IndiaNEWS

കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗം? ആഘോഷം തുടങ്ങി

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 131 സീറ്റില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ബി.ജെ.പി. 73, ജെ.ഡി.എസ്. 18 എന്നിങ്ങനാണ് മറ്റുള്ളവരുടെ നില. ഇതോടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി. വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും മുന്നിലാണ്.

അതേസമയം, ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയും ഹുബ്ബള്ളിധാര്‍വാഡ് മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും പിന്നിലാണ്. 224 മണ്ഡലങ്ങളിലേക്ക് ഈ മാസം 10 നാണ് തെരഞ്ഞെടുപ്പ് നടന്നത്. 36 കേന്ദ്രങ്ങളിലായി രാവിലെ 8 മുതലാണു വോട്ടെണ്ണല്‍. ഉച്ചകഴിയുന്നതോടെ പൂര്‍ണചിത്രമറിയാം. ഭരണത്തുടര്‍ച്ചയുണ്ടാകാത്ത 38 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതാനാണ് ബിജെപി ആഗ്രഹിക്കുന്നത്.

Signature-ad

പ്രാദേശിക വികസന പ്രശ്‌നങ്ങളിലൂന്നി നടത്തിയ പ്രചാരണം വലിയ ഭൂരിപക്ഷത്തിലേക്ക് നയിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ത്രിശങ്കുഫലത്തിലാണ് ജനതാദളിന്റെ (എസ്) കണ്ണ്. സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കുവഹിക്കാന്‍ അവസരം ലഭിച്ചാല്‍ ദള്‍ വലിയ വിലപേശല്‍ നടത്തുമെന്നുറപ്പ്.

Back to top button
error: