Month: May 2023
-
Kerala
24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാനില്‍ കാലവര്‍ഷം എത്തും; കേരളത്തില്‍ അഞ്ചുദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷമെത്തുന്നു. 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശിയേക്കും. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം നിക്കോബര്‍ ദ്വീപ് സമൂഹം, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ജൂണ്‍ നാലിന് കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരുമെന്നാണ് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്.
Read More » -
Kerala
യൂണിറ്റിന് 80 പൈസ വരെ വര്‍ധിച്ചേക്കും; വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി
പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. കെഎസ്ഇബി നഷ്ടത്തിലാണ്. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയവും തിരിച്ചടിയായതായും മന്ത്രി പറഞ്ഞു. കമ്പനികള്‍ കൂടിയ വിലക്ക് ആണ് വൈദ്യുതി തരുന്നത്. അതേസമയം, സാധാരണ ജനങ്ങള്‍ക്ക് ഇരുട്ടടിയാകുന്ന നിരക്ക് വര്‍ധന ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി നിരക്ക് കൂട്ടാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.യൂണിറ്റിന് 25 പൈസമുതല്‍ 80 പൈസ വരെ കൂടിയേക്കും. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ തവണ 6.6 ശതമാനം നിരക്ക് കൂട്ടിയിരുന്നു. അഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ദ്ധനക്കാണ് കെഎസ്ഇബി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. നാല് മേഖലകളായി തിരിച്ച് വിശദമായ തെളിവെടുപ്പ് നടത്തി. കൂടുതല്‍ വിവരശേഖരണത്തിന്റെ ആവശ്യം വരുന്നില്ലെന്ന് കമ്മീഷന്‍ വിലയിരുത്തിയതോടെയാണ് നിരക്ക് വര്‍ദ്ധനയ്ക്ക് കളമൊരുങ്ങുന്നത്. ഏപ്രില്‍ ഒന്നിനായിരുന്നു പുതിയ നിരക്കുകള്‍ നിലവില്‍ വരേണ്ടത്.
Read More » -
Crime
ദേവികയെ മലര്‍ത്തിക്കിടത്തി വായപൊത്തി, കാല്‍മുട്ടുകൊണ്ട് കൈയമര്‍ത്തി കഴുത്തറത്തു; സതീഷ് കാരണം മറ്റൊരു പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തു
കാസര്‍ഗോട്: ഉദുമ കുണ്ടോളംപാറയിലെ ദേവികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്‌കറി(34)നെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കാസര്‍ഗോട്ട് ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന ദേവികയെ ചൊവാഴ്ചയാണ് കാഞ്ഞങ്ങാട്ടെ ലോഡ്ജ്മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മലര്‍ത്തിക്കിടത്തി ദേവികയുടെ വായ പൊത്തിപ്പിടിച്ച് തന്റെ കാല്‍മുട്ടുകൊണ്ട് അവളുടെ കൈ അമര്‍ത്തിയാണ് കഴുത്തറുത്തതെന്ന് സതീഷ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി.ഷൈനിന് മൊഴി നല്‍കി. തന്റെ കുടുംബ ജീവിതത്തിന് ദേവിക തടസമായതിനാലാണ് കൊന്നതെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍, ഇത് പോലീസ് പൂര്‍ണ്ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. അതിനിടെ, കൊലനടന്ന മുറിയില്‍ നിന്ന് രണ്ട് കത്തികൂടി പോലീസ് കണ്ടെടുത്തു. പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുമ്പോള്‍ ഇയാളുടെ കൈയിലുണ്ടായിരുന്ന കത്തിക്ക് സമാനമല്ല മറ്റ് രണ്ടു കത്തികളെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ ഫോണും പോലീസ് പരിശോധിച്ച് വരികയാണ്. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തിലാണ് യുവതിയെ ലോഡ്ജില്‍ എത്തിച്ചതെന്നാണ് പോലീസ് നിഗമനം. ഇതിനായുള്ള ആസൂത്രണം ഏത് വിധത്തില്‍…
Read More » -
Kerala
പാലക്കാട്-മൈസൂർ റൂട്ടിൽ കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന് ആവശ്യം
പാലക്കാട് :ഗൂഡല്ലൂർ വഴി മൈസൂരിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന് ആവശ്യം. പാലക്കാട് – മണ്ണാർക്കാട് – അലനെല്ലൂർ – മേലാറ്റൂർ – കരുവാരക്കുണ്ട് – കാളികാവ് – പൂക്കോട്ടുംപാടം – കരുളായി – എടക്കര – വഴിക്കടവ് – നാടുകാണി – ഗൂഡല്ലൂർ വഴി മൈസൂരിൽ എത്തത്തക്കവിധം സർവീസ് ആരംഭിക്കണമെന്നാണ് ആവശ്യം. മൈസൂരിലേക്കു ജില്ലയിൽ നിന്ന് ഒട്ടേറെ യാത്രക്കാരുണ്ടെങ്കിലും നേരിട്ട് ബസ് സർവീസ് ഇല്ലാത്തത് യാത്രക്കാരെ ചില്ലറയല്ല വലയ്ക്കുന്നത്.നിലവിൽ കോയമ്പത്തൂരിലെത്തിയാണ് യാത്രക്കാർ മൈസൂരിനുള്ള ബസ് പിടിക്കുന്നത്. മംഗളൂരുവിലേക്കു രാത്രി 9.20ന് സ്വിഫ്റ്റ് ഡീലക്സ് സർവീസ് ഉണ്ടെങ്കിലും അത് മൈസൂരിലേക്കുള്ളവർക്ക് പ്രയോജനപ്പെടില്ല.
Read More » -
Kerala
അരിക്കൊമ്പന് ‘ഫാന്‍സ് അസോസിയേഷന്‍’! അണക്കര ടൗണില്‍ ഫ്ളക്സ് സ്ഥാപിച്ചു
ഇടുക്കി: നാടുവിറപ്പിച്ച കാട്ടുകൊമ്പനും ഫാന്‍സ് അസോസിയേഷന്‍. ചിന്നക്കനാല്‍ വനത്തില്‍ നിന്ന് മാറ്റപ്പെട്ട അരിക്കൊമ്പന്റെ പേരിലാണ് അണക്കരയില്‍ ഫാന്‍സ് അസോസിയേഷന്‍ രൂപവത്കരിച്ചത്. അരിക്കൊമ്പന്റെ ചിത്രം പതിച്ച ഫ്ളക്സ് ബോര്‍ഡും ടൗണില്‍ സ്ഥാപിച്ചു. കാട് മൃഗങ്ങള്‍ക്കുള്ളതാണ് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കുമളി അണക്കര ‘ബി സ്റ്റാന്‍ഡി’ലെ ഒരുപറ്റം ഓട്ടോറിക്ഷ തൊഴിലാളികള്‍ അരിക്കൊമ്പന്‍ ഫാന്‍സ് അസോസിയേഷന്‍ രൂപവത്കരിച്ചത്. ചിന്നക്കനാലിലെ അരിക്കൊമ്പന്റെ ആവാസ മേഖലയില്‍ മനുഷ്യന്‍ കടന്നു കയറുകയും അന്യായമായി ആനയെ പിടികൂടി നാടുകടത്തുകയും ചെയ്തതിലുള്ള പ്രതിഷേധം കൂടിയാണ് ഫാന്‍സ് അസോസിയേഷന് പിന്നിലെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. കാടുമാറ്റത്തിന്റെ പേരില്‍ അരിക്കൊമ്പന് കടുത്ത ഉപദ്രവം ഏല്‍ക്കേണ്ടിവന്നതില്‍ മൃഗസ്നേഹികള്‍ക്ക് വിഷമവും പ്രതിഷേധവുമുണ്ട്. അരിക്കൊമ്പന്‍ തിരികെ ചിന്നക്കനാലില്‍ എത്തുമെന്ന് ഇവര്‍ പറയുന്നു. അപ്പോള്‍ ജനവാസ മേഖലയില്‍ ആന കടന്നുകയറാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കാനും നീക്കമുണ്ടായിരുന്നു. സാജിദ് യാഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ ആണ് നിര്‍മാണം.…
Read More » -
India
ജല്ലിക്കെട്ടിന് അനുമതി നല്‍കി സുപ്രീം കോടതി; നിയമത്തില്‍ ഇടപെടാനില്ല
ന്യൂഡല്‍ഹി: ജല്ലിക്കെട്ടിന് അനുമതി നല്‍കി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവ്. തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമത്തില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമെന്നും കോടതി വിലയിരുത്തി. ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം 2017, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ ചട്ടങ്ങള്‍ 2017 എന്നീ നിയമങ്ങള്‍ക്കെതിരെയായിരുന്നു ഹര്‍ജികള്‍. സുപ്രീംകോടതി 2014ല്‍ നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും, സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ ജല്ലിക്കെട്ട് നടത്താന്‍ ഈ രണ്ട് നിയമങ്ങളും അനുമതി നല്‍കിയിരുന്നു. സംഘടനകളുടെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും വാദം കേട്ട ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഡിസംബറില്‍ കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു.
Read More » -
LIFE
‘നൂറില്‍ നൂറി’ന്റെ നിറവുമായി ചാക്കോച്ചന്‍; പ്രിയ താരത്തിന് ഇത് സ്വപ്നനേട്ടം
സിക്‌സ് അടിച്ച് സെഞ്ചുറി തികയ്ക്കുക; ആ സിക്‌സ് കളി ജയിപ്പിക്കുന്നതുകൂടിയാണെങ്കില്‍ പിന്നെ പറയാനുണ്ടോ? ഏതാണ്ട് ആ അവസ്ഥയിലാണ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബനും. കരിയറില്‍ കുഞ്ചാക്കോ ബോബന്റെ 100-ാം സിനിമയായെത്തിയ ‘2018’ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി 100 കോടി ക്ലബ്ബിലേക്ക് ഇടം പിടിച്ചത് വെറും 11 ദിവസംകൊണ്ടാണ്. 2023 ല്‍ മലയാളത്തിലെ ഏറ്റവും വലിയ വിജയമായി ചിത്രം മാറിയിരിക്കുന്നു. അഭിനയ ജീവിതത്തിന്റെ കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ സ്വപ്ന തുല്യമായ നേട്ടമാണ് ചോക്കോച്ചന്‍ നേടിയെടുത്തിരിക്കുന്നത്. 2018 ല്‍ ഷാജി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്. നായക പരിവേഷമോ ഹീറിയിസത്തിനോ ഇടമില്ലാതെ വളരെ സാധാരണക്കാരനായ കഥാപാത്രം. ഒരുപക്ഷേ, സഹതാരങ്ങളെക്കാള്‍ പരിമിതമായ സീനുകളും സന്ദര്‍ഭങ്ങളുമാണ് ചാക്കോച്ചനുണ്ടായിരുന്നത്. എന്നാല്‍, തനിക്കു കിട്ടിയ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയില്‍ പ്രേക്ഷകനുമായി സംവദിക്കാന്‍ താരത്തിനു കഴിഞ്ഞു. സ്വപ്നങ്ങളും അതുവരെയുള്ള സമ്പാദ്യവും ഒരു നിമിഷംകൊണ്ട് നിലംപൊത്തുന്നതിനു മുന്നില്‍ കാഴ്ചക്കാരനായി മാത്രം നില്‍ക്കേണ്ടി വന്നവന്റെ നിസഹായതയും വേദനയും പ്രകടമാക്കുന്ന രംഗത്തില്‍ ആ…
Read More » -
Kerala
എസ്എസ്എൽസി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക്
തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക് പ്രഖ്യാപിക്കും.ഈ മാസം 20നു പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.എന്നാൽ തീരുമാനം മാറ്റുകയായിരുന്നു. നാളെ മൂന്നു മണിക്ക് പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും.4,19,554 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്.മാർച്ച് 29നാണ് പരീക്ഷ അവസാനിച്ചത്. ഫലം ഔദ്യോഗിക വെബ്സൈറ്റായ keralaresults.nic.in, results.kite.kerala.gov.in എന്നിവയിൽ ലഭ്യമാകും.
Read More » -
Crime
ജോലിക്കു പോകവേ കാണാതായി; യുഎസില്‍ ഇന്ത്യന്‍ യുവതി മരിച്ച നിലയില്‍
ഹൂസ്റ്റന്‍: യുഎസിലെ ടെക്സസില്‍നിന്ന് ഈ മാസം 12 നു കാണാതായ ഇന്ത്യന്‍ വംശജയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൂസ്റ്റനില്‍നിന്നു കാണാതായ ലാഹരി പതിവാഡ (25)യെ 322 കിലോമീറ്റര്‍ അകലെ അയല്‍സംസ്ഥാനമായ ഓക്ലഹോമയിലാണ് മരിച്ചനിലയില്‍ കണ്ടെ്തതിയത്. ജോലിക്കു കാറില്‍ പോകവേ മക്കിന്നിയില്‍വച്ചു യുവതിയെ കാണാതാകുകയായിരുന്നു. പിറ്റേന്നാണു ദുരൂഹസാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് ലാഹിരി വീട്ടിലെത്താതായതോടെ കുടുംബാംഗങ്ങള്‍ പരിഭ്രാന്തരായി. ഓക്ലഹോമയില്‍ ലാഹിരിയുടെ ഫോണ്‍ ട്രാക്ക് ചെയ്ത സുഹൃത്തുക്കളും ബന്ധുക്കളും പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഓവര്‍ലാന്‍ഡ് പാര്‍ക്ക് റീജനല്‍ മെഡിക്കല്‍ സെന്ററിലാണ് ലാഹിരി ജോലി ചെയ്തിരുന്നത്.
Read More » -
Crime
വീട്ടില്‍ സൂക്ഷിച്ച പാകംചെയ്ത കാട്ടുപന്നിയിറച്ചിയുമായി രണ്ടു പേര്‍ പിടിയില്‍
മലപ്പുറം: വീട്ടില്‍ സൂക്ഷിച്ച പാകം ചെയ്ത കാട്ടുപന്നിയിറച്ചിയുമായി യുവാവ് നിലമ്പൂര്‍ വനം ഫ്ളയിം സ്‌ക്വഡിന്റെ പിടിയിലായി. മങ്കട ഞാറക്കാട് കുട്ടമണി എന്ന ബിജുമോന്‍(32) ആണ് പിടിയിലായത്. ഇയാളുടെ അയല്‍വാസി മധുസൂദനന്‍ ഒളിവിലാണ്. ഫ്ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ പി. പ്രഭാകരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് വനപാലകര്‍ ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയത്. ബിജുമോന്റെ വീട്ടില്‍നിന്ന് ഒരു കിലോയും അയല്‍വാസിയായ മധുസൂദനന്റെ വീട്ടില്‍ നിന്നു അരകിലോയോളവും പാകം ചെയ്ത പന്നിയിറച്ചി വനപാലകര്‍ പിടിച്ചെടുത്തു. വനപാലകരെത്തിയതോടെ മധുസൂദന്‍ മുങ്ങുകയായിരുന്നു. കൃഷികള്‍ നശിപ്പിക്കുന്ന ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ച് കൊന്ന് സംസ്‌ക്കരിക്കാന്‍ ലൈസന്‍സുള്ള പെരിന്തല്‍മണ്ണയിലെ വ്യക്തിയില്‍ നിന്നാണ് ഇവര്‍ക്ക് ഇറച്ചി ലഭിച്ചതെന്നാണ് വനപലകര്‍ക്ക് ലഭിച്ച വിവരം. പ്രതികള്‍ സ്ഥിരമായി വളര്‍ത്തുനായ്ക്കളെ ഉപയോഗിച്ചു വേട്ടയാട്ടാറുണ്ടെന്നും വനപാലകര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. കേസ് കരുവാരക്കുണ്ട് ഫോറസ്റ്റ് വിഭാഗത്തിനു കൈമാറി.
Read More »