CrimeNEWS

ഐ.എ.എസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ ലൈംഗികാതിക്രമം; ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഐഎഎസ് വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ ലൈംഗികാതിക്രം നടത്തിയ ഐ ആര്‍ എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ശല്യപ്പെടുത്തുന്ന രീതിയില്‍ പിന്തുടരുകയും ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ ഡല്‍ഹി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതിക്രമം, തടഞ്ഞ് വയ്ക്കല്‍, പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍ തുടങ്ങിയ കുറ്റമാണ് ഐആര്‍എസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിട്ടുള്ളത്.

2020ല്‍ കോവിഡ് സപ്പോര്‍ട്ട് ഗ്രൂപ്പില്‍ ജോലി ചെയ്യുമ്പോഴാണ് പ്രതിയായ ഐആര്‍എസ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടതെന്ന് ഐഎഎസ് ഉദ്യോഗസ്ഥ പറഞ്ഞു. താല്‍പര്യമില്ലെന്ന് പറഞ്ഞ ശേഷവും നിരന്തരമായി ശല്യം ചെയ്തു. ഭാര്യയെ ശല്യം ചെയ്യരുതെന്ന് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് താക്കീത് നല്‍കിയിരുന്നെങ്കിലും ഐആര്‍എസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായില്ല.

Signature-ad

നിരന്തരമായി പ്രതി സന്ദേശങ്ങള്‍ അയക്കുകയും കാണണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ ഉദ്യോഗസ്ഥയുടെ ഓഫീസിലെത്തി ഐആര്‍എസ് ഉദ്യോഗസ്ഥന്‍ തടഞ്ഞുനിര്‍ത്തി അതിക്രമം നടത്താന്‍ ശ്രമിച്ചു. പിന്നാലെയാണ് ഉദ്യോഗസ്ഥ പോലീസില്‍ പരാതി നല്‍കിയത്.

Back to top button
error: