Month: May 2023

  • Crime

    കൂത്തുപറമ്പില്‍ വീടിന് നേരെ ബോംബേറ്

    കണ്ണൂര്‍: കൂത്തുപറമ്പില്‍ വീടിന് നേരെ ബോംബേറ്. ഉളിക്കല്‍ വയത്തൂര്‍ മാവില കുഞ്ഞുമോന്റെ വീടിനു നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ 1.40 ഓടെ ഉച്ചത്തില്‍ ശബ്ദം കേട്ട് കുഞ്ഞുമോന്‍ പുറത്തുവന്നു നോക്കിയപ്പോള്‍ വെടിമരുന്നിന്റെ മണമുണ്ടായിരുന്നു. എന്നാല്‍ പന്നിപ്പടക്കം പൊട്ടിച്ചതാണെന്നാണ് കരുതിയത്. രാവിലെ നോക്കുമ്പോഴാണ് വീടിന്റെ ടൈല്‍ പൊട്ടി കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് ബോംബാണെന്ന് മനസ്സിലായത്. സംഭവത്തില്‍ ഉളിക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു

    Read More »
  • Crime

    കൊച്ചിയില്‍ 12,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി; പാക് പൗരന്‍ അറസ്റ്റില്‍

    കൊച്ചി: രാജ്യത്തെ ഞെട്ടിച്ച് വന്‍ മയക്കുമരുന്ന് വേട്ട. 12,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. സംഭവത്തില്‍ പാകിസ്ഥാന്‍ പൗരന്‍ അറസ്റ്റിലായിട്ടുണ്ട്. മാരക ലഹരിമരുന്നും അന്താരാഷ്ട്ര വിപണിയില്‍ വലിയ വിലയുള്ളതുമായ മെതാംഫെറ്റാമിന്‍ ആണ് പിടിച്ചെടുത്തത്. നാവിക സേനയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ഒരു മദര്‍ഷിപ്പില്‍ നിന്നും ഇത്തരത്തിലുള്ള വലിയ ലഹരിവേട്ട ഇന്ത്യന്‍ ഏജന്‍സികളില്‍ നടത്തുന്നത് ഇതാദ്യമാണ്. ഇന്ത്യന്‍ ഏജന്‍സിയുടെ കപ്പലിലായിരുന്നു ലഹരിക്കടത്ത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ലഹരിക്കടത്ത് തടയുന്നതിനുള്ള ഓപ്പേറഷന്‍ സമുദ്രഗുപ്തിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയും ഏറ്റവും വലിയ മെത്താഫെറ്റമിന്‍ വേട്ടയുമാണിതെന്നു നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു. ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത ലഹരിമരുന്ന് നാവിക സേനയുടെ സഹായത്തോടെ കൊച്ചിയിലെത്തിച്ചു. ഇറാഖില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് കടത്താനായിരുന്നു നീക്കമെന്നാണ് സംശയിക്കുന്നത്. 15 ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചി തീരം വഴി മയക്കുമരുന്ന് കടത്താന്‍ സാദ്ധ്യതയുണ്ടെന്ന് നാര്‍ക്കോട്ടിക്…

    Read More »
  • India

    ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ വീഴാതിരിക്കാനും എതിരാളികളെ തങ്ങളുടെ വഴിയേ എത്തിക്കാനും കോൺ​ഗ്രസിനായി തന്ത്രങ്ങൾ മെനഞ്ഞത് സുനിൽ കനുഗൊലു

    ബെംഗലൂരു: തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് രാഷ്ട്രീയ കുടിലത പോരെന്നും പ്രൊഫഷണലുകളായ തെരഞ്ഞെടുപ്പ് തന്ത്രജ്ഞർ തന്നെ വേണമെന്നും വ്യക്തമായ കാലമാണ്. ഇത് വളരെ വൈകി മനസിലാക്കിയ രാഷ്ട്രീയപ്പാർട്ടിയാണ് കോൺഗ്രസ്. രാജ്യമാകെ പ്രശസ്തിയാർജ്ജിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ വലംകൈയായിരുന്ന സുനിൽ കനുഗൊലുവിനെ രംഗത്തിറക്കിയാണ് ഇക്കുറി കോൺഗ്രസ് കർണാടക തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം സ്വന്തമാക്കിയത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ വീഴാതിരിക്കാനും, എതിരാളികളെ തങ്ങളുടെ വഴിയേ എത്തിക്കാനും സുനിൽ കനുഗൊലുവിന്റെ തന്ത്രങ്ങൾക്ക് സാധിച്ചു. ബിജെപി സർക്കാരിന്റെ അഴിമതി തുറന്നുകാട്ടിയതാണ് കോൺഗ്രസിന് ഇത്തവണ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടാൻ സഹായമായത്. ഭാരത് ജോഡോ യാത്രയുടെ ഘട്ടത്തിൽ തന്നെ സംസ്ഥാനത്തെമ്പാടും സ്കാൻ ബോർഡ് വെച്ച് പേ സിഎം എന്ന ക്യാമ്പയിൻ കോൺഗ്രസ് നടത്തിയിരുന്നു. ഇതിന്റെ പിന്നണിയിൽ സുനിൽ കനുഗൊലുവായിരുന്നു. സംസ്ഥാനമാകെ ബിജെപി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ ജനശ്രദ്ധയിലേക്ക് എത്തിക്കാൻ ഈ പ്രചാരണത്തിലൂടെ സാധിച്ചു. അമിത് ഷാക്ക് ഒപ്പമായിരുന്നു സുനിൽ കനുഗൊലുവിന്റെ തുടക്കം. 2012 മുതൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി അദ്ദേഹം രംഗത്തിറങ്ങി.…

    Read More »
  • Kerala

    ബിജെപിക്ക് ഇനി തിരിച്ചടികളുടെ പരമ്പര, കർണാടകയിലെ തോൽവി പ്രതികാര രാഷ്ട്രീയത്തിന് കിട്ടിയ തിരിച്ചടി: എ.കെ. ആന്റണി

    തിരുവനന്തപുരം: കർണാടകയിലെ ബിജെപിയുടെ തോൽവി പ്രതികാര രാഷ്ട്രീയത്തിന് കിട്ടിയ തിരിച്ചടിയാണെന്ന് കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. മതേതര വോട്ടർമാർ ഒന്നിച്ചു നിന്നാൽ 2024ൽ മോദി ഭരണത്തെ തൂത്തെറിയാം. പറഞ്ഞ ഒരു വാക്ക് അടർത്തിയെടുത്താണ് രാഹുൽ ഗാന്ധിയെ കുടിയിറക്കിയത്. ബിജെപിക്ക് ഇനി തിരിച്ചടികളുടെ പരമ്പരയാണെന്നും ഒരുമിച്ചു നിന്നാൽ കോൺഗ്രസ്സിന് ആരെയും തോൽപ്പിക്കാനാകുമെന്നും എകെ ആന്റണി പറഞ്ഞു. കേരളത്തിനും ഇത് സന്ദേശമാണ്. കർണാടകം തുടക്കം മാത്രമാണ്. കർണാടകത്തിനും ഇന്ത്യയ്ക്ക് ആകെയും സന്ദേശം നൽകുന്നതാണ് കോൺ​ഗ്രസിന്റെ വിജയമെന്നും ആന്റണി പറഞ്ഞു. അനിൽ ആന്റണി വിഷയത്തിൽ സംസാരിക്കാനില്ല. താൻ കോൺഗ്രസ്സ് നേതാവാണ്. കുടുംബകാര്യങ്ങൾ അല്ല, രാഷ്‌ടീയം ആണ് സംസാരിക്കേണ്ടതെന്നും ആന്റണി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുൾപ്പെടെ എല്ലാം സുഗമമായി നടക്കും. പ്രധാനമന്ത്രിക്ക് ഇതുപോലെയൊരു പതനം ഉണ്ടാകാനില്ലെന്നും ആന്റണി പറഞ്ഞു.

    Read More »
  • India

    സംപുജ്യരായി ഇടതുപക്ഷം; മത്സരിച്ച നാലിടത്തും സിപിഎം തോറ്റു, മൂന്നിടത്ത് ആയിരത്തിനടുത്ത് വോട്ടുകള്‍

    ബംഗളൂരു: കര്‍ണാടകയില്‍ മത്സരിച്ച നാല് മണ്ഡലങ്ങളിലും തോറ്റ് സിപിഎം. ഇതില്‍ രണ്ടിടത്ത് ആയിരത്തോളം വോട്ടുകളും ഒരിടത്ത് ആയിരത്തില്‍ താഴേ വോട്ടുകളുമാണ് സിപിഎമ്മിന് നേടാനായത്. പാര്‍ട്ടിക്ക് ശക്തമായ സംഘടനാ സംവിധാനമുള്ള സംസ്ഥാനത്തെ ഏക മണ്ഡലമായിരുന്ന ബാഗേപ്പള്ളിയില്‍ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിനു മുന്നില്‍ അടിപതറി. കോവിഡ് കാലത്തെ ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ചിക്കബല്ലാപുര ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡോ. അനില്‍കുമാറിനെയാണ് മണ്ഡലം തിരികെ പിടിക്കാന്‍ സിപിഎം രംഗത്തിറക്കിയിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ്.എന്‍.സുബ്ബഖറെഡ്ഡി 19,179 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ വിജയിച്ചു. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. ബിജെപി സ്ഥാനാര്‍ഥി മുനിരാജ് 62,949 വോട്ട് നേടിയപ്പോള്‍ ഡോ. അനില്‍കുമാറിന് 19,621 വോട്ടേ ലഭിച്ചുള്ളൂ. കേരളത്തില്‍ എല്‍ഡിഎഫ് ഘടകകക്ഷിയായ ജെഡിഎസിന്റെ പിന്തുണയോടെയായിരുന്നു ബാഗേപ്പള്ളിയില്‍ സിപിഎമ്മിന്റെ പോരാട്ടം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത റാലിയോടെയായിരുന്നു ബാഗേപള്ളിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു സിപിഎം തുടക്കം കുറിച്ചത്. 1970 ല്‍ എകെജിയുടെ നേതൃത്വത്തില്‍ നടത്തിയ ഭൂസമരമാണ് ആന്ധ്രയുമായി അതിര്‍ത്തി…

    Read More »
  • മൊബൈല്‍ഫോണിനെച്ചൊല്ലി തര്‍ക്കം; ഉറങ്ങിക്കിടന്നയാളെ തലയ്ക്കടിച്ച് കൊന്നു

    കൊല്ലം: മൊബൈല്‍ ഫോണിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഉറങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയെ ഒപ്പം ജോലിചെയ്യുന്ന കോട്ടയം സ്വദേശി തലയ്ക്കടിച്ചുകൊന്നു. തമിഴ്നാട് മധുര ഇല്യാസ് നഗറില്‍ വേലുതേവര്‍ മകന്‍ മഹാലിംഗ(54)മാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം കറുകച്ചാല്‍ സ്വദേശി ബിജുവിനെ (38) ചവറ പോലീസ് പിടികൂടിയിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30-ഓടെയായിരുന്നു സംഭവം. നീണ്ടകര പുത്തന്‍തുറയ്ക്കു സമീപത്തെ ദേവീക്ഷേത്രത്തിന്റെ നിര്‍മാണജോലികള്‍ക്ക് എത്തിയതാണ് ഇരുവരും. വ്യാഴാഴ്ച രാത്രി ഇരുവരുമൊരുമിച്ചു മദ്യപിക്കുകയും മൊബൈല്‍ ഫോണിനെച്ചൊല്ലി വാക്കേറ്റമുണ്ടാകുകയും ചെയ്തതായി പോലീസ് പറയുന്നു. തുടര്‍ന്ന് ക്ഷേത്രത്തിനുസമീപം ഉറങ്ങിക്കിടക്കുകയായിരുന്ന മഹാലിംഗത്തിന്റെ തലയില്‍ ബിജു ജോലിക്കുപയോഗിക്കുന്ന കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു. അടിയില്‍ മഹാലിംഗത്തിന്റെ തല തകര്‍ന്നു. ഇതിനുശേഷം ബിജുതന്നെയാണ് ആംബുലന്‍സ് വിളിച്ചുവരുത്തിയത്. ആംബുലന്‍സ് ജീവനക്കാര്‍ എത്തിയപ്പോള്‍ കൊല്ലപ്പെട്ടനിലയില്‍ മഹാലിംഗത്തിന്റെ മൃതദേഹമാണ് കണ്ടത്. തുടര്‍ന്ന് ആംബുലന്‍സ് ജീവനക്കാര്‍ ക്ഷേത്രഭാരവാഹികളെ വിവരമറിയിച്ചു. ഇവര്‍ ചവറ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി. ചോദ്യംചെയ്യലില്‍ ബിജു കുറ്റം സമ്മതിച്ചു. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • India

    ഡി.കെയോ സിദ്ധുവോ? കോണ്‍ഗ്രസിന് മുന്നില്‍ വലിയ വെല്ലുവിളി; തിരക്കിട്ട ചര്‍ച്ചകള്‍

    ബംഗളൂരു: കര്‍ണാടകയില്‍ അധികാരം ഉറപ്പിച്ചെങ്കിലും കോണ്‍ഗ്രസിന് മുന്നിലെ വെല്ലുവിളികള്‍ അവസാനിക്കുന്നില്ല. മുഖ്യമന്ത്രിയായി ആരെ തെരഞ്ഞെടുക്കുമെന്നതാണ് പാര്‍ട്ടിക്ക് മുന്നില്‍ ഇനിയുള്ള വെല്ലുവിളി. മുന്‍ തെരഞ്ഞടുപ്പുകളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണമെങ്കില്‍ ഇത്തവണ അങ്ങനെയായിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഒരുപോലെ ആഗ്രഹിക്കുന്നു എന്നതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്. ഇത് പരിഹരിക്കാന്‍ കോണ്‍ഗ്രസ് സാധ്യമായ എല്ലാ ശ്രമവും നടത്തേണ്ടിവരും. തെരഞ്ഞെടുപ്പ് പ്രചാരണസമയത്തുതന്നെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സോണിയയും രാഹുലും നടത്തിയ ശ്രമം പരിപൂര്‍ണമായി ഫലം കണ്ടിരുന്നില്ല. ഇത് തന്റെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഇതിനകം സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. ഇതിനര്‍ഥം തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് തന്നെയാണ് സിദ്ധരാമയ്യ പറയാതെ പറഞ്ഞിരിക്കുന്നത്. എന്നാല്‍ തന്റെ കഠിനാദ്ധ്വാനമാണ് കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ മികച്ച വിജയത്തിന് കാരണമായതെന്നാണ് ശിവകുമാറിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ താനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യനെന്ന് ശിവകുമാറും കരുതുന്നു. വോട്ടെണ്ണല്‍ തുടങ്ങി കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നതിനിടെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന അവകാശവാദവുമായി മകന്‍ യതിന്ദ്ര രംഗത്തുവന്നിരുന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക്…

    Read More »
  • NEWS

    ലിബിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് കൊലപ്പെടുത്തിയ 21 കോപ്റ്റിക് ക്രൈസ്തവരെ രക്തസാക്ഷികളായി അംഗീകരിച്ച് വത്തിക്കാന്‍

    വത്തിക്കാന്‍ സിറ്റി: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തലവെട്ടി കൊലപ്പെടുത്തിയ 21 കോപ്റ്റിക് ഓര്‍ത്തഡോക്സ് വിശ്വാസികളെ രക്തസാക്ഷികളായി അംഗീകരിച്ച് വത്തിക്കാന്‍. ഇവരുടെ ഫീസ്റ്റ് ദിനത്തില്‍ 21 പേരെയും അനുസ്മരിക്കാനാണ് ഇരു സഭകളുടെയും തീരുമാനം. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ഈജിപ്റ്റില്‍ നിന്നുള്ളവരാണ്. കത്തോലിക്കാ സഭയുടെ അനുദിന വിശുദ്ധരുടെ പട്ടികയില്‍ ഇവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയതായി പോപ്പ് ഫ്രാന്‍സിസ് പ്രഖ്യാപിച്ചു. അപൂര്‍വമായിട്ടാണ് ഇത് സംഭവിക്കുന്നത്. കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ തവാദോസ് രണ്ടാമന്‍ നല്‍കിയ തിരുശേഷിപ്പുകളില്‍ പോപ്പ് ഫ്രാന്‍സിസ് ചുംബിച്ചു. 2015 ഫെബ്രുവരിയിലാണ് 21 കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തലവെട്ടി കൊലപ്പെടുത്തിയത്. ലിബിയയിലെ സിര്‍ട്ടെയിലെ കടല്‍ തീരത്തായിരുന്നു ലോകം നടുങ്ങിയ കൊലപാതകം. കൊലപാതകത്തിന്റെ ക്രൂരമായ ദൃശ്യങ്ങള്‍ ഭീകരര്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ 2017 ലാണ് വീണ്ടെടുക്കാന്‍ കഴിഞ്ഞത്. ഇവരുടെ ഓര്‍മയ്ക്കായി ഈജിപ്റ്റില്‍ ഒരു പള്ളി പണിതിട്ടുണ്ട്. ഈജിപ്റ്റിലെ ഏറ്റവും വലിയ ക്രൈസ്തവ വിഭാഗമാണ് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ. ഒന്നാം…

    Read More »
  • Kerala

    കോണ്‍ഗ്രസ് ഇനിയെങ്കിലും ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനെ കുറ്റം പറയരുത്: കെ.സുരേന്ദ്രന്‍

    കാസർകോട്:കര്‍ണാടകയിലെ ജനവിധി അംഗീകരിച്ചെന്നും‌ കോണ്‍ഗ്രസ് ഇനിയെങ്കിലും ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനെ കുറ്റം പറയരുതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തിരഞ്ഞെടുപ്പിലെ ജയവും തോല്‍വിയും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും കെ സുരേന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.കോണ്‍ഗ്രസ് തോറ്റാല്‍ അവര്‍ ഇവിഎമ്മിനെയും ഭരണഘടനാ സ്ഥാപനങ്ങളെയും ജനങ്ങളെയും അപമാനിക്കുയാണ് ചെയ്യാറെന്നും ഇനിയെങ്കിലും കോണ്‍ഗ്രസിന് ജനാധിപത്യത്തിലുള്ള വിശ്വാസം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.     മുസ്ലിം സംവരണവും പിഎഫ്‌ഐ പ്രീണനവും ഉയര്‍ത്തിയാണ് ഇത്തവണ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങളിലൂടെ പ്രൊപ്പഗന്‍ഡ സൃഷ്ടിക്കാനാണ് അവര്‍ ശ്രമിച്ചത്. ഇത്തരം നെഗറ്റീവ് പ്രചരണത്തെ പ്രതിരോധിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടു. ഇനിയെങ്കിലും പിഎഫ്‌ഐ അജണ്ട നടപ്പിലാക്കാതെ കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

    Read More »
  • Local

    ഇടുക്കിയിൽ നീന്തല്‍ പഠിക്കുവാന്‍ കുളത്തിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

    ഇടുക്കി നെടുങ്കണ്ടം പാറത്തോട്ടില്‍ നീന്തല്‍ പഠിക്കുവാന്‍ കുളത്തിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. നെടുങ്കണ്ടം പാറത്തോട് സൂര്യഭവനില്‍ സെന്തില്‍ മഹാലക്ഷ്മി ദമ്ബതികളുടെ മകന്‍ ഹാര്‍വ്വിന്‍ എസ് (14) ആണ് മരിച്ചത്. രാവിലെ 11.30ഓടു കൂടിയായിരുന്നു സംഭവം.കൂട്ടുകാര്‍ക്കൊപ്പം വീടിന് സമീപത്തുള്ള കുളത്തില്‍ നീന്തല്‍ പഠിക്കുവാന്‍ പോയതായിരുന്നു.ചേറില്‍ താഴ്ന്നു പോയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

    Read More »
Back to top button
error: