ന്യൂഡൽഹി: കല്യാണത്തിനോ മറ്റ് വിശേഷാവസരങ്ങളിലോ വിനോദയാത്രയ്ക്കായോ ഇനി ട്രെയിൻ മുഴുവനായി തന്നെ വാടകയ്ക്ക് എടുക്കാം.
ഇതിനായി, ഐആര്‍സിടിസി (IRCTC) യുടെ പൂര്‍ണ താരിഫ് നിരക്ക് (FTR) സേവനം ഉപയോഗപ്പെടുത്താം. ഇതിലൂടെ കോച്ച് മുഴുവനായോ അല്ലെങ്കില്‍ ട്രെയിന്‍ തന്നെയോ റിസര്‍വ് ചെയ്യാം.
ആദ്യം https://www(dot)ftr(dot)irctc( dot)co(dot)in/ftr/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇവിടെ ആദ്യം യൂസര്‍ ഐഡിയും പാസ്വേഡും ഉണ്ടാക്കണം. വിജയകരമായി ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍, ഒരു കോച്ച് അല്ലെങ്കില്‍ ട്രെയിന്‍ ബുക്ക് ചെയ്യാനുള്ള ഓപ്ഷന് ലഭിക്കും. ഇതില്‍ നിന്ന്, സൗകര്യത്തിനനുസരിച്ച് ഏതെങ്കിലും ഒരു ഓപ്ഷന് തിരഞ്ഞെടുക്കുക. ഇതിനുശേഷം യാത്രാ തീയതി, കോച്ചിന്റെ തരം തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കാം.
റെയില്‍വേ ചട്ടങ്ങള്‍ അനുസരിച്ച്, കോച്ച് മുഴുവന്‍ ബുക്ക് ചെയ്യുകയാണെങ്കില്‍, മൊത്തം നിരക്കിനേക്കാള്‍ 30 മുതല്‍ 35 ശതമാനം വരെ അധിക നിരക്ക് നല്‍കേണ്ടിവരും. ഇതോടൊപ്പം, സെക്യൂരിറ്റി തുകയും അടയ്ക്കണം. ഇത് യാത്രയ്ക്ക് ശേഷം തിരികെ നല്‍കും. ഒരു കോച്ച് ബുക്ക് ചെയ്യാന്‍ 50,000 രൂപ വരെ നല്‍കേണ്ടതുണ്ട്. അതേസമയം, ട്രെയിന്‍ തന്നെ ബുക്ക് ചെയ്യാന്‍ ഒമ്ബത് ലക്ഷം രൂപ വരെ നല്‍കേണ്ടി വന്നേക്കാം. യാത്രയുടെ 30 ദിവസം മുതല്‍ ആറ് മാസം മുമ്ബ് വരെ ഈ റിസര്‍വേഷന്‍ നടത്താം. യാത്ര മാറ്റിവെച്ചാല്‍ ബുക്കിംഗ് റദ്ദാക്കാനും കഴിയും.