കൊച്ചി: അരിക്കൊമ്ബനും ചക്കക്കൊമ്ബനും വരെ ഫാൻസുണ്ടെന്നും തനിക്കില്ലെന്നും നടൻ ടി ജി രവി.
സിനിമയില്‍ ഇത്രയും നാള്‍ ബലാത്സംഗം ഒക്കെ ചെയ്ത് നടന്നിട്ട് ഫാൻസില്ലാത്തത് കഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടന്റെ പ്രതികരണം.
“അരിക്കൊമ്ബനും ചക്കക്കൊമ്ബനും വന്നപ്പോള്‍ വിവാദം തന്നെയാണ്. ഇപ്പോള്‍ അതിന് ഫാന്‍സ് ഉണ്ട്. എനിക്ക് ഫാന്‍സില്ല. എന്തൊരു കഷ്ടമാണല്ലേ. ഇത്രയും നാള്‍ ഞാന്‍ ഈ സിനിമയിലൊക്കെ ബലാത്സംഗമൊക്കെ ചെയ്ത് നടന്നിട്ട് എനിക്ക് എന്തെങ്കിലും ഫാന്‍സ് ഒക്കെ വേണ്ടേ. അരിക്കൊമ്ബന് നല്ല ഫാന്‍സ് ഉണ്ട്. അതിന്റെ അതിന്‍റെ പേരില്‍ പൈസ പിരിക്കുന്നുമുണ്ട്. കാലം പോയപോക്കേ”, ടി ജി രവി പറഞ്ഞു.