Month: April 2023

  • NEWS

    പ്രതിഫലം പ്രതീക്ഷിക്കാതെയും പ്രവർത്തിക്കാം, ജീവിതം മാറ്റിമറിക്കുന്ന ദൈവത്തിന്റെ കയ്യൊപ്പുള്ള സ്പര്‍ശനങ്ങളാവും അത്

    വെളിച്ചം ആ ധനികന് ഒരു വള്ളമുണ്ടായിരുന്നു.  അതിന് പെയിന്റടിക്കാന്‍ അദ്ദേഹം ഒരു യുവാവിനെ ഏല്‍പിച്ചു. അവന്‍  പെയിന്റടിച്ച് വള്ളം മനോഹരമാക്കി.  പെയിന്റടിച്ചുകൊണ്ടിരിന്നപ്പോഴാണ് ഒരു ചെറിയ ദ്വാരം ആ വള്ളത്തില്‍ കണ്ടത്. അവന്‍ പെയിന്റടിച്ചതോടൊപ്പം ആ ദ്വാരം അടയ്ക്കുകയും ചെയ്തു. പെയിന്റിങ്ങ് പൂര്‍ത്തിയാക്കിയ ശേഷം അവൻ തന്റെ കൂലിയും വാങ്ങി പോയി. പിറ്റേദിവസം ധനികന്റെ രണ്ടുമക്കള്‍ ആ വള്ളമെടുത്ത് കടലില്‍ പോയി.  മക്കള്‍ പോയി കഴിഞ്ഞതിന് ശേഷമാണ് ആ വള്ളത്തിലെ ദ്വാരത്തെ കുറിച്ച് ധനികൻ ഓര്‍മ്മിച്ചത്.  മക്കളെ അറിയിക്കാന്‍ ഒരു മാര്‍ഗ്ഗവും അദ്ദേഹം കണ്ടില്ല.  വീട്ടുകാരെല്ലാവരും  ഭയചകിതരായി.  ഒരു മോശം വാര്‍ത്ത തങ്ങളെ തേടി വരുമെന്ന് അവര്‍ ഭയപ്പെട്ടു.  പക്ഷേ, രാത്രി വൈകി അയാളുടെ മക്കള്‍ സുരക്ഷിതരായി തന്നെ തിരിച്ചെത്തി. ധനികൻ ഓടി ചെന്ന് ആ വള്ളത്തിലെ ദ്വാരം നോക്കിയപ്പോള്‍ അത് അടച്ചിരിക്കുന്നത് കണ്ടു.  ആ ദ്വാരം അടച്ചത് ഇന്നലെ വന്ന ആ യുവാവാണെന്ന് മനസ്സിലാക്കിയ ധനികൻ രാത്രി തന്നെ കൈ നിറയെ…

    Read More »
  • Kerala

    എറണാകുളം കൺട്രോൾ റൂമിലെ എ.എസ്.ഐ തൂങ്ങി മരിച്ചനിലയിൽ

    ചേർത്തല: തൈക്കാട്ട്ശേരി പഞ്ചായത്ത് പത്താം വാർഡിൽ മാക്കേകവലയ്ക്ക് സമീപം കോയിപറമ്പിൽ തമ്പിക്കുട്ടൻ എന്ന് വിളിക്കുന്ന അനിൽകുമാറിനെ(46) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. വിഷുദിനത്തിൽ ഉച്ചകഴിഞ്ഞാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. എറണാകുളം കൺട്രോൾ റൂമിലെ എ.എസ്.ഐ ആണ്. പൂച്ചാക്കൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. രജിമോൾ ഭാര്യയും,അർജുൻ കൃഷ്ണ, അനിക എന്നിവർ മക്കളുമാണ്. സംസ്ക്കാരം ഇന്ന് (ഞായർ) ഉച്ചയ്ക്ക് 12ന്  

    Read More »
  • NEWS

    ദുബൈ ദേരയില്‍ വന്‍ തീപ്പിടിത്തം, മലയാളികള്‍ അടക്കം താമസിക്കുന്ന കെട്ടിടത്തിലാണ് അഗ്നി പടർന്നത്

     അഗ്നിബാധ ദുബൈ:  ദേരയില്‍ മലയാളികള്‍ അടക്കം താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ആളപായം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകൾ. മലയാളി കുടുംബങ്ങൾ അടക്കം ദുരന്തത്തില്‍ പെട്ടതായാണ് വിവരം. അതേസമയം അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ദേര ഫ്രിജ് മുറാർ ത്വലാല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന കെട്ടിടത്തിലാണ് ശനിയാഴ്ച ഉച്ചയ്ക്കു ശേഷം തീപിടിത്തമുണ്ടായത്. നിരവധി മലയാളികളാണ് ഈ കെട്ടിടത്തില്‍ താമസിക്കുന്നത്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരാണ് കൂടെയുള്ള പലരെയും കാണാതായതായുള്ള വിവരം പുറത്തുവിട്ടത്. ഇന്‍ഡ്യക്കാര്‍ക്ക് പുറമെ പാകിസ്താന്‍, സുഡാന്‍ സ്വദേശികളും, കെട്ടിടത്തിന്റെ രണ്ട് വാച്ച്മാന്‍മാരും അപകടത്തില്‍ പെട്ടതായാണ് രക്ഷപ്പെട്ടവര്‍ നല്‍കുന്ന വിവരം. തീ പൂര്‍ണമായും അണച്ചിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

    Read More »
  • Movie

    കൗമാര പ്രണയകഥ പറഞ്ഞ ഭദ്രന്റെ ‘ഇടനാഴിയിൽ ഒരു കാലൊച്ച’ പ്രദർശനമാരംഭിച്ചിട്ട് ഇന്ന് 36 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ     ഭദ്രന്റെ കൗമാര പ്രണയകഥ ‘ഇടനാഴിയിൽ ഒരു കാലൊച്ച’ റിലീസ് ചെയ്‌തിട്ട് 36 വർഷം. വി ദക്ഷിണാമൂർത്തിയുടെ സംഗീതമഴയിൽ വിനീത്, കാർത്തിക ജോഡികളുടെ ഈ ചിത്രം പ്രദർശനമാരംഭിച്ചത് 1987 ഏപ്രിൽ 16 നാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കഥയും സംഭാഷണവും. ഒ.എൻ.വിയുടേതായിരുന്നു ഗാനങ്ങൾ. വിജയ് യേശുദാസിന്റെ സിനിമാപ്രവേശം കൂടിയാണ് ഈ ചിത്രം. ഇതോടെ യേശുദാസും, അദ്ദേഹത്തിന്റെ പിതാവും പുത്രനും പാടിയ ഗാനങ്ങൾ സംഗീതസംവിധാനം ചെയ്ത അപൂർവത ദക്ഷിണാമൂർത്തിക്ക് സ്വന്തം. പ്രായത്തിനും രൂപത്തിനുമപ്പുറം പ്രണയം സാധ്യമാണെന്ന് ചിത്രം പറഞ്ഞു. പ്രേംശങ്കറും ഭാര്യയും (സോമനും ജയഭാരതിയും) വേർപിരിഞ്ഞ ദമ്പതികൾ. മകൻ ആനന്ദ് (വിനീത്) നർത്തകനെന്ന നിലയിൽ കോളജിൽ താരമാണ്. അച്ഛന് മകനോടിഷ്ടം. മകൻ അത് നെഞ്ചേറ്റുന്നു. ‘മുലപ്പാലിനേക്കാൾ മധുരം മുട്ടായിക്കുണ്ടാവുമെന്ന് ഞാൻ കരുതിയിരുന്നില്ല’ എന്ന് മകനോട് അമ്മ. കോളജിലെ നർത്തകിയും സീനിയറുമായ അഭിരാമിയുടെ (കാർത്തിക) ഇഷ്‌ടം അനുരാഗമായി തെറ്റിദ്ധരിച്ചു ആനന്ദ്. അഭിരാമിയുടെ സഹോദരൻ (കക്ക രവി) ആനന്ദിനെ…

    Read More »
  • LIFE

    ദിലീപും വിജയ് സേതുപതിയും യുദ്ധത്തിന് ഒരുങ്ങുന്നുയെന്ന് സൂചന..

      ജനപ്രിയ നായകൻ ദിലീപും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിക്കുന്നു എന്ന സൂചന. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് ‘യുദ്ധം’ എന്നാണ് അണിയറയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. തെന്നിന്ത്യയിലെ മുൻനിര അഭിനേതാക്കൾ ചിത്രത്തിൽ കൈകോർക്കാൻ സാധ്യതയുണ്ട്. സംവിധായകനും എഴുത്തുകരനും നവാഗതരാണ്. കേരള കർണാടക ബോഡറിലെ സ്മഗ്ലിങ് നക്‌സസിൻറെ 50 വർഷത്തെ പകയുടെ ചരിത്ര കഥയുടെ പശ്ചാത്തലത്തിലാണ് യുദ്ധം ഒന്നാം ഖാണ്ടം ഒരുങ്ങുന്നത്. മൂന്ന് ഭാഗങ്ങളായി ചിത്രീകരിക്കാനാണ് അണിയറ തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവരുമെന്നാണ് സിനിമ ലോകം പ്രതീക്ഷിക്കുന്നത്.

    Read More »
  • Crime

    കൊച്ചിയിൽ ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിച്ച യുവതിയും സുഹൃത്തും അറസ്റ്റിൽ

    കൊച്ചി: കൊച്ചിയിൽ ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിച്ച യുവതിയും സുഹൃത്തും അറസ്റ്റിൽ. ഗൂഡല്ലൂർ സ്വദേശി  നസീമ ബി, ഇടുക്കി സ്വദേശി മുഹമ്മദ്‌ അമീൻ എന്നിവരാണ് പിടിയിലായത്. ഡോക്ടറുടെ കയ്യിൽ നിന്ന് അഞ്ചു ലക്ഷത്തിലേറെ രൂപ ഇവർ തട്ടിയെടുത്തിരുന്നു. ഈ മാസം അഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചികിത്സയുമായി ബന്ധപ്പെട്ടാണ് യുവതി ഡോക്ടറെ ആദ്യം പരിചയപ്പെടുന്നത്. അതിന് ശേഷം സുഖമില്ല എന്ന് പറഞ്ഞ് യുവതി താമസിക്കുന്ന പനമ്പിള്ളി ന​ഗറിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് മൊബൈൽ ഫോണിൽ എടുത്ത സ്വകാര്യ ദൃശ്യങ്ങൾ‌ കാണിച്ച് ഭീഷണിപ്പെടുത്തിയത്. അപ്പോൾ തന്നെ നാൽപത്തി നാലായിരം രൂപ വാങ്ങുകയും ഡോക്ടറുടെ വീട്ടിലുണ്ടായിരുന്ന കാർ നസീമയും നസീമയുടെ സുഹൃത്തായിട്ടുള്ള അമീനും ചേർന്ന് കൊണ്ടുപോകുകയും ചെയ്തു. കാർ പിറ്റേന്ന് തിരിച്ചു കൊടുത്തിട്ട് അഞ്ച് ലക്ഷം രൂപ വാങ്ങുകയും ചെയ്തു. അങ്ങനെയാണ് അഞ്ച് ലക്ഷത്തി നാൽപത്തിനാലായിരം രൂപ ഇവർ വാങ്ങുകയും ചെയ്തത്. വീണ്ടും 5 ലക്ഷം രൂപ ഫോണിലൂടെ ആവശ്യപ്പെട്ടപ്പോഴാണ് ഡോക്ടർ…

    Read More »
  • Crime

    മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

    കോഴിക്കോട്: മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ പുളിക്കൽ വീട്ടിൽ സെബാസ്‌റ്റൈൻ (76) ആണ് മരിച്ചത്. മകൻ അഭിലാഷിന്റെ മർദ്ദനമേറ്റ് സെബാസ്റ്റ്യനും ഭാര്യ മേരിയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അഭിലാഷിനെതിരെ തിരുവമ്പാടി പൊലീസ് കേസെടുത്തിരുന്നു. മാർച്ച് 31 നായിരുന്നു മദ്യപിച്ച് എത്തിയ അഭിലാഷ് മാതാപിതാക്കളെ മർദ്ദിച്ചത്. മകൻ അഭിലാഷ് ആണ് തന്നെ മർദിച്ചത് എന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. തിരുവമ്പാടി പാലിയേറ്റീവ് കെയറിന് കീഴിലുള്ള കുടുംബമാണ് ഇവരുടേത്. ദമ്പതികൾ അവശനിലയിൽ ആണെന്ന നാട്ടുകാരുടെ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പാലിയേറ്റീവ് പ്രവർത്തകരും ഗ്രാമ പഞ്ചായത്തധികൃതരും ജനമൈത്രി പോലീസും സ്ഥലത്തെത്തി ദമ്പതികളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. തുടർന്ന് ഏപ്രിൽ രണ്ടിനാണ് സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

    Read More »
  • Crime

    മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി; 26കാരൻ അറസ്റ്റിൽ

    ദില്ലി: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ 26കാരനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഗുഡ്ഗാവിലെ വൻകിട കമ്പനിയിൽ എച്ച്ആർ പ്രൊഫഷണലായി ജോലി ചെയ്തിരുന്ന 26 കാരൻ വിശാലിനെയാണ് അറസ്റ്റ് ചെയ്തത്. വിലയേറിയ കാറും വീടുമെല്ലാം കാണിച്ച് ഇയാൾ യുവതികളുടെ വിശ്വാസം ആർജിക്കും. പിന്നീട് എന്തെങ്കിലും കാരണം പറഞ്ഞ് പണം വാങ്ങും. പിന്നീട് ഇവരുമായുള്ള ബന്ധമെല്ലാം വിച്ഛേദിക്കുമെന്നും പൊലീസ് പറഞ്ഞു. വിശാൽ ബിസിഎ, എംബിഎ പൂർത്തിയാക്കിയ ആളാണെന്നും പൊലീസ് പറഞ്ഞു. മാട്രിമോണി സൈറ്റിൽ സ്ത്രീകളുടെ സുഹൃത്തായി മാറുകയും പണക്കാരനായ ബാച്ചിലറായി സ്വയം നടിക്കുകയും ചെയ്യും. യുവതികളെ ആകർഷിക്കാൻ വിലകൂടിയ കാറുകൾ ഉപയോഗിക്കും. കുറഞ്ഞ നിരക്കിൽ ഐഫോണുകൾ വാഗ്ദാനം ചെയ്താണ് പലരെയും കബളിപ്പിച്ചത്. പണത്തിനും ആഡംബര ജീവിതം ന‌‌യിക്കാനുമാണ് തട്ടിപ്പ് നടത്തിയതെന്നും നോർത്ത് വെസ്റ്റ് ഡിസിപി ജിതേന്ദ്ര കുമാർ മീണ പറഞ്ഞു. ഗുഡ്ഗാവിലെ എംഎൻസിയിൽ ജോലി ചെയ്യുന്ന 26 കാരിയുടെ പരാതിയെ തുടർന്നാണ് അന്വേഷണം നടത്തിയത്. മാതാപിതാക്കൾ മാട്രിമോണിയൽ…

    Read More »
  • Kerala

    ശമ്പളം വൈകുന്നതിനെതിരെ വിഷുദിനത്തിൽ ഭിക്ഷ യാചിച്ച് കെഎസ്ആർടിസി അങ്കമാലി ഡിപ്പോയിലെ ജീവനക്കാരുടെ പ്രതിഷേധം

    അങ്കമാലി: ശമ്പളം വൈകുന്നതിനെതിരെ വിഷുദിനത്തിൽ കെഎസ് ആർ ടിസി ജിവനക്കാരുടെ പ്രതിഷേധം. അങ്കമാലി ഡിപ്പോയിലാണ് പ്രതിഷേധം നടന്നത്. ബിഎംഎസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബിഎംഎസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോടതി തന്നെ പല തവണ ഇടപെട്ടതാണ് ജീവനക്കാരുടെ ശമ്പളവും ഒപ്പം തന്നെ പെൻഷൻ അടക്കമുള്ള കാര്യങ്ങളിൽ കൃത്യമായി കിട്ടുന്നില്ല, പെൻഷൻ ആനുകൂല്യങ്ങൾ കിട്ടുന്നില്ല. ഈ സാഹചര്യത്തിൽ കോടതി തന്നെ ഇടപെട്ട് 140 കോടിയോളം രൂപ പെൻഷനും മറ്റും അനുവദിക്കുന്നതിലേക്കായി സർക്കാർ തന്നെ കെഎസ്ആർടിസിക്ക് നൽകിയിട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് ഈ വിഷുദിനത്തിൽ അങ്കമാലി ഡിപ്പോയിലെ ഒരു വിഭാ​ഗം ജീവനക്കാർ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. കയ്യിലൊരു ചട്ടി പിടിച്ച് തങ്ങൾ‌ പിച്ചച്ചട്ടി എടുത്ത് ജീവിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിഷേധ പ്രകടനവുമായി എത്തിയത്. ബസ് സ്റ്റാൻഡിലുള്ളിലെ കടകളിലൊക്കെ തന്നെ പോയി അവർ ഭിക്ഷ യാചിക്കുന്ന രീതിയിലുള്ള സമര രീതികളും നടത്തി.

    Read More »
  • Crime

    അടയ്ക്ക മോഷണം ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനം; യുവാവ് ഗുരുതരാവസ്ഥയില്‍

    തൃശൂര്‍: കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായ യുവാവ് ഗുരുതരാവസ്ഥയില്‍. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആണ് മര്‍ദനത്തിനിരയായത്. അടയ്ക്ക മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് സന്തോഷിനെ പിടികൂടിയത്. തുടര്‍ന്ന് സന്തോഷിനെ കെട്ടിയിട്ട് മര്‍ദിച്ചതിന്റെ ചിത്രങ്ങള്‍ പോലീസിനു ലഭിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ സന്തോഷ് തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ സന്തോഷിനെ ഐസിയുവിലേക്ക് മാറ്റി. സന്തോഷ് ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. കിള്ളിമംഗലത്ത് അടയ്ക്ക വ്യാപാരിയായ അബ്ബാസിന്റെ വീട്ടില്‍നിന്ന് അടയ്ക്ക മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സന്തോഷിന് മര്‍ദ്ദനമേറ്റതെന്നാണ് വിവരം. അബ്ബാസിന്റെ വീട്ടില്‍നിന്ന് അടയ്ക്ക ചാക്കുകള്‍ മോഷണം പോകുന്നത് പതിവായിരുന്നു. തുടര്‍ന്ന് വീട്ടില്‍ സിസി ടിവി ക്യാമറ സ്ഥാപിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ സിസി ടിവി ദൃശ്യങ്ങളില്‍നിന്നാണ് മോഷ്ടാവ് വീടിന്റെ പരിസരത്ത് എത്തിയതായി മനസ്സിലായത്. തുടര്‍ന്ന് അയല്‍ക്കാരെ വിവരമറിയിച്ച് എല്ലാവരും ചേര്‍ന്നാണ് സന്തോഷിനെ പിടികൂടിയത്.…

    Read More »
Back to top button
error: