KeralaNEWS

സഭയെ ഭിന്നിപ്പിക്കുന്നതിനും മെത്രാന്മാരെ അധിക്ഷേപിക്കുന്നതിനും ഓർത്തഡോക്സ് യുവജന പ്രസ്ഥാനം നേതാവ് ശ്രമിക്കുന്നു, പ്രതിഷേധം ശക്തം; പ്രസ്ഥാനത്തെ രാഷ്ട്രീയ വൽകരിക്കാനുള്ള നേതാവി​ന്റെ നീക്കത്തിനെതിരെ യുവജന പ്രസ്ഥാനം നേതൃത്വം

കോട്ടയം: വ്യക്തിതാൽപ്പര്യങ്ങൾക്കായി ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. ഓർത്തഡോക്സ് യുവജന പ്രസ്ഥാനം യുവ നേതാവിന്റെ നേതൃത്വത്തിൽ സഭയെ ഭിന്നിപ്പിക്കുന്നതിനും തിരുമേനിമാരെ അധിക്ഷേപിക്കുന്നതിനുമായാണ് പ്രസ്ഥാനത്തിൽ നീക്കം നടക്കുന്നത് എന്നാണ് ആരോപണം. സഭയുടെ യുവജന പ്രസ്ഥാനത്തിലെ കോട്ടയത്ത് നിന്നുള്ള മുൻ കേന്ദ്ര കമ്മിറ്റി അംഗത്തിന് എതിരെയാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്.

മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന യുവജന പ്രസ്ഥാനത്തെ പിളർത്താൻ ഈ നേതാവ് നടത്തിയ നീക്കങ്ങളാണ് വിവാദമായി മാറിയത്. ഇതിനായി ആദ്യം ഈ യുവ നേതാവ് സഭയിലെ യുവജന പ്രസ്ഥാനത്തിനെ രാഷ്ട്രീയവത്കരിച്ചു. കോട്ടയം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ പേര് ദുരുപയോഗം ചെയ്താണ് ഇയാൾ യുവജന പ്രസ്ഥാനത്തെ രാഷ്ട്രീയ വത്കരിച്ചത്. ഈ നേതാവ് പോലും അറിയാതെ യുവജന പ്രസ്ഥാനത്തിൽ ഇദേഹത്തിന്റെ ഗ്രൂപ്പ് ഉണ്ടാക്കുകയും യുവജന പ്രസ്ഥാനത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുകയും ചെയ്തു.

Signature-ad

കോട്ടയം ഭദ്രാസനത്തിലെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നാമനിർദേശം ചെയ്യപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് ഇദേഹം സഭയിൽ ഗ്രൂപ്പ് ഉണ്ടാക്കുകയും അമിതമായി രാഷ്ട്രീയം കൊണ്ട് വരികയും ചെയ്തത്. ഈ ലക്ഷ്യം പാളിയതിന് പിന്നാലെ ഈ യുവ നേതാവ് സഭയ്ക്കും ബിഷപ്പിനും തിരുമേനിയ്ക്കും എതിരെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുകയായിരുന്നു. സഭയിലെ ആഭ്യന്തര കാര്യങ്ങൾ അടക്കം പുറത്ത് വിടുന്ന ഈ യുവ നേതാവിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

നിലവിൽ യുവജന പ്രസ്ഥാനത്തിൽ യാതൊരു സ്ഥാനവുമില്ലാത്ത ഈ നേതാവ് പ്രസ്ഥാനത്തെ തകർക്കാനാണ് ശ്രമിക്കുന്നത് എന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ ഇയാൾ സഭയെയും തിരുമേനിമാരെയും അപമാനിക്കാൻ വ്യാജ വാർത്ത പടച്ച് വിടുന്നതായും ആരോപണം ഉണ്ട്. ഇതെല്ലാം സഭയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സഭയിൽ നിന്ന് എല്ലാം സ്വന്തമാക്കിയ ശേഷം സഭയെ ദുരുപയോഗം ചെയ്യുകയും അപമാനിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

സഭ തെരഞ്ഞെടുപ്പിലും മെത്രാപ്പോലീത്ത തെരഞ്ഞെടുപ്പിലും ഉൾപ്പെടെയുള്ള തെരഞ്ഞടുപ്പുകളിൽ മുതിർന്ന നേതാവിന്റെ പേര് ഉപയോഗിച്ച് ഗ്രൂപ്പ് രഹസ്യ യോഗങ്ങൾ ചേർന്നത് സഭയിലുള്ള കോൺഗ്രസിലെ മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. അന്നിതിനെതിരെ കോൺഗ്രസിലെ മുതിർന്ന നേതാവിനെ ബന്ധപ്പെട്ടപ്പോൾ താനിതിൽ ഭാഗമല്ലെന്നും പാർട്ടിക്ക് സഭാ തെരഞ്ഞെടുപ്പിൽ നിലപാട് എടുക്കേണ്ട സാഹചര്യം ഇല്ല എന്നും വ്യക്തമാക്കി. പിന്നീട് ഈ രണ്ട് തെരഞ്ഞെപ്പിലും സ്ഥാനാർത്ഥികൾ ദയനീയമായി പരാജയപ്പെട്ടതോടെ കോട്ടയം വാകത്താനം സ്വദേശിയായ ഇയാൾ ഡൽഹിയ്ക്ക് നാട് വിടുകയായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഫാൻ പേജുകൾ കൈകാര്യം ചെയ്ത ഈ യുവ നേതാവ് ഈ പേജുകളും ഇതുവഴി ലഭിച്ച ബന്ധങ്ങളും ഇയാൾ ദുരുപയോഗം ചെയ്തതായും പരാതി ഉയർന്നിട്ടുണ്ട്.

പിന്നീട് , സാമൂഹ്യ മാധ്യമങ്ങിൽ ഫാൻ പേജ് കൈകാര്യം ചെയ്യുന്ന ഇദേഹം തന്നെ സോഷ്യൽ മീഡിയ ഹണി ട്രാപ്പിൽ കുടുങ്ങിയ വീഡിയോ പുറത്ത് വന്നിരുന്നു. ഈ വീഡിയോ പ്രചരിക്കാതിരിക്കാൻ സൈബർ സെല്ലിലടക്കം പരാതിയും നൽകി. ഇത്തരത്തിലുള്ള വിവിധ സ്വഭാവ വൈകൃതങ്ങൾ ഉള്ള ആളാണ് സ്വയം ഓർത്തഡോക്സ് സഭാ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ എത്താൻ ശ്രമിച്ചത്. ഓർത്തഡോക്സ് സഭാ യുവജന പ്രസ്ഥാനത്തിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്നപ്പോൾ ഔദ്യോഗിക പേജ് വഴി കോട്ടയം ജില്ലയിൽ ഇടവക അംഗങ്ങളല്ലാത്ത കോൺഗ്രസ് നേതാക്കളുടെ മക്കളുടെയും ബന്ധുക്കളുടെയും നേട്ടങ്ങൾ പ്രചരിപ്പിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. വരും ദിവസങ്ങളിൽ ഈ വിവാദം കൂടുതൽ ശക്തമാകുമെന്ന് സൂചനയാണ് ലഭിക്കുന്നത്.

Back to top button
error: