കൊച്ചി: ചെല്ലാനത്ത് ടെട്രോപാഡ് കടല്‍ഭിത്തിയോടൊപ്പം നടപ്പാത നിര്‍മാണവും അവസാന ഘട്ടത്തില്‍.. ഇതോടെ എറണാകുളം ജില്ലയിലെ ചെല്ലാനം എന്ന മത്സ്യതൊഴിലാളിഗ്രാമം കേരള ടൂറിസം ഭൂപടത്തിലേക്ക് ഇടം പിടിക്കും….
വർഷാവർഷം കടല്ക്ഷോഭം വരുത്തുന്ന ദുരിതജീവിതം എന്ന ഭീതി ഇനി ചെല്ലാനംകാർക്കും ഇല്ല.
ചെല്ലാനത്തെ ഇനി ടെട്രാേപോട് കടല്‍ഭിത്തികള്‍ സംരക്ഷിക്കും….
സര്‍ക്കാര്‍ 344 കോടി കിഫ്ബി ധനസഹായത്തോടെ ചെല്ലാനത്ത് ആരംഭിച്ച കടല്‍ ഭിത്തി നിര്‍മാണവും,പുലിമുട്ടുകളുടെ നിര്‍മാണവും 90 ശതമാനവും ഇവിടെ പൂര്‍ത്തിയായിരിക്കുകയാണ്.
ടെടാേപോഡ് കടല്‍ഭിത്തിക്ക് മുകളിലൂടെ കടലോരത്തുകൂടി മനോഹരമായ നടപ്പാതയും ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നുണ്ട്.
മനോഹരമായ ചെല്ലാനം കടല്‍ കണ്ട് ഈ നടപ്പാതയിലൂടെ കടല്‍ക്ഷേഭത്തെ ഭയക്കാതെ ആർക്കും സഞ്ചരിക്കാം….
മനോഹരമാണിപ്പോള്‍ ചെല്ലാനം….
ചെല്ലാനത്തുകൂടി കടന്നുപോകുന്ന തീരദേശ ഹെെവേക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് നടന്നുവരുന്നു …
ചെല്ലാനത്തെ മാതൃകാ മത്സ്യതൊഴിലാളി ഗ്രാമമായി ഉയര്‍ത്താനുള്ള രണ്ടാം ഘട്ട പദ്ധതിയും ഉടന്‍ ആരംഭിക്കും….
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസെെറ്റിയാണ് ചെല്ലാനത്തെ ആദ്യഘട്ട 344 കോടി രൂപയുടെ ബൃഹദ്പദ്ധതി ഏറ്റെടുത്ത് മിന്നല്‍ വേഗത്തില്‍ പൂര്ത്തീകരിച്ചുകൊണ്ടിരിക്കു ന്നത്….