അബുദാബി:വിനോദസഞ്ചാരത്തിനിടെ അബുദബിയിൽ ബോട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലൻ മരിച്ചു.
പന്തളം കുരമ്പാല ചെറുതിട്ട ശ്രീരാഗത്തിൽ പ്രശാന്തിന്റെയും മഞ്ജുഷയുടേയും മകൻ പ്രണവ് എം.പ്രശാന്താണ്(7)മരിച്ചത്.അബു ദബിയിൽ രണ്ടാംക്ലാസ് വിദ്യാർത്ഥിയായിരുന്നു.
ഏപ്രിൽ 21-ന് അബുദാബിയിൽ കുടുംബാംഗങ്ങൾക്കൊപ്പമുള്ള ബോട്ട് യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രണവ് ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്.മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.