Month: May 2023

  • Crime

    ദേവികയെ വിളിച്ചുവരുത്തി, ബലംപ്രയോഗിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോയി; സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന്

    കാസര്‍ഗോഡ്: യുവതിയെ ലോഡ്ജിനുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന്. കൊല്ലപ്പെട്ട ദേവികയെ പ്രതി സതീഷ് ബലം പ്രയോഗിച്ചാണ് ലോഡ്ജില്‍ എത്തിച്ചത് എന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍. ബ്യൂട്ടിഷ്യന്‍മാരുടെ യോഗത്തിന് എത്തിയ ദേവികയെ സതീഷ് വിളിച്ച് വരുത്തുകയായിരുന്നു. ബലംപ്രയോഗിച്ചാണ് സതീഷ് ദേവികയെ ലോഡ്ജിലേക്ക് കൊണ്ട് പോയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തിലാണ് പ്രതി യുവതിയെ ലോഡ്ജില്‍ എത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ലോഡ്ജില്‍ യുവതി എത്തുന്ന ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഉദുമ ബാര മുക്കന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ ദേവിക (34) പതിനാറാം തീയതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് കൊല്ലപ്പെട്ടത്. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ലോഡ്ജില്‍ എത്തിച്ച യുവതിയെ കാമുകന്‍ ബോവിക്കാനം സ്വദേശി സതീഷ് വെട്ടിക്കൊല്ലുകയായിരുന്നു. കൊല നടത്തിയ ശേഷം സതീഷ് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. ചോരയൊലിക്കുന്ന കത്തിയുമായാണ് ഇയാള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. വിവാഹിതരായ ഇരുവരും ഒന്‍പതു വര്‍ഷമായി പ്രണയത്തിലായിരുന്നു. തന്റെ കുടുംബ ജീവിതത്തിന് ദേവിക തടസമായതിനാലാണ് കൊലപ്പെടുത്തിയതെന്നാണ്…

    Read More »
  • Kerala

    കൊച്ചി അമൃത ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വനിതാ ഡോക്ടര്‍ ജീവനൊടുക്കി

    കൊച്ചി: അമൃത ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ഡോക്ടര്‍ ജീവനൊടുക്കി.ഇടുക്കി സ്വദേശി ലക്ഷമിയാണ് മരിച്ചത്. ഡല്‍ഹി എയിംസിലെ ഡോക്ടറായിരുന്നു ലക്ഷ്മി.കയ്യില്‍ ശസ്ത്രക്രിയ ചെയ്യുന്നതിന്റെ ഭാഗമായാണ് ലക്ഷ്മിയെ കഴിഞ്ഞ ആഴ്ച അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടുകൂടി മൂന്നാം നിലയില്‍ അഡ്മിറ്റായിരുന്ന ലക്ഷ്മി എട്ടാം നിലയിലേക്ക് പോവുകയും അവിടെ നിന്ന് താഴേക്ക് ചാടുകയുമായിരുന്നു.പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

    Read More »
  • Crime

    ആംബുലന്‍സിന്റെ വഴി തടഞ്ഞ് കാര്‍; ഡ്രൈവര്‍ക്കെതിരേ നടപടി

    കോഴിക്കോട്: അത്യാസന്ന നിലയിലായ രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്നു ആംബുലന്‍സിന്റെ വഴി തടഞ്ഞ് സ്വകാര്യ കാര്‍ ഡ്രൈവര്‍. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍നിന്ന് രോഗിയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിനെ ചേളന്നൂരിനും കക്കോടിക്കും ഇടയില്‍വെച്ചാണ് മാര്‍ഗതടസ്സമുണ്ടാക്കി കാര്‍ ഓടിച്ചത്. തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയിട്ടും സൈറണ്‍ ശബ്ദം കേട്ടിട്ടും കാര്‍ ഡ്രൈവര്‍ സൈഡ് നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. റോഡിന് നടുവിലൂടെ തന്നെ നാല് കിലോ മീറ്ററാണ് കാര്‍ ഡ്രൈവര്‍ ആംബുലന്‍സിന് വഴി നല്‍കാതെ ചുറ്റിച്ചത്. ആംബുലന്‍സില്‍ നല്‍കിയിട്ടുള്ള ക്യാമറയിലാണ് കാറുകാരന്റെ വഴി മുടക്കിയുള്ള ഡ്രൈവിങ്ങിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. KL 11 AR 3542 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാറാണ് ആംബുലന്‍സിന്റെ വഴി തടഞ്ഞത്. കോഴിക്കോട് മാവൂര്‍ റോഡിലുള്ള ഹൈലാന്റ് സില്‍വര്‍ സാന്റ്സ് എന്ന സ്ഥാപത്തിന്റെ പേരിലുള്ള വാഹനമാണ് ഇതെന്നാണ് നന്മണ്ട ജോയിന്റ് ആര്‍.ട.ഒ. രാജേഷ് അറിയിച്ചത്. തരുണ്‍ എന്ന ഡ്രൈവറാണ് സംഭവസമയത്ത് വാഹനമോടിച്ചിരുന്നതെന്നാണ് ആര്‍.ടി.ഒ. അറിയിച്ചിരിക്കുന്നത്. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക്…

    Read More »
  • India

    കിരണ്‍ റിജിജുവിനെ നീക്കി; അര്‍ജുന്‍ റാം മേഘ്വാള്‍ പുതിയ നിയമമന്ത്രി

    ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്നു കിരണ്‍ റിജിജുവിനെ മാറ്റി. അര്‍ജുന്‍ റാം മേഘ്വാള്‍ പകരം മന്ത്രിയാകും. പാര്‍ലമെന്ററികാര്യ- സാംസ്‌കാരിക സഹമന്ത്രിയായ അര്‍ജുന്‍ റാം മേഘ്‌വാള്‍, രാജസ്ഥാനില്‍നിന്നുള്ള ബിജെപി എംപിയാണ്. നിയമവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിക്കും. മറ്റു വകുപ്പുകള്‍ തുടര്‍ന്നും കൈകാര്യം ചെയ്യും. ഇതു സംബന്ധിച്ച് രാഷ്ട്രപതിഭവന്‍ ഉത്തരവിറക്കി. കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി. രണ്ടാം മോദി മന്ത്രിസഭയില്‍ ആദ്യം ന്യൂനപക്ഷകാര്യ സഹമന്ത്രിയായിരുന്ന കിരണ്‍ റിജിജു പിന്നീട് സ്‌പോര്‍ട്‌സ് യുവജനകാര്യവകുപ്പിന്റെ സ്വതന്ത്രചുമതലയിലേക്കും 2021 ജൂലൈ ഏഴ് മുതല്‍ നിയമവകുപ്പ് കാബിനറ്റ് മന്ത്രിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ മറ്റ് അഴിച്ചുപണികളില്ലാതെ റിജിജുവിനെ മാത്രം മാറ്റുന്നതിനുള്ള കാരണം വ്യക്തമല്ല. ജഡ്ജി നിയമനം ഉള്‍പ്പെടെ പല സുപ്രധാന വിഷയങ്ങളിലും സുപ്രീകോടതിയുമായി പലവട്ടം ഏറ്റുമുട്ടിയ ചരിത്രമുണ്ട് റിജിജുവിന്.

    Read More »
  • Crime

    ദൂരെസ്ഥലത്തുനിന്ന് ഓട്ടോ വിളിച്ച് എത്തും, ഡ്രൈവറില്‍ നിന്ന് പണം വാങ്ങി മുങ്ങും; തട്ടിപ്പ് പതിവാക്കിയ വയോധികന്‍ കുടുങ്ങി

    എറണാകുളം: ഓട്ടോ വിളിച്ച് ഡ്രൈവറില്‍ നിന്ന് പണം തട്ടി മുങ്ങിയ വയോധികന്‍ അവസാനം പിടിയിലായി. ഇന്നലെ കലക്ടറേറ്റില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വയോധികനെ നിരീക്ഷിച്ച സുരക്ഷാ വിഭാഗമാണ് പിന്തുടര്‍ന്ന് പിടികൂടിയത്. ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ദൂര പ്രദേശങ്ങളില്‍നിന്ന് കലക്ടറേറ്റിലേക്ക് ഓട്ടോ വിളിച്ചാണ് ഇയാള്‍ എത്തുക. തിരികെ പോകുമ്പോള്‍ എടുത്തുതരാം എന്നു പറഞ്ഞ് ഡ്രൈവറില്‍ നിന്ന് പണം വാങ്ങിയശേഷം കലക്ടറേറ്റിലേക്ക് കയറും. എന്നാല്‍ കലക്ടറേറ്റിലെ മറ്റേതെങ്കിലും വഴിയിലൂടെ പുറത്തേക്ക് കടന്നശേഷം മുങ്ങുകയാണ് പതിവ്. തട്ടിപ്പ് പതിവാക്കിയ വയോധികന്‍ അവസാനം കുടുങ്ങുകയായിരുന്നു. ഇന്നലെയും ഒരു ഓട്ടോക്കാരനെ പറ്റിച്ച് മുങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആലുവയില്‍ നിന്ന് ഓട്ടം വിളിച്ചാണ് വയോദികന്‍ കലക്ടറേറ്റില്‍ എത്തിയത്. ഇയാളില്‍ നിന്ന് 750 രൂപയും വാങ്ങിയിരുന്നു. കാന്റീന്‍ ഭാഗത്തെ ഗേറ്റ് കടന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. തന്റെ ഓട്ടോയില്‍ വന്ന വയോധികനെ ആളുകള്‍ വളഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നത് കണ്ട് കാര്യം തിരക്കിയപ്പോഴാണ് തട്ടിപ്പുകാരനാണെന്ന് ഡ്രൈവര്‍ മനസിലാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച…

    Read More »
  • ഉദ്ദേശിച്ചതു നടന്നില്ല, ഒഴിവാക്കാനും സാധിച്ചില്ല; യുവതിയായ രണ്ടാം ഭാര്യയെ വയോധികന്‍ ക്വട്ടേഷന്‍ കൊടുത്തു കൊന്നു

    ന്യൂഡല്‍ഹി: യുവതിയായ രണ്ടാം ഭാര്യയെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വയോധികനും കൂട്ടാളികളും അറസ്റ്റില്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗറി ഗാര്‍ഡന്‍ മേഖലയിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് എസ്.കെ. ഗുപ്ത (71), ഇയാളുടെ മകന്‍ അമിത് (45), ഇവരുടെ സഹായികളായ വിപിന്‍ സേത്തി, ഹിമാന്‍ഷു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രജൗറി ഗാര്‍ഡന്‍ മേഖലയിലെ വീട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണു പോലീസ് എത്തി അന്വേഷണം നടത്തിയത്. നിരവധി തവണ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ നവംബറിലാണ് 35 വയസുകാരിയായ യുവതി ഗുപ്തയെ വിവാഹം കഴിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സെറിബ്രല്‍ പാള്‍സി ബാധിച്ച മകന്‍ അമിതിന്റെ പരിചരണം ലക്ഷ്യമിട്ടായിരുന്നു വിവാഹം. എന്നാല്‍, ഇതു നടന്നില്ല. ഇതോടെ ഗുപ്ത വിവാഹമോചനത്തിനു ശ്രമിച്ചെങ്കിലും ഭാര്യ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഇതിനു വഴങ്ങാതിരുന്ന ഗുപ്ത ഭാര്യയെ ഒഴിവാക്കാനായി രണ്ട് വാടകക്കൊലയാളികളെ സമീപിക്കുകയായിരുന്നു. അമിത്തിനെ ആശുപത്രിയില്‍ പരിപാലിക്കാനെത്തിയ വിപിന്‍ സേത്തിയുമായി ചേര്‍ന്നാണ് ഗുപ്ത…

    Read More »
  • India

    താലികെട്ടിനിടെ തമ്മിലടി; വരന്‍ വിഷം കഴിച്ച് മരിച്ചു, വധു ഗുരുതരാവസ്ഥയില്‍

    ഭോപ്പാല്‍: വിവാഹച്ചടങ്ങിനിടെ പരസ്പരം വഴക്കിട്ട് വധൂവരന്‍മാര്‍; പിന്നാലെ വിഷം കഴിച്ച് വരന്‍ മരിച്ചു. ഇതറിഞ്ഞ് വിഷം കഴിച്ച വധു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. മധ്യപ്രദേിലെ ഇന്‍ഡോറില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങുകള്‍ പുരോഗമിക്കുന്നതിന് ഇടയിലാണ് വരനും വധുവും തമ്മില്‍ വഴക്കുണ്ടായതും വരന്‍ വിഷം കഴിച്ചതും. താന്‍ വിഷം കഴിച്ച വിവരം വരന്‍ തന്നെയാണ് വധുവിനോടു പറഞ്ഞത്. ഇതറിഞ്ഞയുടനെ വധുവും വിഷം കഴിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വധുവിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. 20 വയസുകാരിയായ പെണ്‍കുട്ടി വിവാഹത്തിനായി 21 വയസുകാരനായ യുവാവിനെ നിരന്തരം നിര്‍ബന്ധിച്ചിരുന്നുവെന്നും ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും വരന്റെ ബന്ധുക്കള്‍ ആരോപിച്ചു. തനിക്ക് രണ്ടു വര്‍ഷം കൂടി സമയം വേണമെന്ന് യുവാവ് പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു. എന്നാല്‍, പെണ്‍കുട്ടി ഇത് അംഗീകരിച്ചില്ല. പെട്ടെന്നു തന്നെ വിവാഹം വേണമെന്ന് നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.    

    Read More »
  • Kerala

    ബ്രഹ്‌മപുരത്തേക്ക് മാലിന്യവുമായി പോയ ലോറി തടഞ്ഞു; പ്രതിഷേധം തൃക്കാക്കര നഗരസഭാ അധ്യക്ഷയുടെ നേതൃത്വത്തില്‍

    കൊച്ചി: മാലിന്യങ്ങളുമായി ബ്രഹ്‌മപുരത്തേക്ക് പോയ കൊച്ചി കോര്‍പറേഷന്‍ ലോറി തടഞ്ഞു. തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ നേതൃത്വത്തില്‍ ചെമ്പുമുക്കിലാണ് ലോറി തടഞ്ഞത്. പൊക്കോടതി ഉത്തരവ് ലംഘിച്ചാണ് മാലിന്യം കൊണ്ടു പോകുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ജനങ്ങളുടെ ആശങ്കപരിഹരിക്കാനാണ് ലോറികള്‍ തടഞ്ഞുള്ള അനിശ്ചിതകാല സമരമെന്നു തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചി കോര്‍പറേഷനെതിരേ പോലീസ് കേസെടുക്കണമെന്നും അജിത ആവശ്യപ്പെട്ടു. കൊച്ചി കോര്‍പറേഷന്‍ മാലിന്യം കൊണ്ടു പോകുന്നുണ്ടെങ്കില്‍ തൃക്കാക്കര നഗരസഭയുടേയും കൊണ്ടു പോകണം. കൊച്ചി കോര്‍പറേഷന്റെ മാലിന്യം മാത്രം കൊണ്ടുപോകാനാണ് തീരുമാനമെങ്കില്‍ മാലിന്യ വണ്ടി തൃക്കാക്കരയിലൂടെ കടത്തിവിടില്ലെന്നും അജിത തങ്കപ്പന്‍ വ്യക്തമാക്കി.

    Read More »
  • India

    സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച; ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രി

    ന്യൂഡല്‍ഹി: അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍ കര്‍ണാടക സര്‍ക്കാര്‍ രൂപവത്കരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ സമവായം. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്യും. മേയ് 20-ന് ബംഗളൂരുവിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ വ്യാഴാഴ്ച പുലര്‍ച്ചെ 2.40-ഓടെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് ബെംഗളൂരുവില്‍ ചേരുന്ന നിയമസഭാ കക്ഷി യോഗം സിദ്ധരാമയ്യയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. മന്ത്രിസഭയിലെ പ്രാതിനിധ്യവും വകുപ്പ് വിഭജവും സംബന്ധിച്ച് ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകളിലൂടെ തീരുമാനമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യാഴാഴ്ച രാവിലെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ആദ്യ ടേമില്‍ സിദ്ധരാമയ്യയ്ക്കും രണ്ടാം ടേമില്‍ ഡി.കെ ശിവകുമാറിനും മുഖ്യമന്ത്രിപദം നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം എന്നാണ് അറിയുന്നത്. ശിവകുമാറിന് ആഭ്യന്തരവും ധനകാര്യവും ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ നല്‍കിയേക്കും. കര്‍ണാടക പിസിസി അധ്യക്ഷ പദവിയും അദ്ദേഹം വഹിക്കും. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മൂന്നുദിവസം നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചകളില്‍ ഇരു നേതാക്കളും മുഖ്യമന്ത്രി പദത്തിനായുള്ള…

    Read More »
  • Kerala

    പത്തനംതിട്ടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

    പത്തനംത്തിട്ട: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.തിരുവല്ല കവിയൂരിലാണ് ഒരു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെയാണ് സംഭവം.താമസമില്ലാത്ത പുരയിടത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.കുഞ്ഞിന്റെ കരച്ചിൽ കേട്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തി കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുഞ്ഞിന്റെ ആരോഗ്യം തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി

    Read More »
Back to top button
error: