CareersTRENDING

കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസിനു കീഴിൽ 25 പട്ടിക വർഗ പ്രമോട്ടർ ഒഴിവ്

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിനു കീഴിലുള്ള മേലുകാവ്, പുഞ്ചവയൽ, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ 25 പട്ടിക വർഗ പ്രമോട്ടർ തസ്തികകളിലേക്കും ജില്ലയിലെ വിവിധ ആശുപത്രികളിൽ 14 ഹെൽത്ത് പ്രമോട്ടർ തസ്തികകളിലേക്കും പത്താം ക്ളാസ് യോഗ്യതയുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 20-35 വയസ്.

ഹെൽത്ത് പ്രമോട്ടർമാരായി പരിഗണിക്കപ്പെടുന്നവരിൽ നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും ആയുർവേദം/പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം ഉള്ളവർക്കും മുൻഗണന നല്കും. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു വർഷക്കാലത്തേക്കാണ് നിയമനം.അപേക്ഷ സമർപ്പിക്കുമ്പോൾ സ്വന്തം താമസപരിധിയിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് തെരഞ്ഞടുക്കേണ്ടതാണ്.

ജാതി, വിദ്യാഭ്യാസം,വയസ് എന്നിവ തെളിയിക്കുന്ന പ്രമാണങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ മേയ് 31 വൈകുന്നേരം അഞ്ചുമണിക്കകം സമർപ്പിക്കണം. അപേക്ഷ ഫോം കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിലും മേലുകാവ്, പുഞ്ചവയൽ, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽനിന്നും വാങ്ങാവുന്നതാണ്. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കാൻ പാടില്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 13,500 /-രൂപ ഓണറേറിയം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04828 202751.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: