Month: May 2023
-
Kerala
കേരളത്തിൽ പരക്കെ മഴ; വ്യാപക നാശനഷ്ടങ്ങൾ
പാലക്കാട്:കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നലെ മഴ ലഭിച്ചു. കഴിഞ്ഞ 12 മണിക്കൂറിലേറെ കണക്കനുസരിച്ച് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ ലഭിച്ചത്.ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വയനാട്, പാലക്കാട് ജില്ലകളിലാണ്. 11.5 mm മഴ രണ്ട് ജില്ലകളിലും ലഭിച്ചു. മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിന്റെ പരിധിയിൽ കാറ്റിലും മഴയിലും പത്തിലേറെ വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. വയനാട് ജില്ലയിലെ മുട്ടിൽ സൗത്ത് വില്ലേജിൽ ശക്തമായ കാറ്റിലും മഴയിലും തേക്ക് വീടിനു മുകളിൽ വീണ് മേൽക്കൂര പൂർണമായും തകർന്നു. മരം വീഴുന്ന സമയത്ത് കുടുംബാംഗങ്ങൾ എല്ലാവരും വീട്ടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി , മാവേലിക്കര താലൂക്കുകളുടെ വിവിധ ഭാഗങ്ങളിലായി 50 ലധികം സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്.റോഡിലും വൈദ്യുതി ലൈനുകള്‍ക്കും വീടുകള്‍ക്കും മീതെയാണ് കൂറ്റന്‍ മരങ്ങള്‍ പലതും പതിച്ചതെങ്കിലും…
Read More » -
India
തമിഴ്നാട് തിരുപ്പൂരിൽ സബ് കളക്ടറായി മലയാളി യുവതി
റാന്നി: തമിഴ്നാട് തിരുപ്പൂരിൽ സബ് കളക്ടറായി മലയാളി യുവതി.പത്തനംതിട്ട റാന്നി സ്വദേശിനി ഹൃദ്യ എസ് വിജയൻ ഐഎഎസ് ആണ് തിരുപ്പൂരിലെ പുതിയ സബ് കലക്ടറായി ചുമതല ഏൽക്കുന്നത്. റാന്നി ഇടക്കുളം സ്വദേശിനിയായ ഹൃദ്യ അഖില കേരള വിശ്വകർമ മഹാസഭ റാന്നി യൂണിയൻ അംഗം കെ.എൻ.വിജയൻ്റെ മകളാണ്.
Read More » -
India
ട്രെയിനുകളിൽ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യാൻ റയിൽമിത്ര
ട്രെയിൻ യാത്രയിൽ വിശപ്പടക്കാൻ പാൻട്രി കാർ ഭക്ഷണത്തെ ആശ്രയിക്കേണ്ടി വന്ന കാലം കഴിഞ്ഞു.ഇപ്പോൾ ട്രെയിനുകളിൽ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യാനും ഒന്നിലധികം ഭക്ഷണ ഓപ്ഷനുകൾ തിരഞ്ഞെടുക്കാനുമുള്ള സൗകര്യമുണ്ട്.ട്രെയിനുകളിൽ ഭക്ഷണം നൽകുന്നതിന് IRCTC യുടെ അംഗീകൃത കാറ്ററിംഗ് പങ്കാളിയായ റെയിൽമിത്രയുമായി ബന്ധപ്പെടാം. പാൻട്രി കാർ ഭക്ഷണത്തിന് ശുചിത്വമില്ലെന്ന പരാതികൾക്കിടയിലാണ് റയിൽവേയുടെ ഈ തീരുമാനം.അതേപോലെ ഒരു പാൻട്രി കാറിൽ പരിമിതമായ ഭക്ഷണ ഓപ്ഷനുകൾ മാത്രമേ ലഭിക്കുകയുമുള്ളൂ.എന്നാൽ റെയിൽ മിത്രയിൽ നോർത്ത് ഇന്ത്യൻ, ചൈനീസ്, ഇറ്റാലിയൻ, ജൈന ഭക്ഷണം, മുഗ്ലായ്, സൗത്ത് ഇന്ത്യൻ, കോണ്ടിനെന്റൽ, വെജ്-നോൺവെജ് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കും. റെയിൽമിത്ര വെബ്‌സൈറ്റ് വഴി ട്രെയിനുകളിൽ ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യുക ഘട്ടം 1: റെയിൽമിത്രയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക – www.railmitra.com സ്റ്റെപ്പ് 2: വെബ്‌സൈറ്റിലെ “ഫുഡ് ഇൻ ട്രെയിൻ” ഓപ്ഷനിലേക്ക് പോകുക. സ്റ്റെപ്പ് 3: “ട്രെയിൻ നമ്പർ വഴി ഓർഡർ ചെയ്യുക” എന്നതിന്റെ 10 അക്ക PNR നമ്പർ നൽകി…
Read More » -
Kerala
ട്രെയിനിലെ മോഷണത്തിന് പിടിക്കപ്പെട്ട 17 കാരൻ തൂങ്ങിമരിച്ചു
തിരുവനന്തപുരം:ട്രെയിനിലെ മോഷണത്തിന് പിടിക്കപ്പെട്ട 17 കാരൻ തൂങ്ങിമരിച്ചു.പൂജപ്പുര ഒബ്സർവേഷൻ ഹോമിലാണ് സംഭവം. കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കു ശേഷമാണ് സംഭവമുണ്ടായത്.വൈകിട്ട് കുട്ടികളെ റൂമില്‍ നിന്ന് പുറത്തിറക്കുന്ന സമയത്ത് വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ജനല്‍ കമ്ബിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.തോര്‍ത്ത് ഉപയോഗിച്ചാണ് കഴുത്തിൽ കുരുക്കിട്ടിരുന്നത്.ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മോഷണക്കേസില്‍ താനൂര്‍ റെയില്‍വേ പൊലീസാണ് 17കാരനെ അറസ്റ്റു ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
India
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഗുജറാത്തിൽ നിന്നും കാണാതായത് 41321 യുവതികളെ
ദില്ലി: കേരള സ്റ്റോറി ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കെ 41321 യുവതികളെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഗുജറാത്തില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ഡാറ്റ പ്രകാരമാണ് ഇത്.മുംബൈ പോലുള്ള വൻ നഗരങ്ങളിൽ ഇവരെ ലൈംഗിക തൊഴിലിന് ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്. തിരക്കേറിയ മേളകളിലും, ക്ഷേത്രങ്ങളിലും, ഉത്സവങ്ങളിലുമെല്ലാം സ്ത്രീകളെ കാണാതാവുന്നത് ഗുജറാത്തിലെ ഗ്രാമീണ മേഖലയില്‍ വളരെ ഉയര്‍ന്ന് നില്‍ക്കുകയാണെന്ന് കണക്കുകളിൽ പറയുന്നു.അതേസമയം മറ്റു രാജ്യങ്ങളിലേക്കുള്ള മനുഷ്യക്കടത്ത് കേസുകള്‍ വളരെ കുറവാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Read More » -
NEWS
നമ്മുടെ പേരിൽ മറ്റാരെങ്കിലും ഫോൺ കണക്‌ഷൻ എടുത്തിട്ടുണ്ടോ? കണ്ടുപിടിക്കാം, റദ്ദാക്കാം.
സ്വന്തംപേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്‌ഷൻ എടുത്തിട്ടുണ്ടോയെന്നറിയാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ എന്ന പുതിയ പോർട്ടൽ സഹായിക്കും. ഇത്തരം കണക്‌ഷൻ നീക്കം ചെയ്യാനും കഴിയും. sancharsaathi.gov.in എന്ന വെബ്സൈറ്റിൽ ‘നോ യുവർ മൊബൈൽ കണക‍്ഷൻസ്’ ക്ലിക് ചെയ്യുക. മൊബൈൽ നമ്പറും ഒടിപിയും നൽകുന്നതോടെ അതേ കെവൈസി രേഖകൾ ഉപയോഗിച്ച് എടുത്ത മറ്റു കണക‍്ഷനുണ്ടെങ്കിൽ അവ കാണിക്കും. നമ്മൾ ഉപയോഗിക്കാത്ത നമ്പറുണ്ടെങ്കിൽ ‘നോട്ട് മൈ നമ്പർ’ എന്നു കൊടുത്താലുടൻ ടെലികോം കമ്പനികൾ ആ സിം കാർഡിനെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തി തുടർനടപടി സ്വീകരിക്കും.
Read More » -
Kerala
മാവേലിക്കര, കായംകുളം മേഖലകളിൽ മിന്നൽ ചുഴലി; വ്യാപക നാശനഷ്ടങ്ങൾ
ആലപ്പുഴ: അപ്രതീക്ഷിതമായുണ്ടായ ചുഴലിക്കാറ്റിലും ശക്തമായ മഴയിലും ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടങ്ങൾ. കാര്‍ത്തികപ്പള്ളി , മാവേലിക്കര താലൂക്കുകളുടെ വിവിധ ഭാഗങ്ങളിലായി 50 ലധികം സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി. റോഡിലും വൈദ്യുതി ലൈനുകള്‍ക്കും വീടുകള്‍ക്കും മീതെയാണ് കൂറ്റന്‍ മരങ്ങള്‍ പലതും പതിച്ചതെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ രാത്രി 7.30 ഓടെയാണ് അതിശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്.കാര്‍ത്തികപ്പള്ളി താലൂക്കിലെ കായംകുളം നഗരസഭ, കൃഷ്ണപുരം, പത്തിയൂര്‍, ചേപ്പാട്, ഹരിപ്പാട് , മുതുകുളം മാവേലിക്കര താലൂക്കിലെ വള്ളികുന്നം, ഭരണിക്കാവ്, കറ്റാനം, നൂറനാട്, താമരക്കുളം, ചാരുംമൂട്, പടനിലം പ്രദേശങ്ങളിലാണ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കായംകുളം റെയില്‍വേസ്റ്റേഷനില്‍ മരം കടപുഴകി വീണെങ്കിലും ആളപായമില്ല. കായംകുളം കുറ്റിത്തെരുവിലും പരിസരത്തുമായി നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി. വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകര്‍ന്നതിനാല്‍ വൈദ്യുതി ബന്ധം തകരാറിലായി. എരുവയില്‍ കശുവണ്ടി ഫാക്ടറിക്ക് സമീപം തേക്ക് മരം കടപുഴകി 11 കെ.വി ലൈനിന് മീതെ പതിച്ചതോടെ പത്തിയൂര്‍, എരുവ, കരീലക്കുളങ്ങര…
Read More » -
Movie
മമ്മൂട്ടി, വൈക്കം മുഹമ്മദ് ബഷീറായി പുനരവതരിച്ച അടൂരിന്റെ ‘മതിലുകൾ’ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ട് ഇന്ന് 33 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ അടൂരിന്റെ ‘മതിലുകൾ’ക്ക് 33 വർഷം പഴക്കം. വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മാംശമുള്ള ലഘുനോവലിന്റെ ആവിഷ്ക്കാരം. കൗമുദി ആഴ്ചപ്പതിപ്പിന്റെ ഓണപ്പതിപ്പിലാണ് (1964) നോവൽ പ്രസിദ്ധീകരിച്ചത്. പ്രദർശനത്തിനെത്തിയത് 1990 മെയ് 18 ന്. ഒരിക്കലും കണ്ടുമുട്ടാത്ത രണ്ട് പേരുടെ സാക്ഷാത്ക്കരിക്കാത്ത പ്രണയകഥയാണ് മതിലുകൾ. അടൂർ തന്നെ നിർമ്മിച്ച ഈ ചിത്രത്തിലൂടെ അടൂരിനും മമ്മൂട്ടിക്കും അംഗീകാരങ്ങൾ നേടാനായി. ബ്രിട്ടീഷുകാർക്കെതിരെ എഴുതി എന്ന കുറ്റത്താൽ ജയിൽശിക്ഷ അനുഭവിക്കുന്ന എഴുത്തുകാരൻ ബഷീർ ജയിലിൽ ഏവരുടെയും സ്നേഹപാത്രം. ബഷീറിന് എഴുതാൻ പോലീസുകാർ പോലും പേപ്പർ എത്തിച്ചു കൊടുക്കുന്നു. ഉടൻ സ്വതന്ത്രനാവും എന്ന അറിയിപ്പിന്മേൽ സന്തോഷത്തോടെ കഴിഞ്ഞ ബഷീറിന്റെ പേര് ലിസ്റ്റിൽ ഇല്ലാത്തത് അയാളെ ദുഃഖിപ്പിക്കുന്നു. സ്ത്രീകളുടെ വാർഡിനടുത്ത് പച്ചക്കറിത്തോട്ടം പണിയുന്നതിനിടെ കേട്ട സ്വരവുമായി അയാൾ സ്നേഹത്തോടെ സംവദിച്ചു തുടങ്ങുന്നു. നാരായണി എന്ന ആ സ്വരത്തിനുടമയുമായി (കെപിഎസി ലളിതയുടെ ശബ്‌ദം) പ്രണയത്തിലായ അയാൾക്കിപ്പോൾ സന്തോഷം. കൂടിക്കാഴ്‌ചയ്‌ക്ക് പദ്ധതിയിടുന്നു അവർ. പക്ഷെ ആ…
Read More » -
NEWS
ശുഭചിന്ത;50വയസ്സു കഴിഞ്ഞവർ വായിക്കുക
☘️ *വ്യായാമം ഔഷധമാണ്.* ☘️ *രാവിലെ/സായാഹ്ന നടത്തം ഔഷധമാണ്.* ☘️ *ഉപവാസം ഔഷധമാണ്.* ☘️ *കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നത് ഔഷധമാണ്.* ☘️ *ചിരിയും നർമ്മവും ഔഷധം കൂടിയാണ്.* ☘️ *ഗാഢനിദ്ര ഔഷധമാണ്.* ☘️ *എല്ലാവരോടും ഇണങ്ങി നിൽക്കുന്നത് ഔഷധമാണ്.* ☘️ *സന്തുഷ്ടരായിരിക്കാൻ തീരുമാനിക്കുന്നത് ഔഷധമാണ്.* ☘️ *ഒരാളുടെ മനസ്സിലെ പോസിറ്റിവിറ്റി, ഔഷധമാണ്.* ☘️ *ഓക്‌സിജന്റെ ആഴത്തിലുള്ള ശ്വസനം ഔഷധമാണ്.* ☘️ *എല്ലാവർക്കും നന്മ ആഗ്രഹിക്കുന്നത് ഔഷധമാണ്.* ☘️ *ചിലപ്പോൾ മൗനം ഔഷധമാണ്.* ☘️ *സ്നേഹം* *ഔഷധമാണ്.* ☘️ *മനസ്സമാധാനം എന്നത് പൈസ കൊടുത്താൽ വാങ്ങാൻ കിട്ടാത്ത ഔഷധമാണ്.* 50 വയസ്സ് കഴിഞ്ഞുവെങ്കിൽ, മാത്രം വായിക്കുക 1. ആരെയും പഠിപ്പിക്കാനോ, പറഞ്ഞു മനസ്സിലാക്കാനോ ശ്രമിക്കാതിരിക്കുക. ഈ ഉപദേശം അടക്കം… 2.സ്വന്തം വേദനകളുടെ മുറിവ് പങ്കു വെക്കാതിരിക്കുക….. കാരണം മുറിവുണക്കാനുള്ള മരുന്ന് എല്ലാവരുടെയും കയ്യിൽ ഇല്ലങ്കിലും മുറിവിൽ തേയ്ക്കാനുള്ള ഉപ്പ് എല്ലാവരുടെയും കയ്യിലുണ്ട്…. 3. എന്നും വ്യായാമം ചെയ്ത് ആരോഗ്യം പരിപാലിക്കുക. കാരണം ഈ…
Read More » -
NEWS
കച്ചവടക്കാരനും മാനേജരും
ധനാഢ്യനായ ഒരു കച്ചവടക്കാരൻ തന്റെ കടയില്‍ മാനേജരായി ഒരാളെ നിയമിച്ചു. കച്ചവടക്കാരന് ധാരാളം യാത്ര ചെയ്യണമായിരുന്നു. അതിനാൽ കടയുടെ പൂര്‍ണ്ണ ചുമതല മാനേജര്‍ക്കായിരുന്നു. കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നതിനും, ദിവസവുമുള്ള വിറ്റുവരവിലെ പത്തുശതമാനം മാറ്റിവെയ്ക്കുന്നതിനും അതിൽ ഏഴുശതമാനം തന്റെ വീട്ടിൽ ഏൽപ്പിക്കുന്നതിനും മൂന്നു ശതമാനം ഒരു അനാഥക്കുട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനും ഉടമ നിർദ്ദേശിച്ചിരുന്നു. തുടക്കത്തില്‍ മാനേജര്‍ കൃത്യമായി പണം അക്കൗണ്ടില്‍ അടച്ചു. കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ ‘താന്‍കൂടി കഷ്ടപ്പെടുന്നതില്‍നിന്ന് മൂന്ന് ശതമാനം എന്തിനാണ് ഒരു അനാഥന്റെ അക്കൗണ്ടില്‍ അടയ്ക്കന്നത് ‘ എന്നു മാനേജർ ചിന്തിച്ചു. തുടര്‍ന്ന് അയാള്‍ ഒരുശതമാനം ബാങ്കിലടയ്ക്കുകയും ബാക്കി കൂട്ടുകാരുമായി മദ്യപിക്കുന്നതിനും മറ്റും ചിലവഴിക്കുകയും ചെയ്തു. പിന്നീട് അതും വല്ലപ്പോഴുമൊക്കെയായി. കച്ചവടക്കാരന്‍ ഒരിക്കലും മാനേജരെ സംശയിക്കുകയോ അക്കൗണ്ടിന്റെ വിവരം അന്വേഷിക്കുകയോ ചെയ്തില്ല. നാളുകള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ രോഗിയായി ജോലിക്കുവരാന്‍ കഴിയാതെ വീട്ടിലിരിക്കുമ്പോള്‍ കടയുടമയുടെ ഒരു കത്തുകിട്ടി. “നിനക്ക് അസുഖമാണന്നറിഞ്ഞു. ഇനിയും ജോലിക്ക് വരുവാൻ കഴിയില്ലല്ലോ. നിന്നോട് എല്ലാദിവസവും ബാങ്കില്‍…
Read More »