കൊല്ലം: ലഹരിമാഫിയക്കെതിരെ മാധ്യമങ്ങളോട് സംസാരിച്ച പ്രതിപക്ഷനേതാവ് വി ഡി സതീശനൊപ്പം ലഹരിക്കടത്തുകേസിലെ പ്രതിയും.
കൊല്ലം ഡിസിസി ഓഫീസിൽ വെള്ളിയാഴ്‌ച രാവിലെയായിരുന്നു സംഭവം.കൊട്ടാരക്കര താലൂക്കാശുപത്രിയിൽ രോഗി ഡോക്ടറെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ലഹരിക്കടത്തിന് രാഷ്‌ട്രീയ രക്ഷാകർതൃത്വം ഉണ്ടെന്നും സിപിഐ എം പ്രാദേശിക ഘടകങ്ങളുടെ സഹായത്തോടെ കേരളത്തിലേക്ക് ലഹരി കടത്തുന്നുണ്ടെന്നുമായിരുന്നു വി ഡി സതീശന്റെ ആരോപണം.ഇരുപത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ കേസിലെ പ്രതിയും മുൻ ഡിസിസി അംഗവുമായ ബിനോയി ഷാനൂരിനൊപ്പമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഈ പ്രതികരണം.
ബിനോയ് ഷാനൂരിന്റെ കൊല്ലം പള്ളിമുക്കിലുള്ള ഗോഡൗണിൽനിന്ന് 24 ചാക്കുകളിലായി 60,000 പായ്‌ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ 2020 ഫെബ്രുവരി 18ന് കൊല്ലം സിറ്റി പോലീസ് പിടികൂടിയിരുന്നു.യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ് ബിനോയ് ഷാനൂർ.
സ്‌കൂൾ പരിസരം കേന്ദ്രീകരിച്ച് വിൽക്കുന്നതിനാണ് പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചത്. റിമാൻഡിലായിരുന്ന ബിനോയി ഷാനൂർ ഇപ്പോൾ ജാമ്യത്തിലാണ്.