Month: May 2023

  • Movie

    ജൂഡ് ആന്റണി സ്വന്തം വിജയം മറ്റുള്ളവരെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്നു; ആഞ്ഞടിച്ച് ആന്റണി വര്‍ഗീസ്

    കൊച്ചി: സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആന്റണി വര്‍ഗീസ്. തന്റെ കുടുംബത്തെ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്ന് ആന്റണി വര്‍ഗീസ് പറയുന്നു. നിര്‍മാതാവിന്റെ കൈയില്‍ നിന്നും പണം വാങ്ങിയിട്ട് ചിത്രീകരണത്തിന് 18 ദിവസം മുന്‍പ് ആന്റണി പിന്മാറിയെന്ന് ജൂഡ് ആരോപിച്ചിരുന്നു. മാത്രവുമല്ല മുന്‍കൂര്‍ തുക കൊണ്ടാണ് ആന്റണി വര്‍ഗീസ് സഹോദരിയുടെ വിവാഹം നടത്തിയതെന്നും ജൂഡ് ആരോപിച്ചു. തുടര്‍ന്നാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരണവുമായി ആന്റണി വര്‍ഗീസ് രംഗത്തെത്തിയത്. ”എന്നെപ്പറ്റി ജൂഡ് ആന്റണി ഒരുപാട് ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നെക്കുറിച്ച് എന്തു വേണമെങ്കിലും അദ്ദേഹം പറഞ്ഞോട്ടെ. എനിക്ക് പ്രശ്നമില്ല. അതുകൊണ്ടായിരുന്നു മിണ്ടാതിരുന്നത്. എന്നാല്‍ എന്റെ അനുജത്തിയുടെ വിവാഹം സിനിമയുടെ അഡ്വാന്‍സ് തുക കൊണ്ടാണ് നടത്തിയത് എന്നൊക്കെ പറയുമ്പോള്‍ അത് സഹിക്കാന്‍ പറ്റില്ല. എന്റെ മാതാപിതാക്കള്‍ക്കെല്ലാം വലിയ വിഷമമായി. കാര്യം അവര്‍ സമ്പാദിച്ച പണം കൊണ്ടാണ് മകളുടെ വിവാഹം നടത്തിയത്. എന്റെ ഭാര്യയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തില്‍ ഒരുപാട് കമന്റുകളാണ് വരുന്നത്. അതുകൊണ്ടു മാത്രമാണ് പ്രതികരിക്കാമെന്ന്…

    Read More »
  • India

    യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് ‘ദി കേരള സ്റ്റോറി’‌ അണിയറപ്രവര്‍ത്തകര്‍ 

    ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് ‘ദി കേരള സ്റ്റോറി’‌ അണിയറപ്രവര്‍ത്തകര്‍. സിനിമയ്ക്ക് സംസ്ഥാനത്ത് നികുതി ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സന്ദർശനം. നിര്‍മ്മാതാവ് വിപുല്‍ ഷാ, നായിക ആദാ ശര്‍മ്മ, സംവിധായകന്‍ സുദീപ്‌തോ സെന്‍ എന്നിവരാണ് യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചത്. സിനിമയെക്കുറിച്ച്‌ സംസാരിക്കുകയും ദ് കേരള സ്റ്റോറി കാണുന്നതിന് മുഖ്യമന്ത്രിയോട് അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു.ലൗ ജിഹാദ്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ തടയുന്നതിന് യോഗി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെയും അണിയറ പ്രവര്‍ത്തകര്‍ പ്രശംസിച്ചു.   കേരളത്തിലെ സ്ത്രീകള്‍ ഇസ്‌ലാമിക ഭീകരവാദ സംഘടനയായ ഐഎസില്‍ ചേരുന്നതാണ് ദ് കേരള സ്റ്റോറിയുടെ പ്രമേയം.

    Read More »
  • Kerala

    കൂടുതൽ ട്രെയിനുകൾ അനുവദിക്കണം:പി.കെ കൃഷ്ണദാസ് 

    പാലക്കാട്: വിവിധ വിഷയങ്ങളില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മറ്റി ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ് സതേണ്‍ റെയില്‍വേ മാനേജര്‍ ആര്‍.എന്‍ സിംഗിന് നിവേദനം നല്‍കി. കോഴിക്കോട് നിന്ന് കാസര്‍ഗോഡ് മംഗലാപുരം ഭാഗത്തേക്ക് ഉച്ചയ്ക്ക് 2.45 മുതല്‍ വൈകുന്നേരം 5 മണി വരെ തീവണ്ടി ഇല്ലാത്ത സാഹചര്യം നിലനില്‍ക്കുന്നു, ഈ സാഹചര്യത്തില്‍ രണ്ട് പാസഞ്ചര്‍ തീവണ്ടി വടക്കന്‍ ഭാഗത്തേക്ക് അനുവദിച്ചാല്‍ അത് യാത്രക്കാര്‍ക്ക് വളരെയധികം ഉപകാരമാകും.നാഗര്‍കോവില്‍ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന പരശുറാം എക്സ്പ്രസ് നാലുമണിക്ക് കോഴിക്കോട് എത്തുമെങ്കിലും അഞ്ചുമണിക്കാണ് തുടര്‍ യാത്ര ആരംഭിക്കുന്നത്, ഇത് പുനര്‍ ക്രമീകരിച്ച്‌ തീവണ്ടി വൈകാതെ യാത്ര ആരംഭിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.   തിരുവനന്തപുരം നിന്ന് ലോകമാന്യ തിലക്ലേക്ക് പോകുന്ന നേത്രാവതി എക്സ്പ്രസ്, എറണാകുളത്തുനിന്ന് നിസാമുദ്ദീന്‍ലേക്ക് പോകുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ കൂടുതലായി അനുവദിച്ചാല്‍ യാത്രക്കാര്‍ക്ക് വളരെയധികം ഉപകാരമാകും എന്നും കായംകുളം, ചെങ്ങന്നൂര്‍, ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകളില്‍ സ്റ്റോറേജ് ഇല്ലാത്തതുകൊണ്ട്…

    Read More »
  • Kerala

    വിലങ്ങിട്ടാലും ഇല്ലെങ്കിലും കുഴപ്പം? കോടതിയില്‍ എത്തിച്ചപ്പോള്‍ പ്രതിക്ക് വിലങ്ങ്; കോട്ടയത്ത് ജയില്‍ സൂപ്രണ്ടിനും പോലീസുകാര്‍ക്കും മെമ്മോ!

    കോട്ടയം: കൊല്ലം കൊട്ടാരക്കരയില്‍ ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ വിലങ്ങണിയിച്ചിരുന്നോ എന്ന വിവാദങ്ങള്‍ക്കിടെ കോട്ടയത്ത് പ്രതിയെ വിലങ്ങണിയിച്ച പോലീസുകാര്‍ക്കും ജയില്‍ സൂപ്രണ്ടിനും കാരണം കാണിക്കല്‍ നോട്ടീസ്. കോട്ടയം ഏറ്റുമാനൂരില്‍ വാഹനാപകട കേസില്‍ പ്രതിയായ യുവാവിനെ കോടതിയില്‍ എത്തിച്ചപ്പോള്‍ വിലങ്ങ് ധരിപ്പിച്ചതിന്റെ പേരിലാണ് രണ്ടു പോലീസുകാര്‍ക്കും ജില്ലാ ജയില്‍ സൂപ്രണ്ടിനും കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് അഞ്ചാം കോടതി ജഡ്ജാണ് ജില്ല ജയില്‍ സൂപ്രണ്ടിനും സംഭവദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് കൊടുത്തത്. ഏറ്റുമാനൂരില്‍ കഴിഞ്ഞ ജനുവരിയില്‍ അമ്മയെയും മകളെയും ഇടിച്ചു വീഴ്ത്തിയ കാറിന്റെ ഡ്രൈവറായ യുവാവിനെ കോടതിയില്‍ എത്തിച്ചപ്പോള്‍ വിലങ്ങണിയിച്ചതിന്റെ പേരിലാണ് നടപടി. ലൈസന്‍സില്ലാതെ വാഹനം ഓടിച്ച കേസില്‍ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. റിമാന്‍ഡ് കാലാവധിയ്ക്കിടെ യുവാവിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വിലങ്ങണിയിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വിലങ്ങണിയിച്ചതായി പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെ വിലങ്ങണിയിച്ചത് ചോദ്യം ചെയ്ത കോടതി ജില്ലാ ജയില്‍ സൂപ്രണ്ടിന്…

    Read More »
  • Kerala

    ആലപ്പുഴ റൂട്ടിലുള്ള രണ്ടു ട്രെയിനുകൾ കോട്ടയം വഴി

    ആലപ്പുഴ: മാരാരിക്കുളം സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രണ്ടു ട്രെയിനുകൾ കോട്ടയം വഴി തിരിച്ചു വിടും.  ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ് (16127), ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍(16128) എന്നീ ട്രെയിനുകള്‍ ഈ‌ മാസം 12, 14, 16, 17, 19, 21, 22, 23, 24, 26, 28, 29, 30, 31 തീയതികളില്‍ കോട്ടയം വഴി ആയിരിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

    Read More »
  • Kerala

    ”വന്ദന ഭയന്നുനിന്നപ്പോള്‍ പോലീസ് രക്ഷയ്ക്ക് എത്തിയില്ലേ? സംവിധാനം പരാജയപ്പെട്ടു, ന്യായീകരണം വിലപ്പോകില്ല”

    കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സംവിധാനത്തിന്റെ പരാജയമാണ് ഉണ്ടായിരിക്കുന്നതെന്നും വിഷയത്തെ ന്യായീകരിക്കാനാവില്ലെന്നും കേസ് പരിഗണിക്കവേ ഹൈക്കോടതി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരായിരുന്നു. പ്രതി സന്ദീപിനെ പ്രൊസീജ്യര്‍ റൂമില്‍ കയറ്റിയപ്പോള്‍ പോലീസ് എവിടെയായിരുന്നുവെന്ന് കോടതി ആരാഞ്ഞു. അക്രമം കണ്ട് ഡോ. വന്ദന ദാസ് ഭയന്നുനിന്നപ്പോള്‍ പോലീസ് രക്ഷയ്ക്ക് എത്തിയില്ലേയെന്നും കോടതി ചോദിച്ചു. വസ്തുത വസ്തുതയായി പറയണമെന്നും ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ സ്‌കെച്ചും സി.സി. ടിവി ദൃശ്യങ്ങളും ഉള്‍പ്പെടെ സമര്‍പ്പിച്ചാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയില്‍ വിശദീകരണവുമായി എത്തിയത്. അക്രമിയെ പ്രതിരോധിക്കാന്‍ പോലീസിന്റെ കയ്യില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പോലീസ് അറിയിച്ചു. എന്നാല്‍, ഒരു യുവ ഡോക്ടര്‍ മരിച്ച സാഹചര്യത്തില്‍ ഇത്തരം ന്യായീകരണങ്ങളൊന്നും വിലപ്പോവില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഇനി ഇത്തരമൊരു സംഭവം ഉണ്ടാകരുതെന്നും…

    Read More »
  • NEWS

    പോലീസുകാരുടെ ജീവനും സംരക്ഷണം വേണം, തോക്ക് ഉള്‍പ്പെടെ ലഭ്യമാക്കണം: പോലീസ് ഓഫീസേഴ്സ് അസോ.

    തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കൊപ്പം പോലീസുകാരുടെ സുരക്ഷയും പരിഗണിക്കണമെന്ന ആവശ്യമുയര്‍ത്തി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. പ്രശാന്ത്. രാത്രികാല പട്രോളിങ് സമയത്ത് പോലീസുകാര്‍ക്ക് ആകസ്മിക ആക്രമണങ്ങളെ നേരിടാന്‍ വേണ്ട ആയുധങ്ങളും മറ്റു സുരക്ഷാ സംവിധാനങ്ങളും ഉറപ്പുവരുത്തണമെന്ന് പ്രശാന്ത് ആവശ്യപ്പെട്ടു. ഫെയ്സ്ബുക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യമുന്നയിച്ചത്. ആശുപത്രിയോട് ചേര്‍ന്നുള്ള എയ്ഡ് പോസ്റ്റുകളുടെ എണ്ണം കൂട്ടാനും അവര്‍ക്ക് തോക്ക് ഉള്‍പ്പെടെയുള്ള സുരക്ഷാ സാമഗ്രികള്‍ ലഭ്യമാക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസുകാര്‍ ചികിത്സയ്ക്കെത്തിച്ച ആളുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് പോലീസുകാര്‍ക്ക് തോക്ക് ഉള്‍പ്പെടെ ലഭ്യമാക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. പ്രതിയുടെ ആക്രമണത്തില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. ആശുപത്രികളുടെ സുരക്ഷ, നമ്മുടേതും പ്രിയ സഹോദരി ഡോ. വന്ദന ദാസിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് പൊലീസ് സമൂഹവും മകളെ നഷ്ടമായ ആ മാതാപിതാക്കള്‍ക്കൊപ്പമാണ്. നികത്താന്‍ കഴിയാത്ത വിയോഗമാണ് കുടുംബത്തിനുണ്ടായിരിക്കുന്നത്. രാവിലെ മുതല്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലും മെഡിക്കല്‍കോളേജ്…

    Read More »
  • Kerala

    പത്തനംതിട്ടയിൽ വീണാ ജോർജ്ജിന്റെ ഓഫീസിലേക്ക് കെഎസ്‌യു മാർച്ച്; സംഘർഷം

    പത്തനംതിട്ട:വീണാജോര്‍ജിന്റെ നന്നുവക്കാട്ടെ എം.എല്‍.എ ഓഫീസിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പൊലീസുമായി ഉന്തും തള്ളും.ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെയായിരുന്നു സംഭവം.ഇതിന് പിന്നാലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശവപ്പെട്ടിയുമായും പ്രതിഷേധ മാര്‍ച്ച്‌ നടത്തിയത് കൂടുതൽ സംഘർഷത്തിനിടയാക്കി. കൊട്ടരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിലും ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ വിവാദ പ്രസ്താവനയിലും പ്രതിഷേധിച്ചായിരുന്നു‌ പ്രകടനം. കെ.ജി.എം.ഒ.എയും ഐ.എം.എയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് നഗരത്തിലേക്ക് പ്രകടനം നടത്തി. സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കുമെതിരെ  മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രകടനം.

    Read More »
  • NEWS

    ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ആകാശച്ചുഴിയില്‍പെട്ടു; യാത്രക്കാര്‍ക്ക് പരിക്ക്

    ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ആകാശച്ചുഴിയില്‍പെട്ടു യാത്രക്കാര്‍ക്ക് പരിക്ക്. ദോഹയില്‍ നിന്ന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ആണ് ആകാശച്ചുഴിയില്‍പ്പെട്ടത്. ഇന്തോനേഷ്യയിലെ ഡെന്‍പസറിലേക്ക് പുറപ്പെട്ട ക്യു.ആര്‍ 960 വിമാനമാണ് ആകാശച്ചുഴിയില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനം ബാങ്കോങ്കില്‍ അടിയന്തിരമായി ഇറക്കി. തുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കി. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാര്‍ക്കും ഭക്ഷണവും താമസ സൗകര്യവും ഖത്തര്‍ എയര്‍വേയ്‌സ് ഒരുക്കി. വ്യാഴാഴ്ച ഇവരെ ഡെന്‍പസറിലേക്ക് കൊണ്ട് പോകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. യാത്രക്കിടെയാണ് വിമാനം ആകാശച്ചുഴിയില്‍ അകപ്പെടുന്നത്. ചില യാത്രക്കാര്‍ക്ക് പരിക്കേറ്റങ്കിലും വിമാനം സുരക്ഷിതമായി ബാങ്കോക്കില്‍ ഇറക്കി. ഖത്തര്‍ എയര്‍വേയ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങള്‍ക്ക് ഏറ്റവും പ്രധാനം. പ്രഥമ പരിഗണന നല്‍കുന്നതും അതിനാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്ന് ട്വിറ്ററിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

    Read More »
  • Kerala

    സിനിമയിലെ കള്ളപ്പണ ഇടപാട്; നടന്‍ കൂടിയായ നിര്‍മാതാവ് 25 കോടി രൂപ പിഴയടച്ചു തടിതപ്പി

    കൊച്ചി: മലയാള സിനിമാ മേഖലയില്‍ വിദേശത്തു നിന്നു വന്‍തോതിലുള്ള കള്ളപ്പണ നിക്ഷേപം വരുന്നതായുള്ള ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നു ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) നടപടികള്‍ ശക്തമാക്കി. മലയാള സിനിമയിലെ 5 നിര്‍മാതാക്കള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഒരാള്‍ 25 കോടി രൂപ പിഴയടച്ചു. ബാക്കി 4 പേരെ ഇഡി ചോദ്യംചെയ്യും. മലയാളത്തിലെ നടന്‍ കൂടിയായ നിര്‍മാതാവ് വിദേശത്തു വന്‍തുക കൈപ്പറ്റിയതിന്റെ രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 25 കോടി രൂപ നിര്‍മാണക്കമ്പനി പിഴയടച്ചത്. ദേശസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും ആശയങ്ങളുടെ പ്രചാരണത്തിനുള്ള ‘പ്രൊപഗാന്‍ഡ’ സിനിമകളുടെ നിര്‍മാണത്തിനു വേണ്ടിയാണോ വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളില്‍ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നതെന്നാണു പ്രധാനമായും പരിശോധിക്കുന്നത്. വിദേശകള്ളപ്പണ നിക്ഷേപം വരുന്ന സിനിമകളുടെ നിര്‍മാണ വേളയിലാണ് ഏറ്റവും അധികം ലഹരിമരുന്ന് ഷൂട്ടിങ് ലൊക്കേഷനുകളില്‍ എത്തുന്നതെന്നും കേന്ദ്ര ഏജന്‍സികള്‍ക്കു മൊഴി ലഭിച്ചിട്ടുണ്ട്. സമീപകാലത്തു മലയാളത്തില്‍ കൂടുതല്‍ മുതല്‍ മുടക്കിയ നിര്‍മാതാവിനെ ആദായനികുതി വകുപ്പു രണ്ടുദിവസമായി ചോദ്യം…

    Read More »
Back to top button
error: