
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് വളയൽ സമരവുമായി ബന്ധപ്പെട്ട് തന്നെ തടഞ്ഞ കോൺഗ്രസ് നേതാക്കളെ കണ്ടംവഴി ഓടിച്ച് സെക്രട്ടറിയേറ്റ് ജീവനക്കാരി.
‘എനിക്ക് ജോലിക്ക് പോകണം; ഞാന്‍ പോകും, മാറിനില്‍ക്കടാ’: സെക്രട്ടറിയേറ്റിനു മുന്നിൽ തന്നെ തടഞ്ഞ കോൺഗ്രസ് നേതാക്കളോട് ജീവനക്കാരിയുടെ ആക്രോശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
പെട്ടെന്ന് തന്നെ വനിതാ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചതിനാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.ജീവനക്കാരി ജോലിക്കായി സെക്രട്ടറിയേറ്റിനുള്ളിലേക്ക് പോകുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് സമരം ഉദ്ഘാടനം ചെയ്തത്. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരത്തിനു നേതൃത്വം നല്‍കുന്നുണ്ട്.പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്‍പില്‍ ബിജെപി രാപ്പകല്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan