IndiaNEWS

അയോദ്ധ്യയിലും കൊച്ചി മോഡൽ വാട്ടർ മെട്രോ

അയോദ്ധ്യ: കൊച്ചി മോഡൽ വാട്ടർ മെട്രോ ഉത്തർപ്രദേശിലെ അയോദ്ധ്യയിലും ആരംഭിക്കുമെന്ന് സൂചന.
അയോദ്ധ്യയില്‍ നിർമ്മാണത്തിൽ ഇരിക്കുന്ന വാട്ടര്‍ ബേയുടെ ഒരുക്കങ്ങള്‍ വിലയിരുത്തിയശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇതിന്റെ സൂചനകൾ നൽകിയത്.
അയോദ്ധ്യയിലെ സരയൂ നദിയില്‍ കാശിയുടെ മാതൃകയില്‍ ജലപാത നിർമ്മിക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.ഈ ജലപാത കിഴക്കന്‍ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അയോദ്ധ്യയില്‍ ജലപാത വരുന്നതോടെ വിനോദസഞ്ചാരികളുടെ ആകര്‍ഷണം വര്‍ദ്ധിക്കുകയും കയറ്റുമതി സാധ്യതകള്‍ ഉയരുകയും ചെയ്യും-അദ്ദേഹം പറഞ്ഞു.

Back to top button
error: