ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്.കണക്കുകള്‍ എല്ലാം പിഴച്ച് ബിജെപിയുടെ സീറ്റ് നില 62 ലേക്ക് ചുരുങ്ങുമ്പോള്‍ കണക്ക് കൂട്ടലുകള്‍ക്കപ്പുറം 132 സീറ്റെന്ന സുരക്ഷിത നിലയിലേക്കെത്തിയിരിക് കുകയാണ് കോണ്‍ഗ്രസ്.
ശക്തികേന്ദ്രങ്ങളില്‍ പോലും മുന്നേറ്റമുണ്ടാക്കാനാകാതെ ബിജെപി തകര്‍ന്നടിഞ്ഞപ്പോള്‍ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് അധികാരത്തിലേറുന്നത്.
2018 ലേതിന് വിഭിന്നമായി ബിജെപിക്ക് വോട്ട് ശതമാനത്തിലും ഗണ്യമായ കുറവുണ്ടായി.13 ശതമാനമാണ് വോട്ടുവിഹിതം കുറഞ്ഞത്.ബിജെപിക്കൊപ്പം ജെഡിഎസിനും പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല.