പത്തനംതിട്ട: തോക്കുകൊണ്ട് വാടകക്കാരിയുടെ തലയ്ക്കടിച്ച കെട്ടിട ഉടമ അറസ്റ്റില്‍. കട മുറിക്ക് വാടക കൂട്ടുന്നതുമായ ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് കെട്ടിട ഉടമ വാടകക്കാരിയെ എയര്‍ഗണ്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചത്. തെങ്ങമം കൊല്ലായ്ക്കല്‍ അനിതാ ഭവനില്‍ രവിയാണ് (68) അറസ്റ്റിലായത്. പരുക്കേറ്റ വീട്ടമ്മ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. തെങ്ങമം ജങ്ഷനില്‍ ആഷാ ബോട്ടിക് ആന്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റ്, ആഷാ ടെക്സ്റ്റൈല്‍ എന്നീ സ്ഥാപനങ്ങള്‍ നടത്തുന്ന പള്ളിക്കല്‍ ആനയടി ചെറുകുന്നം ഗൗരി ശങ്കരത്തില്‍ അനില്‍കുമാറിന്റെ ഭാര്യ ആശാ നായര്‍(41)ക്ക് നേരെയാണ് കെട്ടിടം ഉടമ രവി ആക്രമണം നടത്തിയത്.
ആശയും അനില്‍കുമാറും ചേര്‍ന്ന് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് രവിയുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ അനിലിനെ രവി അസഭ്യം പറഞ്ഞുവെന്നും അത് ചോദിക്കാന്‍ ചെന്ന തന്നെ ആക്രമിക്കുകയും ചെയ്തുവെന്നുമാണ് ആശയുടെ പരാതി. തോക്ക് ഉപയോഗിച്ച് കൈക്കും തലയ്ക്കും ഇടിച്ചു. പരുക്കേറ്റ ആശയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കെട്ടിടത്തിന് വാടക കൂട്ടി വേണമെന്ന് ആവശ്യപ്പെട്ട് രവി മുന്‍പും പ്രശ്‌നമുണ്ടാക്കിയതായി പരാതിക്കാര്‍ ആരോപിക്കുന്നു. ഇതിന്റെ പേരില്‍ ആശ അടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തര്‍ക്കം നിലവില്‍ ഇരിക്കേയാണ് വീണ്ടും അക്രമം ഉണ്ടായത്. 6 മാസം മുന്‍പ് മുതല്‍ കെട്ടിട ഉടമ ഈ കടമുറികള്‍ ഒഴിഞ്ഞു കൊടുക്കണമെന്നാവശ്യപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച് കേസും നിലവിലുണ്ട്. ഇതിനിടയിലാണ് രവി ആശയെ തോക്കുകൊണ്ട് മര്‍ദിച്ചത്. തലയ്ക്കു പരുക്കേറ്റ ആശ അടൂര്‍ ജനറല്‍ ആശുപത്രിയിലെ ചികിത്സ തുടരുകയാണ്.