തിരുവനന്തപുരം: മുന്‍ എംഎല്‍എ പ്രൊഫസർ എ നബീസ ഉമ്മാള് അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെയാണ് മരണം.
തിരുവനന്തപുരം നെടുമങ്ങാട്ടുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം.1987 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കഴക്കൂട്ടം മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ചു.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ പ്രിന്‍സിപ്പലായിരുന്നു.
എ ആര് രാജരാജവര്‍മക്കുശേഷം യൂണിവേഴ്സിറ്റി കോളജില്‍ വകുപ്പ് അദ്ധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയായിരുന്നു നബീസ ഉമ്മാള്.