IndiaNEWS

2000 രൂപയുടെ നോട്ട് നിരോധനം കര്‍ണാടകയിലെ അഴിമതി മറയ്ക്കാൻ:തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ചെന്നൈ: 2000 രൂപയുടെ നോട്ട് നിരോധനം കര്‍ണാടകയിലെ അഴിമതി മറയ്ക്കാനാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് കർണാടകയിലേക്ക് ബിജെപി ഒഴുക്കിയത്.
ഇതിനെല്ലാം കൂട്ടുനിന്ന ഡിജിപിയെ നിമിഷനേരം കൊണ്ട് സിബിഐ ഡയറക്ടറാക്കുകയും ചെയ്തു.ഇല്ലെങ്കിൽ അയാൾ അകത്താകുകയും ബിജെപി ഇത്രനാളും കർണാടകയിൽ ചെയ്തു കൂട്ടിയത് പുറത്തുവരികയും ചെയ്യുമായിരുന്നു.
500 സംശയങ്ങള്‍, 1000 ദുരൂഹതകള്‍, 2000 തെറ്റുകള്‍, കര്‍ണാടകയിലെ തോല്‍വി മറയ്ക്കാനുള്ള ഒറ്റ വഴിയേയുള്ളൂ,അതാണ് ഇതെന്നും എം കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: