Month: May 2023
-
Kerala
ഇടുക്കിയിലും ഡോക്ടർക്കെതിരെ കൈയ്യേറ്റ ശ്രമം; കൈകാലുകൾ ബന്ധിച്ച് ചികിത്സ
ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാള്‍ അക്രമാസക്തനായി ഡോക്ടറെയും നഴ്സിനെയും കൈയ്യേറ്റം ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം.നെടുങ്കണ്ടം സ്വദേശി പ്രവീണ്‍ ആണ് ആക്രമിച്ചത്.ഇയാള്‍ മദ്യലഹരിയിലായിരുന്നു.അടിപിടിയില്‍ പരിക്കേറ്റ പ്രവീണിനെ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് പ്രകോപനം. പിന്നീട് കൈകാലുകള്‍ ബന്ധിച്ചശേഷമാണ് ഇയാൾക്ക് ചികിത്സ നല്‍കിയത്.പൊലീസ് മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു.
Read More » -
Kerala
കെ. റെയില്‍ കേരളത്തിന് ആവശ്യം; പിന്നീട് ദു:ഖിച്ചിട്ട് കാര്യമില്ല:എം വി ഗോവിന്ദൻ
കൊച്ചി: അൻപത് വർഷം മുൻകൂട്ടി കണ്ടുള്ള വികസന പദ്ധതിയാണ് കെ റയിൽ എന്നും ഇപ്പോൾ എതിർക്കുന്നവർ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോടിക്കണക്കിന് മനുഷ്യര്‍ക്ക് യാത്ര ചെയ്യാനുള്ളതാണിത്.50 വര്‍ഷങ്ങള്‍ക്ക് അപ്പുറമുള്ള വളര്‍ച്ചയാണ് നമ്മള്‍ കാണുന്നത്.കെ റെയിലിനെ കുറിച്ച് പറഞ്ഞപ്പോള്‍ പലരും എതിര്‍ത്തു.ഇപ്പോള്‍ ഈ പദ്ധതിക്ക് നല്ല രീതിയില്‍ അംഗീകാരം കിട്ടിവരികയാണെന്നും അദ്ദേഹം പറഞ്ഞു. കെ. റെയിലില്‍ മൊത്തം 78 ട്രെയിനുകളാണുള്ളത്.ഓരോ മിനിറ്റിലും ഓരോ ട്രെയിനുണ്ടാകും.ഒരു ദിശയില്‍ മാത്രം 39 ട്രെയിനുകള്‍ ഓടുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ റെയിലിന് പകരമല്ല വന്ദേഭാരത് എക്സ്പ്രസ്. ഒരു വണ്ടി രാവിലെ പുറപ്പെട്ട് രാത്രി തിരിച്ചു പോകുന്നതല്ല കെ റെയില്‍.അത്തരത്തിലൊരു ട്രെയിന്‍ ഉണ്ടായിട്ട് കാര്യമില്ലെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
Read More » -
Kerala
വിലങ്ങിടാതെ പ്രതിയെ വൈദ്യപരിശോധനക്കെത്തിച്ച് പോലീസ്;മടക്കി അയച്ച് ഡോക്ടർ
തിരുവനന്തപുരം:ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും വിലങ്ങിടാതെ പ്രതിയെ വൈദ്യപരിശോധനക്കെത്തിച്ച് പോലീസ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്നു സംഭവം. എന്നാല്‍ പ്രതിയെ പരിശോധിക്കാന്‍ വിസമ്മതിച്ച ഡോക്ടർ ‘കൈവിലങ്ങ് ഇല്ലാത്തതിനാല്‍ പരിശോധിക്കാനാവില്ല’ എന്ന കുറിപ്പെഴുതി മടക്കിഅയച്ചു. അത്യാഹിതവിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. റിനു തങ്കപ്പനാണ് പോലീസിന്റെ ആവര്‍ത്തിച്ചുള്ള വീഴ്ച്ചക്കെതിരെ പ്രതികരിച്ചത്.
Read More » -
India
ഓഡിയോക്ലിപ്പ് വിവാദത്തില്‍ മുഖ്യമന്ത്രിക്ക് ‘മാനഹാനി’; മന്ത്രി പിടിആറിന് ‘ധനം’ നഷ്ടം
ചെന്നൈ: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കുടുംബത്തിന്റെ അഴിമതികളെക്കുറിച്ച് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനെത്തുടര്‍ന്ന് വിവാദത്തിലായ മന്ത്രി പളനിവേല്‍ ത്യാഗരാജനെ ധനവകുപ്പില്‍ നിന്ന് മാറ്റി. ഐടി വകുപ്പിലേക്കാണ് മാറ്റിയത്. വ്യവസായ മന്ത്രി തങ്കം തെന്നരശുവാണ് പുതിയ ധനമന്ത്രി. ഡിഎംകെയുടെ അഴിമതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും കടുത്ത ക്ഷീണമുണ്ടാക്കിയിരിക്കെയാണ് പിടിആറിന്റെ ധനമന്ത്രി സ്ഥാനം തെറിച്ചത്. പിടിആറിനെ ധനമന്ത്രിയായി നിലനിര്‍ത്താന്‍ പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും, സ്റ്റാലിന്‍ കടുത്ത അതൃപ്തിയിലായിരുന്നു. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാന ക്ഷീര വികസനമന്ത്രി എസ് എം നാസറിനെ ഒഴിവാക്കി. പകരം പുതിയ മന്ത്രിയായി നിയോഗിക്കപ്പെട്ട ടിആര്‍ബി രാജയുടെ സത്യപ്രതിജ്ഞ ചടങ്ങ്? വ്യാഴാഴ്ച രാവിലെ നടന്നു. വ്യവസായ മന്ത്രിയായാണ് ടിആര്‍ബി രാജയുടെ നിയമനം. മന്നാര്‍ഗുഡിയില്‍ നിന്ന് തുടര്‍ച്ചയായി 3 തവണ വിജയിച്ച ടി.ആര്‍.ബി.രാജ ഡിഎംകെയുടെ മുതിര്‍ന്ന നേതാവും എംപിയുമായ ടി.ആര്‍.ബാലുവിന്റെ മകനാണ്. 2021 മേയില്‍ ചുമതലയേറ്റ ശേഷം ഇത് രണ്ടാം തവണയാണ് എം കെ സ്റ്റാലിന്റെ…
Read More » -
India
”ഗവര്‍ണറുടെ നടപടി തെറ്റ്; രാജിവെച്ചതിനാല്‍ ഉദ്ധവ് സര്‍ക്കാരിനെ പുനഃസ്ഥാപിക്കാനാകില്ല”
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. വിശ്വാസ വോട്ടെടുപ്പ് നേരിടാതെയാണ് ഉദ്ധവ് സര്‍ക്കാര്‍ രാജിവച്ചത് എന്നതിനാലാണ് ഇത്. അതുകൊണ്ട് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരണത്തെ ഗവര്‍ണര്‍ പിന്തുണച്ചത് ന്യായീകരിക്കാമെന്നും കോടതി പറയുന്നു. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവയ്ക്കുകയായിരുന്നുവെന്നും വിശ്വാസ വോട്ട് നേരിട്ടിരുന്നെങ്കില്‍ പുനഃസ്ഥാപിക്കാന്‍ സാധിച്ചേനെയെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, വിശ്വാസ വോട്ടെടുപ്പിനുള്ള ഗവര്‍ണറുടെ തീരുമാനവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനു വിപ്പ് അനുവദിച്ച സ്പീക്കറുടെ നടപടിയും തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. ശിവസേനയിലെ പിളര്‍പ്പിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലുണ്ടായ രാഷ്ട്രീയപ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ നല്‍കിയ ഹര്‍ജികളില്‍ ആണ് വിധി. ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയും ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ നടപടിയെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഗവര്‍ണറുടെ നടപടി ഭരണഘടനയ്ക്ക് അനുസൃതമായല്ല. ഗവര്‍ണര്‍ കത്തിനെ മാത്രം ആശ്രയിച്ച് തീരുമാനം എടുക്കരുതായിരുന്നു. കത്തില്‍ ഉദ്ധവ് താക്കറെയ്ക്ക് പിന്തുണ നഷ്ടമായെന്ന് വ്യക്തമാക്കുന്നില്ല. ഷിന്‍ഡെ വിഭാഗത്തിന്റെ…
Read More » -
NEWS
ബഹ്‌റൈനില്‍ അധ്യാപക തസ്തികകളില്‍ സ്വദേശിവത്കരണം വരുന്നു
മനാമ: ബഹ്‌റൈനിലെ സ്വകാര്യ സ്‌കൂളുകളിലെ തസ്തികകളില്‍ 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്ന ശിപാര്‍ശ എത്തിയിരിക്കുന്നു. അധ്യാപകര്‍ക്ക് പുറമെ അഡ്മിനിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് തൊഴിലുകളിലും സ്വദേശിവത്കരണം വേണമെന്നാണ് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടത്. ബഹ്‌റൈന്‍ പൗരന്മാരായ അധ്യാപകരുടെയും ജീവനക്കാരുടെും ശമ്പളം ‘തംകീന്‍’ പദ്ധതി വഴി സര്‍ക്കാര്‍ സഹായത്തോടെ വിതരണം ചെയ്യണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. നഴ്‌സറികളിലെയും കെജി ക്ലാസുകളിലെയും അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കുന്ന കാര്യത്തിലും ശിപാര്‍ശ നല്‍കിയിട്ടുണ്ട്. അധ്യാപകര്‍ നിലവില്‍ 150 ബഹ്‌റൈനി ദിനാര്‍ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത്. ഇത് വര്‍ധിപ്പിക്കാന്‍ ആണ് ബഹ്‌റൈന്‍ എംപിമാര്‍ ശിപാര്‍ശ നല്‍കിയിരിക്കുന്നത്. സെക്കന്‍ഡറി സ്‌കൂളില്‍ പഠിപ്പിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് മിനിമം ശമ്പളം 300 ദിനാറും ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് 350 ദിനാറും നല്‍കണമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ബിരുദ യോഗ്യതയുള്ളവര്‍ക്ക് 450 ദിനാറും മിനിമം ശമ്പളം നല്‍കണമെന്ന് തൊഴില്‍ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. രണ്ട് ശിപാര്‍ശകളും ഇനി ബഹ്‌റൈന്‍ ക്യാബിനറ്റ് വരും ദിവസങ്ങളില്‍ പരിശോധിക്കും.
Read More » -
Kerala
അടികൊണ്ട പോലീസുകാർ അത്യാഹിത വിഭാഗത്തിന്റെ വാതിൽ പൂട്ടി; ഡോക്ടർ മരിക്കാനുള്ള കാരണം അതാണ്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്രൈവർ
കൊട്ടാരക്കര:അടികൊണ്ട പോലീസുകാർ അത്യാഹിത വിഭാഗത്തിന്റെ വാതിൽ പൂട്ടിയതാണ് ഡോക്ടർ കൊല്ലപ്പെടാൻ കാരണമെന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ രാജേഷ്. മുറിവിൽ മരുന്നുവയ്ക്കവെ ചാടിയെഴുന്നേറ്റ സന്ദീപ് ആദ്യം ചവിട്ടിവീഴ്ത്തിയത് ബന്ധുകൂടിയായായ രാജശേഖരൻ പിള്ളയെ ആയിരുന്നു. ഇതുകണ്ട് ഓടിയെത്തിയ നാട്ടുകാരനും സി.പി.എം. ഓടനാവട്ടം എൽ.സി. അംഗവുമായ ബിനുവിന്റെ കഴുത്തിനും വയറിനും കുത്തി.ബഹളംകേട്ട് ഓടിയെത്തിയ പൂയപ്പള്ളി സ്റ്റേഷനിലെ ഹോം ഗാർഡ് അലക്സ്‌കുട്ടിയുടെ തലയിൽ ചവിട്ടിവീഴ്ത്തി.ഇതു കണ്ടുകൊണ്ടാണ് അകത്തേക്ക് ഓടിച്ചെന്നതെന്നും അടുത്തെത്തിയപ്പോഴാണ് കത്രിക ഉപയോഗിച്ചാണ് കുത്തുന്നതെന്ന് മനസ്സിലായതെന്നും രാജേഷ് പറഞ്ഞു. കുത്തുകൊണ്ടവരെല്ലാം പുറത്തേക്കോടി. തടയാൻ ശ്രമിച്ച തന്റെ കൈയിലും അക്രമി കുത്തിയതോടെ പിന്നോട്ടു മാറി. അതേസമയം ഓടിയെത്തിയ ഗ്രേഡ് എസ്.ഐ. ബേബി മോഹനനു നേരേ പ്രതി തിരിഞ്ഞു. കസേരയെടുത്ത് എസ്.ഐ.യെ അടിച്ചെങ്കിലും ഒഴിഞ്ഞുമാറി. നിലത്തുവീണ എസ്.ഐ.യെ പലതവണ കുത്തിയെങ്കിലും ഉരുണ്ടുമാറി രക്ഷപ്പെട്ടു.ശബ്ദംകേട്ട് ഓടിയെത്തിയ എയ്‌ഡ് പോസ്റ്റ് എ.എസ്.ഐ. മണിലാലിനു നേരേയായി അതിക്രമം. ഒ.പി. കൗണ്ടറിനോടു ചേർത്തുനിർത്തി എസ്.ഐ.യുടെ തലയിൽ കുത്തി. ഇതോടെ പ്രാണരക്ഷാർഥം പുറത്തേക്കോടിയ പോലീസുകാർ…
Read More » -
India
അയോദ്ധ്യയിലും കൊച്ചി മോഡൽ വാട്ടർ മെട്രോ
അയോദ്ധ്യ: കൊച്ചി മോഡൽ വാട്ടർ മെട്രോ ഉത്തർപ്രദേശിലെ അയോദ്ധ്യയിലും ആരംഭിക്കുമെന്ന് സൂചന. അയോദ്ധ്യയില്‍ നിർമ്മാണത്തിൽ ഇരിക്കുന്ന വാട്ടര്‍ ബേയുടെ ഒരുക്കങ്ങള്‍ വിലയിരുത്തിയശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇതിന്റെ സൂചനകൾ നൽകിയത്. അയോദ്ധ്യയിലെ സരയൂ നദിയില്‍ കാശിയുടെ മാതൃകയില്‍ ജലപാത നിർമ്മിക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.ഈ ജലപാത കിഴക്കന്‍ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യയില്‍ ജലപാത വരുന്നതോടെ വിനോദസഞ്ചാരികളുടെ ആകര്‍ഷണം വര്‍ദ്ധിക്കുകയും കയറ്റുമതി സാധ്യതകള്‍ ഉയരുകയും ചെയ്യും-അദ്ദേഹം പറഞ്ഞു.
Read More » -
India
ഡല്‍ഹിയില്‍ ഭരണപരമായ അധികാരം സംസ്ഥാന സര്‍ക്കാരിനെന്ന് സുപ്രീം കോടതി; കേജ്‌രിവാളിന് നേട്ടം, കേന്ദ്രത്തിന് വാട്ടം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ, ഡല്‍ഹിയില്‍ ഭരണപരമായ അധികാരം സംസ്ഥാന സര്‍ക്കാരിനെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. പോലീസ്, ലാന്‍ഡ്, പബ്ലിക് ഓര്‍ഡര്‍ എന്നിവ ഒഴിച്ചുള്ള അധികാരങ്ങള്‍ സംസ്ഥാനത്തിനാണെന്ന് സുപ്രീം കോടതി വിധിച്ചു. ഡല്‍ഹിയിലെ ഭരണ നിര്‍വഹണം സംബന്ധിച്ച് അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാരും ലഫ്റ്റ്‌നന്റ് ഗവര്‍ണറും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക വിധി. ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡല്‍ഹി സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥരുരെട നിയമനം റദ്ദാക്കി, നിര്‍ണായകമായ ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നില്ല, അടിസ്ഥാനപരമായ ഭരണകാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നത് തടയുന്നു തുടങ്ങിയ വാദങ്ങളും ഡല്‍ഹി സര്‍ക്കാര്‍ കോടതിക്കു മുന്നില്‍ നിരത്തി. ഡല്‍ഹിയുടെ യഥാര്‍ഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്ന് 2019 ലും സുപ്രീം കോടതി വിധിച്ചിരുന്നു. രാജ്യതലസ്ഥാനത്തിന്റെ ഭരണത്തലവന്‍ ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധിക്കെതിരേ ആംആദ്മി പാര്‍ട്ടി നല്‍കിയ കേസിലാണ്, അന്നത്തെ ചീഫ് ജസ്റ്റിസ്…
Read More » -
India
ട്രെയിൻ മുഴുവനായി ബുക്ക് ചെയ്യാം; നിരക്കുകൾ ഇങ്ങനെ
ന്യൂഡൽഹി: കല്യാണത്തിനോ മറ്റ് വിശേഷാവസരങ്ങളിലോ വിനോദയാത്രയ്ക്കായോ ഇനി ട്രെയിൻ മുഴുവനായി തന്നെ വാടകയ്ക്ക് എടുക്കാം. ഇതിനായി, ഐആര്‍സിടിസി (IRCTC) യുടെ പൂര്‍ണ താരിഫ് നിരക്ക് (FTR) സേവനം ഉപയോഗപ്പെടുത്താം. ഇതിലൂടെ കോച്ച് മുഴുവനായോ അല്ലെങ്കില്‍ ട്രെയിന്‍ തന്നെയോ റിസര്‍വ് ചെയ്യാം. ആദ്യം https://www(dot)ftr(dot)irctc(dot)co(dot)in/ftr/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇവിടെ ആദ്യം യൂസര്‍ ഐഡിയും പാസ്‌വേഡും ഉണ്ടാക്കണം. വിജയകരമായി ലോഗിന്‍ ചെയ്‌തുകഴിഞ്ഞാല്‍, ഒരു കോച്ച് അല്ലെങ്കില്‍ ട്രെയിന്‍ ബുക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ലഭിക്കും. ഇതില്‍ നിന്ന്, സൗകര്യത്തിനനുസരിച്ച് ഏതെങ്കിലും ഒരു ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇതിനുശേഷം യാത്രാ തീയതി, കോച്ചിന്റെ തരം തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കാം. റെയില്‍വേ ചട്ടങ്ങള്‍ അനുസരിച്ച്, കോച്ച് മുഴുവന്‍ ബുക്ക് ചെയ്യുകയാണെങ്കില്‍, മൊത്തം നിരക്കിനേക്കാള്‍ 30 മുതല്‍ 35 ശതമാനം വരെ അധിക നിരക്ക് നല്‍കേണ്ടിവരും. ഇതോടൊപ്പം, സെക്യൂരിറ്റി തുകയും അടയ്ക്കണം. ഇത് യാത്രയ്ക്ക് ശേഷം തിരികെ നല്‍കും. ഒരു കോച്ച് ബുക്ക് ചെയ്യാന്‍ 50,000 രൂപ വരെ…
Read More »