പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഉപേക്ഷിച്ച് യുവതികൾ കാമുകന്മാരോടൊപ്പം ഒളിച്ചോടുന്നത് തുടർക്കഥയായി മാറുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നും യുവതി കാമുകനൊപ്പം ഒളിച്ചോടിയത് ഭര്‍ത്താവിന്റെ പുത്തന്‍ കാറുമായാണ്. രണ്ട് മക്കളെ ഉറക്കി കിടത്തി, വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് ഈയടുത്ത് വാങ്ങിയ കാറും സഹോദരിയുടെ 15 പവന്‍ സ്വര്‍ണവുമായാണ് കാമുകനൊപ്പം ഭാര്യ ഒളിച്ചോടിയതെന്നാണ് പരാതി.
27 കാരിയായ യുവതി 24 കാരനൊപ്പമാണ് പോയതെന്നാണ് പരാതി. ഭാര്യയ്ക്കും മക്കള്‍ക്കും ഗള്‍ഫിലേക്കുള്ള വിമാന ടികറ്റ് തയ്യാറാക്കിയ പിറ്റേദിവസമാണ് ഇരുവരും സ്ഥലം വിട്ടതെന്ന് ബന്ധുക്കള്‍ സങ്കടത്തോടെ പറയുന്നു.
കാസര്‍കോട്ടെ എ.ടി.എമില്‍ നിന്നും പണം പിന്‍വലിച്ച മെസേജ് വിദേശത്തുള്ള ഭര്‍ത്താവിന് ലഭിച്ചതോടെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് വീട്ടുകാരെ വിളിച്ച് അറിയിക്കുകയും അവര്‍ മുറി തുറന്ന് നോക്കിയപ്പോഴാണ് മക്കള്‍ മാത്രം ഉറങ്ങുന്നതായി കണ്ടതും. സംഭവത്തില്‍ വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.