IndiaNEWS

കടുവ ഭക്ഷിച്ച നിലയില്‍ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി

കടുവ ഭക്ഷിച്ച നിലയില്‍ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി.ഉത്തര്‍പ്രദേശിലെ ദുധ്‌വയിലെ ബഫര്‍ സോണ്‍ ഏരിയയില്‍ വെച്ചാണ് കര്‍ഷകനെ കടുവ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ഞായറാഴ്ച കരിമ്ബ് കൃഷി നോക്കാനായി പോയ കര്‍ഷകനെ പിന്നീട് കാണാതാകുകയായിരുന്നു.തിങ്കളാഴ്ച വൈകുന്നേരം കര്‍ഷകനെ അന്വേഷിച്ചെത്തിയ നാട്ടുകാരാണ് സമീപത്തെ വനത്തില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സമീപത്ത് തന്നെ കടുവയുടെ കാല്‍പ്പാടുകളും കണ്ടതോടെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

 

ലഖിംപൂര്‍ ഖേരിയിലെ കഠ്‌വ സ്വദേശിയാണ് മരിച്ച കര്‍ഷകന്‍.ഇയാളെ ആക്രമിച്ച ശേഷം ശരീരഭാഗങ്ങള്‍ കടുവ ഭക്ഷിച്ചതായി ദുധ്‌വ കടുവ സംരക്ഷകേന്ദ്രത്തിന്റെ ഡയറക്ടര്‍ ബി. പ്രഭാകര്‍ പറഞ്ഞു.കടുവയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരുന്നതായും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: