Month: May 2023
-
LIFE
വായ്നാക്ക് കൊണ്ട് ഒരുപാട് ശത്രുക്കളെ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്, സത്യമാണോന്ന് പോലും അറിയാത്ത കാര്യമായിരുന്നു പറഞ്ഞത്; പെപ്പെക്ക് എതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി
നടൻ ആന്റണി വർഗീസിന് എതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. പറഞ്ഞ കാര്യങ്ങളിൽ കുറ്റബോധം ഉണ്ടെന്നും സത്യമാണോന്ന് പോലും അറിയാത്ത കാര്യമായിരുന്നു ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞതെന്നും ജൂഡ് പറഞ്ഞു. ‘വായ്നാക്ക് കൊണ്ട് ഒരുപാട് ശത്രുക്കളെ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. മെനിഞ്ഞാന്ന് പാവം പെപ്പെയെ കുറിച്ച് പറഞ്ഞതിന്റെ കുറ്റബോധത്തിലാണ് ഞാനിരിക്കുന്നത്. പെങ്ങളുടെ കല്യാണം നടത്തിയത് സിനിമയില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിച്ച കാശുകൊണ്ടാണെന്ന് പറഞ്ഞിരുന്നു. പക്ഷേ അത് സത്യമാണെന്നു പോലും അറിയാത്ത കാര്യമായിരുന്നു. പറഞ്ഞ ടോണും മാറിപ്പോയി പറഞ്ഞ കാര്യവും വേണ്ടായിരുന്നു, പെപ്പെയുടെ പെങ്ങള്‍ക്കും ഫാമിലിക്കും ഒരുപാട് വിഷമം ആയിട്ടുണ്ടാകും അവരോട് മാപ്പ് പറയുകയാണ്. അത് പറയാൻ ഞാൻ അവരെ വിളിച്ചിരുന്നു, എന്നാൽ കിട്ടിയില്ല. ഞാൻ ആ നിർമ്മാതാവിന്റെ കാര്യമേ അപ്പോൾ ആലോചിച്ചിരുന്നുള്ളു. അദ്ദേഹവും ഭാര്യയും മക്കളുമൊക്കെ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതോർത്തപ്പോൾ പറഞ്ഞു പോയതാണ്. ഉള്ളിലില്ലാത്ത ദേഷ്യമാണ് പുറത്തുവന്നത്. അത് ഭയങ്കര ചീപ്പ് ആയിപ്പോയി’, എന്നാണ് ജൂഡ്…
Read More » -
Kerala
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമവായമായില്ല; സമരം പിൻവലിക്കാൻ തയ്യാറാകാതെ ഡോക്ടർമാർ
തിരുവനന്തപുരം: ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സമരം പിൻവലിക്കാൻ തയ്യാറാകാതെ ഡോക്ടർമാർ. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമവായമാകാത്ത സാഹചര്യത്തിലാണ് സമരം പിൻവലിക്കാൻ ഡോക്ടർമാർ തയ്യാറാകാത്തത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ജോലിഭാരം ഉൾപ്പടെ വിഷയങ്ങൾ പഠിക്കാൻ സംസ്ഥാനതല കമ്മീഷൻ വേണം എന്ന ആവശ്യം ഹൌസർജൻ, പിജി ഡോക്ടർമാരുടെ പ്രതിനിധികൾ മുന്നോട്ട് വച്ചെങ്കിലും ഇതുൾപ്പെടെ കാര്യങ്ങളിൽ ഒരു ഉറപ്പും ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ അതൃപ്തി ഉണ്ടെന്നും തുടർ സമരം ചർച്ച ചെയ്തു തീരുമാനിക്കുമെന്നും പി ജി ഡോക്ടർമാരുടെ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. റുവൈസ് പറഞ്ഞു. ചുരുങ്ങിയ സമയം മാത്രമാണ് ചർച്ച ഉണ്ടായത്. ഓർഡിനൻസ് കൊണ്ട് മാത്രം പി ജി ഡോക്ടർമാരുടെ പ്രശ്നം തീരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചില കാര്യങ്ങളിൽ അനുഭാവപൂർവ്വമായ തീരുമാനങ്ങൾ ഉണ്ടായെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുൽഫി പറഞ്ഞു. ചില കാര്യങ്ങളിൽ സമരം പിൻവലിക്കുന്നതിൽ തീരുമാനമായിട്ടില്ല. മറ്റ് സംഘടനകളുമായി സമഗ്ര ചർച്ച ആവശ്യമുണ്ട്. ഇന്ന് രാത്രി തന്നെ യോഗം ചേരും. ഇതിന്…
Read More » -
LIFE
എനിക്ക് ഇവിടെ നിക്കാൻ വയ്യെന്ന് പറഞ്ഞ് ശോഭയുടെ മുന്നിൽ പൊട്ടികരഞ്ഞ് ജുനൈസ്; എന്റെ ചെക്കാ, ചക്കരക്കുട്ട…. ആശ്വസിപ്പിച്ച് ശോഭ
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് അമ്പതാം ദിവസത്തിലേക്ക് അടുക്കുന്തോറും മത്സരങ്ങൾ കടുക്കുകയാണ്. ഒപ്പം നിന്നവർ പലരും പലരെയും മനസിലാക്കി തുടങ്ങി. പലരും ഗെയിമുകൾ പുറത്തെടുത്തു. മറ്റ് ചിലരുടെ മുഖം മൂടികൾ അഴിഞ്ഞ് വീണു. ഈ സീസണിലെ പ്രേക്ഷക ശ്രദ്ധനേടിയ മത്സരാർത്ഥികളിൽ ഒരാളാണ് ജുനൈസ്. സാഗർ- ജുനൈസ് കൂട്ടുകെട്ട് ഷോയിലെ പ്രധാന ഘടകവും ആണ്. എന്നാൽ അടുത്ത ദിനങ്ങളിലായി ഈ സൗഹൃദത്തിന് വിള്ളലുകൾ വന്ന് തുടങ്ങിയിട്ടുണ്ട്. ഇന്നിതാ തനിക്ക് ഇവിടെ നിക്കാൻ വയ്യെന്ന് പറഞ്ഞ് കണ്ണീരണിയുകയാണ് ജുനൈസ്. ശോഭയുടെ മുന്നിലാണ് ജുനൈസ് കരയുന്നത്. ‘പലരും പല രീതിയിൽ പ്രവോക്ക് ചെയ്യാൻ നോക്കും. എന്റെ ചെക്കാ, ചക്കരക്കുട്ട ഇത്ര പാവമാവല്ലേടാ. ആൾക്കാർ ഇങ്ങനെ ഒക്കെയാണ്. നമ്മുടെ മെന്റൽ സ്ട്രെഗ്ത് നോക്കുന്ന ഏറ്റവും വലിയ പ്ലാറ്റ് ഫോമാണിത്. പൈസയ്ക്കും അപ്പുറം കുറേ കാര്യങ്ങളുണ്ട്. നിന്നെ സപ്പോർട്ട് ചെയ്യുന്ന ഒത്തിരി പ്രേക്ഷകരുണ്ട്. അതാണ് നോമിനേഷനുകളിൽ വന്നിട്ടും ഇവിടെ നീ നിൽക്കുന്നത്’, എന്ന് പറഞ്ഞ് ശോഭ ജുനൈസിനെ…
Read More » -
Kerala
അബദ്ധത്തില്‍ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്
കൊല്ലം: അബദ്ധത്തില്‍ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. പത്തനാപുരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്തിനാണ്(27) പരിക്കേറ്റത്. തോക്ക് വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു.കാല്‍മുട്ടിലാണ് വെടിയുണ്ട തുളച്ചു കയറിയത്. ഇദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
Kerala
ആശുപത്രികളില്‍ സായുധസേന കാവൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കെജിഎംഒഎ
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല ചെയ്യപ്പെട്ടതിൻറേയും വർദ്ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങളുടേയും പശ്ചാത്തലത്തിൽ സർക്കാർ ആശുപത്രികളിൽ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. മരണഭയം കൂടാതെ ആരോഗ്യ പ്രവർത്തകർക്ക് ജോലി ചെയ്യുന്നതിനും മികച്ച ചികിത്സ ജനങ്ങൾക്ക് ഉറപ്പ് വരുത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. കത്തിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ചുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുക. CCTV ഉൾപ്പടെയുളള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കുക. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിൽ ആംഡ് റിസർവ് പോലീസിനെ നിയമിച്ച് പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുക അത്യാഹിത വിഭാഗങ്ങളിൽ ട്രയാജ് സംവിധാനങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ നടപ്പിലാക്കുക. പോലീസ് കസ്റ്റഡിയിൽ ഉള്ള ആളുകളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജയിലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും കൂടുതൽ ഡോക്ടർമാരെ ജയിലിൽ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്യുക. അത്യാഹിത…
Read More » -
India
ബസ് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം
ഗാന്ധിനഗർ: ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട ബസ് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം.ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (GSRTC) ബസാണ് അപകടത്തിൽപ്പെട്ടത്.അഞ്ചുപേർ മരിക്കുകയും മറ്റ് അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗറിലെ കലോല്‍ പ്രദേശത്തെ ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുകയായിരുന്ന യാത്രക്കാരാണ് മരിച്ചത്.ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്താന്‍ പോവുന്നതിനിടെയായിരുന്നു അപകടം.
Read More » -
Kerala
ഡോ. വന്ദന ദാസ് എന്നും നീറുന്ന ഓർമ്മ, ആരോഗ്യമന്ത്രിക്കെതിരെയുള്ള കുപ്രചരണത്തിന് പിന്നിൽ ചില വക്രബുദ്ധികൾ: മന്ത്രി മുഹമ്മദ് റിയാസ്
കൊച്ചി: ഡോ. വന്ദന ദാസ് എന്നും നീറുന്ന ഓർമ്മയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയുള്ള കുപ്രചരണത്തിന് പിന്നിൽ ചില വക്രബുദ്ധികളാണെന്നും കൊച്ചി വൈപ്പിനിലെ റോഡ് ഉദ്ഘാടന വേദിയിൽ മന്ത്രി പറഞ്ഞു. ഡോ. വന്ദനാ ദാസ് നമ്മുടെ മുൻപിൽ ഒരു ദുഃഖമായി നിൽക്കുകയാണ്. വല്ലാത്ത പ്രയാസമാണ് ആ സംഭവം ഉണ്ടാക്കിയിട്ടുള്ളത്. ഇന്നലെ രാത്രി നമുക്കാർക്കും ഉറക്കം കിട്ടിയിട്ടില്ല. നമ്മുടെയൊക്കെ ആരോഗ്യം സംരക്ഷിക്കുന്നതിന് എല്ലാ പ്രയാസവും അനുഭവിച്ച് ഇടപെടുന്നവരാണ് ഡോക്ടർമാർ. കേരളത്തിൻറെ പ്രതിസന്ധി ഘട്ടങ്ങളിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും എടുത്തിട്ടുള്ള നിലപാട് നമ്മുടെ മുൻപിലുണ്ട്. സ്വന്തം ജീവൻ പോയാലും നാടിനെ സംരക്ഷിക്കണം എന്ന നിലപാട് സ്വീകരിച്ചുകൊണ്ട് അവർ മുന്നോട്ട് വന്നു. അങ്ങനെയുള്ള നമ്മുടെ ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കുക എന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം കണ്ണിലെ കൃഷ്ണമണി സംരക്ഷിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഇന്നലത്തെ സംഭവം ദുഃഖകരമാണ്. പറയാൻ വാക്കുകളില്ല. എല്ലാവരും ഒരുമിച്ച് നിന്നാണ് അതിനെ നേരിടേണ്ടത്. ലഹരിക്ക് അടിമയായ, മനുഷ്യനെന്ന്…
Read More » -
Kerala
ആശുപത്രികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഓര്‍ഡിനന്‍സ്;എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ്
തിരുവനന്തപുരം: ആശുപത്രികളുടെ സംരക്ഷണം ഉറപ്പാക്കാനായി ഓര്‍ഡിനന്‍സ് ഇറക്കാൻ സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അടുത്ത മന്ത്രിസഭാ യോഗത്തില്‍ വിഷയം പരിഗണനയ്ക്കെടുക്കാനും ധാരണയായി.എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് ഉറപ്പാക്കുന്ന തരത്തിലാണ് ഓര്‍ഡിനന്‍സ് വിഭാവനം ചെയ്യുന്നത്. ആശുപത്രികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സംരക്ഷണം ഉറപ്പാക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കുന്നതു വരെ സമരം തുടരുമെന്ന് ഡോക്ടര്‍മാരുടെ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നത്.
Read More » -
Kerala
‘സർക്കാർ ആശുപത്രിയിൽ മാരകമായി പരുക്കേറ്റ ഡോക്ടറെ ചികിൽസിക്കാൻ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയത്രെ… നമ്പർ വൺ കേരളം..’ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്
ഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. ഡ്രഗ് അഡിക്ട് ആയ ഒരാലെ ചികിത്സക്ക് കൊണ്ടു പോവുമ്പോൾ കുറച്ചു കൂടി മുൻ കരുതലുകൾ പൊലീസ് എടുക്കണമായിരുന്നു എന്ന് പണ്ഡിറ്റ് പറയുന്നു. ഇത്രയും വൈല്ലന്റ് ആയ ആളെ ഒരു സുരക്ഷയും ഇല്ലാതെ ആശുപത്രിയിൽ കൊണ്ടു പോയത് ശരിയായി തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദന ദാസ് ജി കുത്തേറ്റു മരിച്ച സംഭവത്തിൽ അപലപിക്കുന്നു.. ഡ്രഗ് അഡിക്ട് ആയ ഒരുത്തനെ ചികിത്സക്ക് കൊണ്ടു പോവുമ്പോൾ കുറച്ചു കൂടി മുൻ കരുതലുകൾ പോലീസ് എടുക്കണമായിരുന്നു. രണ്ട് കൈകളിലും പിന്നിൽ വിലങ്ങ് ഇട്ട് രണ്ട് പോലീസുകാർ ഇടതും വലതും നിന്നിരുന്നു എങ്കിൽ ഈ അക്രമണത്തിന് യാതൊരു സാധ്യതയുമില്ല. അയാൾ വീട്ടിൽ നിന്നു തന്നെ ആക്രമണസ്വഭാവം കാണിച്ചിരുന്നു എന്ന് പറയുന്ന പോലീസ് എന്ത് കൊണ്ടാണ് അയാൾക് കൈ വിലങ്ങു അണിയിക്കാതിരുന്നത്? അങ്ങനെ വിലങ്ങു അയാളുടെ കയ്യിൽ ഉണ്ടായിരുന്നെങ്കിൽ, ……
Read More » -
Movie
ടിനി ടോം സഹപ്രവർത്തകരെ താറടിച്ചു കാണിച്ചു, വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി; ‘അമ്മ’ നടപടിയെടുക്കണമെന്ന് ജോയ് മാത്യു
മലയാള സിനിമയിലെ ലഹരി ഉപയോഗത്തിൽ നടൻ ടിനി ടോമിന്റെ പ്രസ്താവന വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഇപ്പോൾ ടിനി ടോമിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നു നടനും സംവിധായകനുമായ ജോയ് മാത്യു. ‘അമ്മ’ ഭാരവാഹി എന്ന നിലയിൽ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയായി ടിനി ടോമിന്റെ പ്രസ്താവനയെന്നും മലയാള സിനിമയെ ഒന്നടങ്കം ഇത് മോശമായി ബാധിക്കുമെന്നും ജോയ് മാത്യു പറഞ്ഞു. “ടിനി ടോം പറഞ്ഞ കാര്യത്തെക്കുറിച്ച് എനിക്കൊന്നും പറയാൻ പറ്റില്ല. എന്റെ മകനെപ്പറ്റിയാണെങ്കിൽ എനിക്കു പറയാം. അദ്ദേഹം പറഞ്ഞതൊക്കെ മലയാള സിനിമയ്ക്ക് മോശം പ്രതിച്ഛായ സൃഷ്ടിക്കും. രാഷ്ട്രീയക്കാരിൽ മദ്യപിക്കുന്നവരും ലഹരി ഉപയോഗിക്കുന്നവരും ഉണ്ടാകാം. അതുകൊണ്ട് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. എത്രയോ പേർ നല്ല സ്വഭാവമുള്ളവരായിരിക്കും. നമ്മൾ ഒരാളെ ചൂണ്ടി ആരോപണം ഉന്നയിക്കുമ്പോൾ അത് ആരാണ് എന്താണെന്ന് എന്തുകൊണ്ടാണ് എന്നൊക്കെ വ്യക്തമാക്കണം. വെറുതെ കാടടച്ച് വെടിവയ്ക്കരുത്.” ജോയ് മാത്യു വ്യക്തമാക്കി. ‘ഇതെല്ലാം പ്രശസ്തിക്കുവേണ്ടി ചെയ്യുന്നതായിരിക്കും’ എന്നാണ് ജോയ് മാത്യു പറയുന്നത്. ഇതേക്കുറിച്ച് ‘അമ്മ’ സംഘടന…
Read More »