ജ് നാലാമത്തെ പ്ലാറ്റ്ഫോം വരെ നീട്ടും. പ്ലാറ്റ്ഫോമുകളെ തമ്മില്‍ ബന്ധിപ്പിച്ച് സബ്‌വേയും നിര്‍മിക്കും. സബ് വേയില്‍ നിന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് എസ്കലേറ്ററും ലിഫ്റ്റുമുണ്ടാകും. എല്ലാപ്ലാറ്റ്ഫോമുകളിലും ലിഫ്റ്റ് സൗകര്യമുണ്ടാകും. അത്യാധുനിക രീതിയില്‍ ബഹുനില മന്ദിരമാണ് പണിയുന്നത്. പുതിയ…
Read More » -
Movie
പമ്മന്റെ നോവൽ, തോപ്പിൽ ഭാസിയുടെ തിരക്കഥ; കെ.എസ് സേതുമാധവന്റെ ‘ചട്ടക്കാരി’ വന്നിട്ട് ഇന്ന് 49 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഹിന്ദുവിനും ക്രിസ്ത്യാനിക്കും കൂടി ഉണ്ടാവുന്ന കുഞ്ഞ് ഭാരതീയനായി വളരണമെന്ന സന്ദേശവുമായി വന്ന ‘ചട്ടക്കാരി’ക്ക് 49 വയസ്സായി. പമ്മന്റെ നോവലിനെ അടിസ്ഥാനമാക്കി തോപ്പിൽ ഭാസി തിരക്കഥയെഴുതി കെ.എസ് സേതുമാധവൻ സംവിധാനം ചെയ്‌ത ഈ ബമ്പർ ഹിറ്റ് 1974 മെയ് 10 നാണ് പ്രദർശനത്തിനെത്തിയത്. ആംഗ്ളോ ഇന്ത്യൻ ജീവിത പശ്ചാത്തലത്തിൽ മതത്തിന്റെ വേലിക്കെട്ടുകൾ തകർക്കുന്ന മനുഷ്യബന്ധങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്. അഴിഞ്ഞാട്ടക്കാരിയെന്ന് സമൂഹം മുദ്ര കുത്തിയ അല്പവസ്ത്രധാരിണിയായ നായികയെ അവതരിപ്പിച്ചത് തെലുഗു നിർമ്മാതാവിന് തമിഴ് നടിയിലുണ്ടായ മകൾ ലക്ഷ്‌മിയാണ്. ഈ ചിത്രത്തോടെ ലക്ഷ്‌മി സിനിമയിൽ ഒഴിവാക്കാനാവാത്ത സ്ഥാനം നേടി. പുറമേ ‘ചട്ടക്കാരി’യുടെ ഹിന്ദി (ജൂലി), തെലുഗു റീമേയ്ക്കുകളിലും നായികയായി. നാട്ടുകാർ സായിപ്പ് എന്ന് വിളിക്കുന്ന മോറിസിന്റെ (അടൂർ ഭാസി) മകളാണ് ജൂലി (ലക്ഷ്മി). കൂട്ടുകാരിയായ ഉഷയുടെ (സുജാത) സഹോദരനുമായി (മോഹൻ ശർമ്മ) ‘മന്ദസമീരനും’ ‘ഓ മൈ ജൂലി’യും പാടി നടന്ന് ജൂലി ഗർഭിണിയായി. ജൂലിക്ക് ജോലി കിട്ടിയെന്ന്…
Read More » -
India
പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ കേൾക്കാൻ ആളില്ല;എല്ലാ മൊബൈല്‍ ഫോണുകളിലും എഫ് എം റേഡിയോ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം
ന്യൂഡൽഹി:എല്ലാ മൊബൈല്‍ ഫോണുകളിലും എഫ് എം റേഡിയോ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്ര ഐടി മന്ത്രാലയം രംഗത്ത്.പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ കേൾക്കാൻ ആളില്ലാത്തതിനാലാണ് ഇത്തരമൊരു നീക്കം എന്നാണ് സൂചന. നാലഞ്ചു വര്‍ഷമായി പുറത്തിറങ്ങുന്ന പല ഫോണുകളിലും എഫ് എം റേഡിയോ സൗകര്യം ഉള്‍ക്കൊള്ളിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം എന്നാണ് വിശദീകരണം.ഈ ആവശ്യം ഉന്നയിച്ച് മൊബൈൽ കമ്ബനികളുടെ സംഘടനകള്‍ക്കായി കേന്ദ്രം മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങളോട് സംവദിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയ റേഡിയോ പരിപാടി മന്‍കി ബാതിന് ശ്രോതാക്കള്‍ കുറയുന്നുവെന്ന് നേരത്തെ വിമർശനമുയർന്നിരുന്നു.മീഡിയ ഇന്‍ ഇന്ത്യ എന്ന സംഘടന നടത്തിയ പഠന റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ അഞ്ച് ശതമാനം പേര്‍ മാത്രമാണ് സ്ഥിരമായുള്ള ശ്രോതാക്കള്‍.
Read More »