Month: May 2023
-
Kerala
കോട്ടയം മെഡിക്കൽ കോളജിന്റെ വജ്രജൂബിലി ആഘോഷവും സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ശിലാസ്ഥാപനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിന്റെ വജ്രജൂബിലി ആഘോഷവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ – വനിതാശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും. സഹകരണ – രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ സ്വാഗതം ആശംസിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു ആമുഖ പ്രസംഗം നടത്തും. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കെ.എം.എസ്.സി.എൽ മാനേജിംഗ് ഡയറക്ടർ ജീവൻ ബാബു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഞ്ജു മനോജ്(ആർപ്പൂക്കര), സജി തടത്തിൽ ( അതിരമ്പുഴ), ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ബ്ലോക്ക്…
Read More » -
Local
കോട്ടയം ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റിന്റെ പുതിയ മന്ദിരം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോട്ടയം: ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റിന്റെ പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം നാലിന് ഉദ്ഘാടനം ചെയ്യും. ജില്ലാ ആസൂത്രണസമിതി മന്ദിരത്തിൽ മുഖ്യമന്ത്രി ശിലാഫലകം അനാച്ഛാദനം ചെയ്യും. തുടർന്ന് നാഗമ്പടം മൈതാനിയിൽ ‘എന്റെ കേരളം പ്രദർശന വിപണന മേള’യിൽ സജ്ജമാക്കിയിട്ടുള്ള വേദിയിൽ പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ അധ്യക്ഷനാകും. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് വിശിഷ്ടാതിഥിയായിരിക്കും. സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ: വി.കെ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ആസൂത്രണ സമിതി മെമ്പർ സെക്രട്ടറിയും ജില്ലാ കളക്ടറുമായ ഡോ. പി.കെ. ജയശ്രീ റിപ്പോർട്ട് അവതരിപ്പിക്കും. എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ ഉമ്മൻ ചാണ്ടി, മോൻസ് ജോസഫ്, സി.കെ ആശ, മാണി സി.കാപ്പൻ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, ജില്ലാ പഞ്ചായത്ത്…
Read More » -
Local
ഭിന്നശേഷി വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി എന്റെ കേരളം പ്രദർശന വിപണ മേളയുടെ വേദിയിൽ സെമിനാർ സംഘടിപ്പിച്ചു
കോട്ടയം: ഭിന്നശേഷി വിഭാഗത്തിന്റെ ഉന്നമനത്തിനായും, ഭിന്നശേഷി പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് വേണ്ട ഇടപെടലുകൾ നടത്തുക എന്ന ലക്ഷ്യത്തോടെയും സെമിനാർ സംഘടിപ്പിച്ചു. സാമൂഹിക നീതി വകുപ്പിന്റെയും – വനിത ശിശുവികസന വകുപ്പിന്റെയും സംയുക്ത സംഘാടനത്തിൽ കോട്ടയത്തെ എന്റെ കേരളം പ്രദർശന വിപണ മേളയുടെ വേദിയിൽ ‘ഭിന്നശേഷി നേരത്തെ തിരിച്ചറിയലും ഇടപെടലും’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. എൻ ഗിരീഷ്‌കുമാർ അധ്യക്ഷനായി. തിരുവന്തപുരം നിഷ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജി സീനിയർ ലക്ചറർ എസ്. എസ് ആര്യ മോഡറേറ്ററായി. കോട്ടയം ഐ.സി.എച്ച് പീഡിയാട്രിക്‌സ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. തോമസ് പി. വർഗ്ഗീസ്, കോട്ടയം ജനറൽ ഹോസ്പിറ്റൽ സൈക്യാട്രിസ്റ്റ് കൺസൾട്ടന്റ് ഡോ. ടോണി തോമസ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ന്യൂറോ ഡവലപ്‌മെന്റൽ സയൻസ് സീനിയർ ലക്ച്ചറർ വീണ മോഹൻ എന്നിവർ വിഷയാവതരണം…
Read More » -
Local
അഴുക്കിൽനിന്ന് അഴകിലേക്ക്… എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജൈവ മാലിന്യസംസ്‌ക്കരണ ആശയങ്ങൾ നൽകി എം.ജി. സർവകലാശാല വിദ്യാർത്ഥികൾ
കോട്ടയം: അഴുക്കിൽനിന്ന് അഴകിലേക്ക് എന്ന കാമ്പയിനോടെ ജൈവ മാലിന്യസംസ്‌ക്കരണ മേഖലയിൽ പുത്തൻ ആശയങ്ങൾ നൽകുകയാണ് മഹാത്മാഗാന്ധി സർവകലാശാല വിദ്യാർത്ഥികൾ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ സ്റ്റാളിലാണ് ഏറ്റവും ചെലവു കുറഞ്ഞതും എളുപ്പത്തിലുള്ളതുമായ ജൈവ മാലിന്യ സംസ്‌ക്കരണ രീതി പരിചയപ്പെടുത്തുന്നത്. മഹാത്മാഗാന്ധി സർവകലാശാലയിലെ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കൽ പദ്ധതിയായ നിർമ്മലമാണ് വ്യത്യസ്ത ഉണർത്തുന്നത്. സർവകലാശാലയിലെ വകുപ്പുകൾ, ഹോസ്റ്റൽ, കാന്റീൻ എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ, ചകിരിച്ചോർ, ചാണകപ്പൊടി, നുറുക്കിയ ഇലകൾ, വിവിധതരം പിണ്ണാക്കുകൾ, ചാരം തുടങ്ങിയവയുമായി ചേർത്ത് സംസ്‌കരിച്ച് നിർമിക്കുന്ന ജൈവവളമാണ് നിർമ്മലം. ക്യാമ്പസിലെ ബയോ സയൻസ്, എൻവയോൺമെന്റൽ സയൻസ് വിദ്യാർത്ഥികളാണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. ഉണക്കി പൊടിച്ച കരിയില മുതൽ ജൈവവളം നിറച്ച് ചെടികൾ നടാൻ പാകത്തിനുള്ള ചെടിച്ചട്ടികൾ വരെ ഇവിടെ സ്റ്റാളിൽ വിൽപനയ്ക്കുണ്ട്. പൊടിച്ച കരിയില- 20 രൂപ, ഒരു കിലോ വളം- 40 രൂപ,…
Read More » -
Local
സുരക്ഷിത വൈദ്യുതി ഉപയോഗവും ഇടുക്കി ഡാമും പരിചയപ്പെടുത്തി എന്റെ കേരളം പ്രദർശന വിപണന മേളയിലെ കെ.എസ്.ഇ.ബി. സ്റ്റാൾ
കോട്ടയം: മൂലമറ്റം പവർ സ്റ്റേഷനും ഇടുക്കി ഡാമും സുരക്ഷിത വൈദ്യുതി ഉപയോഗത്തിന്റെ മാർഗങ്ങളും പരിചയപ്പെടുത്തി കെ.എസ്.ഇ.ബി. നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ കെ.എസ്.ഇ.ബി സ്റ്റാളിലാണ് ഈ കാഴ്ചകൾ മൂലമറ്റത്ത് കെ.എസ്.ഇ.ബിയ്ക്കായി പാറ തുരന്ന് നിർമിച്ചിട്ടുള്ള ഏഴ് നില കെട്ടിടവും 780 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജനറേറ്ററുകളും, ഇടുക്കി ആർച്ച് ഡാം, ചെറുതോണി, കുളമാവ് എന്നീ മൂന്ന് ഡാമുകൾ, മൂലമറ്റം 220 കെ.വി. സബ് സ്റ്റേഷൻ എന്നിവയുടെ മാതൃകകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഈ മാതൃകകളിലൂടെ ഇടുക്കി ഡാമിന്റെ പ്രവർത്തനം അധികൃതർ വിശദമായി വിശദീകരിക്കുന്നുണ്ട്. ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കുന്നതും ഇപ്പോൾ വെള്ളത്തിന് അടിയിലുള്ളതുമായ ഇൻടേക്ക് ടണലിന്റെ നിർമാണ വേളയിലുള്ള ചിത്രവും ഇടുക്കി ഡാമിന്റെ നിർമാണ വേളകളിലുള്ള ചിത്രങ്ങളും കാണികളിൽ കൗതുകം ജനിപ്പിക്കുന്നു. മിതമായ വൈദ്യുതി ഉപഭോഗത്തിന്റെ പ്രാധാന്യം, സുരക്ഷിതത്വമാർഗങ്ങൾ, ഓൺലൈൻ സേവനങ്ങൾ, ഓഫീസിൽ പോകാതെ ഓൺലൈനായി എങ്ങനെ ബില്ല് അടക്കാം, ഓൺലൈൻ മുഖേന ഉപഭോക്തൃ സേവന സഹായം…
Read More » -
Local
റൈറ്റ് സഹോദരന്മാരെപ്പോലെ കോട്ടയത്തിന്റെ അൻസാരി സഹോദരന്മാർ! എന്റെ കേരളം പ്രദർശന വിപണന മേളയിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിലെ താരങ്ങൾ
കോട്ടയം: പരാജയങ്ങളിൽ തളരാത്ത നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെ പ്രതീകമായി റൈറ്റ് സഹോദരന്മാർക്ക് ബദലായി മാറിയിരിക്കുകയാണ് കോട്ടയത്തിന്റെ സ്വന്തം അൻസാരി സഹോദരന്മാർ. സഹോദരങ്ങളും മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുമായ മുഹമ്മദ് ആസിഫ് അൻസാരി, മുഹമ്മദ് ആദിൽ അൻസാരി, മുഹമ്മദ് അഥിഫുൽ അൻസാരി എന്നിവർ സ്വന്തമായി നിർമ്മിച്ച വിമാനവുമായാണ് സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിലെത്തിയത്. പത്ത്, ഒമ്പത്, ആറ് ക്ലാസ് വിദ്യാർത്ഥികളാണിവർ. സ്വന്തമായി ഒരു വിമാനം നിർമ്മിക്കണമെന്ന മോഹവുമായി കൊറോണ അവധിക്കാലം മുതൽ ആരംഭിച്ച കഠിന പ്രയത്‌നവും, തുടരെ നേരിട്ട പരാജയങ്ങളിൽ നിന്നും ഉൾക്കൊണ്ട പ്രചോദനവുമാണ് ഇവരുടെ സ്വപ്ന സാക്ഷാത്കാരത്തിന് വഴിയൊരുക്കിയത്. റിമോട്ടിന്റെ സഹായത്തോടെയാണ് വിമാനത്തിന്റെ ടേക്ക് ഓഫും ലാൻഡിങും നിയന്ത്രിക്കുന്നത്. ഡെപ്രോൺ ഷീറ്റും തെർമക്കോളും ഉപയോഗിച്ചാണ് വിമാനം രൂപകൽപന ചെയ്തിരിക്കുന്നത്. ഡ്രോണിൽ ഉപയോഗിക്കുന്ന മോട്ടറും സാങ്കേതിക വിദ്യയുമാണ് വിമാനത്തിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിവിധ പുസ്തകങ്ങളും, ഇക്വേഷനുകളും, യൂടൂബ്…
Read More » -
Local
എന്റെ കേരളം പ്രദർശന വിപണന മേളയുടെ കലാപരിപാടികളിൽ അരങ്ങ് വാണ് കോളജ് വിദ്യാർത്ഥികൾ, ആവേശത്തിരയായി ജാസി ഗിഫ്റ്റിന്റെ മ്യൂസിക് നൈറ്റ്; ഇന്ന് വൈകിട്ട് സ്റ്റീഫൻ ദേവസിയുടെ മ്യൂസിക് മിസ്റ്ററി
കോട്ടയം: നാഗമ്പടം മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ച് കോളേജ് വിദ്യാർത്ഥികൾ. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന കലാപരിപാടിയിൽ ജില്ലയിലെ വിവിധ കലാലയങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു. കേരള നടനം, ഭരതനാട്യം, മൈം, ക്ലാസിക്കൽ തീം ഡാൻസ്, കവിതാപാരായണം, സംഘഗാനം എന്നിവയും രാജേഷ് പാമ്പാടിയുടെ ശിക്ഷണത്തിൽ നാട്യപൂർണ്ണ സ്കൂൾ ഓഫ് ഡാൻസിൽ നൃത്തം അഭ്യസിക്കുന്നവരും ചേർന്ന് നടത്തിയ ആനന്ദനടനവും കലാവിരുന്നിന് മാറ്റ് കൂട്ടി. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് പി.സി. ദിവാകരൻകുട്ടി നാടൻപാട്ട് അവതരിപ്പിച്ചു. സി.എം.എസ്. കോളേജ്, പാമ്പാടി കെ.ജി കോളേജ്, ചങ്ങനാശേരി അസംപ്ഷൻ കോളേജ്, ടൈറ്റസ് സെക്കൻഡ് ടീച്ചിംഗ് കോളേജ് തിരുവല്ല എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കലാപരിപാടികൾ അവതരിപ്പിച്ചത്. എന്റെ കേരളം പ്രദർശന വിപണന മേള മൈതാനിയിൽ ജാസി ഗിഫ്റ്റിന്റെ നേതൃത്വത്തിൽ നടന്ന മ്യൂസിക് നൈറ്റ് ആവേശതിരയിളക്കം സൃഷ്ടിച്ചു. നിറസദസ്സിൽ അരങ്ങേറിയ സംഗീതോത്സവത്തിൽ അടിപൊളി പാട്ടുകളുടെ ചാടുല താളത്തിനൊപ്പം…
Read More » -
Kerala
സംസ്ഥാനത്തെ മദ്യശാലകളിൽ 2000 ത്തിന്റെ നോട്ടുകൾക്ക് വിലക്ക്
തിരുവനന്തപുരം: ബവ്കോ ഔട്‌ലെറ്റുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ക്ക് വിലക്കേർപ്പെടുത്തി ജനറൽ മാനേജരുടെ സർക്കുലർ. 2000 രൂപയുടെ നോട്ട് ഇനി മുതല്‍ സ്വീകരിക്കരുതെന്നാണ് നിര്‍ദേശം.2000 രൂപ നോട്ട് സ്വീകരിച്ചാല്‍ അതാതു മാനേജര്‍മാര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും സര്‍ക്കുലറില്‍ പറയുന്നു. ബവ്കോ ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) സര്‍ക്കുലറിലൂടെയാണ് എല്ലാ റീജിയണല്‍, വെയര്‍ഹൗസ് മാനേജര്‍മാര്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.2000 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കുന്നതായി റിസര്‍വ് ബാങ്ക് (ആര്‍ബിഐ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ബവ്കോയുടെ നടപടി.
Read More » -
Crime
വീട്ടുനമ്പർ അനുവദിച്ചു കിട്ടാൻ കൈക്കൂലി വാങ്ങിയതിന് മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് 2 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ
തൃശൂർ : വീട്ടുനമ്പർ അനുവദിച്ചു കിട്ടാൻ കൈക്കൂലി വാങ്ങിയതിന് മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് 2 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി കെ ബാലകൃഷ്ണനെയാണ് തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്. വീട്ടുനമ്പർ അനുവദിച്ച് നൽകുന്നതിനായി സൗബർ സാദിഖിന്റെ അപേക്ഷ പരിഗണിക്കാനാണ് ബാലകൃഷ്ണൻ മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. സൗബർ വിജിലൻസ് മുമ്പാകെ പരാതി നൽകി. വിജിലൻസിൻറെ നിർദ്ദേശാനുസരണം പഞ്ചായത്തിൽ എത്തിയ പരാതിക്കാരനിൽ നിന്ന് 2000 രൂപാ സെക്രട്ടറി വാങ്ങി. റിട്ടയർമെന്റിന് നാളുകൾ മാത്രം ബാക്കി നിൽക്കെയാണ് കൈക്കൂലി കേസിൽ പിടിക്കപ്പെടുന്നത്. തൃശൂർ വിജിലൻസ് കോടതി സ്പെഷ്യൽ ജഡ്ജ് ജി അനിലാണ് കേസിൽ വിധി പറഞ്ഞത്. വിജിലൻസിന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ സ്റ്റാലിൻ ഇ ആർ ഹാജരായി.
Read More » -
Kerala
സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന് ജന്മനാട്ടിൽ അന്ത്യവിശ്രമം
കണ്ണൂർ: സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന് ജന്മനാട്ടിൽ അന്ത്യവിശ്രമം. നെല്ലിപ്പാറ ഹോളിഫാമിലി പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം. ഏപ്രിൽ 14 നാണ് ആൽബർട്ട് കൊല്ലപ്പെട്ടത്. 35 ദിവസത്തോളം സുഡാനിലെ വിവിധ ആശുപത്രികളിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെയാണ് വ്യോമസേന വിമാനത്തിൽ സുഡാനിൽ നിന്ന് ദില്ലിയിലെത്തിച്ചത്. തുടർന്ന് രാത്രിയോടെ കരിപ്പൂരിലെത്തിച്ചു. പുലർച്ചെയാണ് ആലക്കോട്ടെ വീട്ടിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ നിരവധി പേർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. പ്രാർത്ഥന ചടങ്ങുകൾക്ക് ശേഷം പത്ത് മണിയോടെയാണ് മൃതദേഹം വിലാപയാത്രയായി നെല്ലിപ്പാറ ഹോളിഫാമിലി പള്ളിയിലേക്ക് കൊണ്ടുപോയത്. തുടർന്ന് പത്തരയോടെ മൃതദേഹം സംസ്കരിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 14നാണ് സുഡാനില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തിരുന്ന ആല്‍ബര്‍ട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഖര്‍ത്തൂമിലെ ഫ്ലാറ്റില്‍ മകനുമായി ഫോണില്‍ സംസാരിക്കുന്നതിനിടയിലാണ് വെടിയേറ്റത്. അവധി ആഘോഷിക്കാൻ സുഡാനിലെത്തിയ ഭാര്യ സൈബല്ലയും മകളും നോക്കി നിൽക്കെയായിരുന്നു മരണം. മൂന്ന് ദിവസം മൃതദേഹം വെടിയേറ്റ മുറിയിൽ നിന്ന് മാറ്റാൻ പോലും കഴിഞ്ഞിരുന്നില്ല.…
Read More »