KeralaNEWS

വിലങ്ങിടാതെ പ്രതിയെ വൈദ്യപരിശോധനക്കെത്തിച്ച്‌ പോലീസ്;മടക്കി അയച്ച് ഡോക്ടർ

തിരുവനന്തപുരം:ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും വിലങ്ങിടാതെ പ്രതിയെ വൈദ്യപരിശോധനക്കെത്തിച്ച്‌ പോലീസ്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്നു സംഭവം. എന്നാല്‍ പ്രതിയെ പരിശോധിക്കാന്‍ വിസമ്മതിച്ച ഡോക്ടർ ‘കൈവിലങ്ങ് ഇല്ലാത്തതിനാല്‍ പരിശോധിക്കാനാവില്ല’ എന്ന കുറിപ്പെഴുതി മടക്കിഅയച്ചു.
അത്യാഹിതവിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. റിനു തങ്കപ്പനാണ് പോലീസിന്റെ ആവര്‍ത്തിച്ചുള്ള വീഴ്ച്ചക്കെതിരെ പ്രതികരിച്ചത്.

Back to top button
error: