KeralaNEWS

അരിക്കൊമ്പനായി പണപ്പിരിവ്; തട്ടിയെടുത്തത് ലക്ഷങ്ങള്‍

പാലക്കാട്: ചിന്നക്കനാലില്‍ ഭീതി വിതച്ചതിനെ തുടര്‍ന്ന് പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് തുറന്നുവിട്ട കാട്ടാന അരിക്കൊമ്പനായി പണപ്പിരിവെന്ന് റിപ്പോര്‍ട്ട്. ആനയെ ചിന്നക്കനാലിലേക്ക് തിരികെ എത്തിക്കാനായി കേസ് നടത്തുമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയാണ് പരിച്ചെടുത്തിരിക്കുന്നത്. ഏകദേശം എട്ട് ലക്ഷേ രൂപയോളം ഇത് വരെ പിരിച്ചെടുത്ത് കഴിഞ്ഞു. വാട്സ്ആപ്പ് കൂട്ടായ്മയിലൂടെയാണ് തട്ടടിപ്പ്.

അരിക്കൊമ്പന് വേണ്ടി ട്രസ്റ്റ് രൂപീകരിക്കാനും നീക്കമുണ്ടെന്നും സന്ദേശത്തിലുണ്ട്.വാട്സ്ആപ്പ് സന്ദേശം ശ്രദ്ധയില്‍പ്പെട്ട ഗ്രൂപ്പിലെ ചിലരാണ് പോലീസില്‍ പരാതി നല്‍കിയത്. നേരത്തെ അണക്കരയില്‍ അരിക്കൊമ്പനായി ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചിരുന്നു.

Signature-ad

കാട് മൃഗങ്ങള്‍ക്കുള്ളതാണ് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അണക്കര ബി സ്റ്റാന്‍ഡിലെ ഒരുപറ്റം ഓട്ടോറിക്ഷ തൊഴിലാളികള്‍ അരിക്കൊമ്പന്‍ ഫാന്‍സ് അസോസിയേഷന്‍ രൂപവത്കരിച്ചത്. ചിന്നക്കനാലിലെ അരിക്കൊമ്പന്റെ ആവാസ മേഖലയില്‍ മനുഷ്യന്‍ കടന്നു കയറുകയും അന്യായമായി ആനയെ പിടികൂടി നാടുകടത്തുകയും ചെയ്തതിലുള്ള പ്രതിഷേധം കൂടിയാണ് ഫാന്‍സ് അസോസിയേഷന് പിന്നിലെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.

Back to top button
error: