Month: April 2023
-
Kerala
വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ കര്‍ഷകന് പരിക്ക്; കഴുത്തില്‍ കോളര്‍ ഐഡിയെന്ന് സൂചന
വയനാട്: വാകേരി ഗാന്ധിനഗറില്‍ കരടിയുടെ ആക്രമണത്തില്‍ കര്‍ഷകന് പരിക്ക്. വാകേരി ഗാന്ധിനഗര്‍ കുമ്പിക്കല്‍ അബ്രഹാം (67)നാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ അബ്രഹാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആള്‍ താമസമില്ലാത്ത പഴയ വീടിനകത്ത് വെച്ചായിരുന്നു കരടിയുടെ ആക്രമണം. കരടിയുടെ കഴുത്തില്‍ കോളര്‍ ഐഡി (തിരിച്ചറിയാനുള്ള ടാഗ്) ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കരടിയെ മറ്റു സ്ഥലങ്ങളില്‍ നിന്നും പിടികൂടി ഇവിടേക്ക് കൊണ്ട് വിട്ടതാണോയെന്നാണ് നാട്ടുകാരുടെ സംശയം. പ്രദേശത്ത് മാസങ്ങളായി കരടിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഗാന്ധിനഗറിനൊപ്പം തന്നെ സമീപ പ്രദേശങ്ങളായ പൂതാടി ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നേരത്തെ തന്നെ കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വാകേരി, പാലക്കുറ്റി, ചേമ്പുംകൊല്ലി എന്നിവിടങ്ങളില്‍ നിരവധി പേര്‍ കരടിയെ നേരില്‍ കണ്ടിരുന്നു. അടിക്കടി കരടിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയിലായിരുന്നു. ചില വീടുകളുടെ വാതില്‍ക്കലും മറ്റും രാത്രി സമയത്ത് കരടിയെ കണ്ടവരുമുണ്ടായിരുന്നു. അടിയന്തര നടപടി ആവശ്യപ്പെട്ട് വനം വകുപ്പിന് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ തുടര്‍നടപടികളൊന്നുമുണ്ടായില്ല. ദിവസങ്ങള്‍ക്ക് മുമ്പ്…
Read More » -
തളിക്കുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ യാത്രക്കാരിയുടെ മാല മോഷ്ടിക്കാന്‍ ശ്രമം; കൈയോടെ പിടികൂടി നാട്ടുകാര്‍
തൃശൂര്‍: തളിക്കുളം വാഹനാപകടത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടെ യുവതിയുടെ മാല മോഷ്ടിക്കാന്‍ ശ്രമം. മാല കവരാന്‍ ശ്രമിച്ച കാഞ്ഞാണി സ്വദേശി ബാബുവിനെ നാട്ടുകാര്‍ പിടികൂടി. തൃശൂരിൽ കെ.എസ്.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചു തളിക്കുളം കൊപ്രക്കളത്ത് രാവിലെ ഏഴു മണിയോടെ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് കാറില്‍ പോവുകയായിരുന്ന കുടുംബത്തിലെ രണ്ടുപേരാണ് അപകടത്തില്‍ മരിച്ചത്.അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയുടെ മാലയാണ് ബാബു പൊട്ടിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. കാര്‍ യാത്രക്കാരായ പറവൂര്‍ തട്ടാന്‍പടി സ്വദേശികളായ പുത്തന്‍പുരയില്‍ പത്മനാഭന്‍ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്. മകന്‍ ഷാജു (49), ഭാര്യ ശ്രീജ (44), മകള്‍ അഭിരാമി (11), ബസ് യാത്രക്കാരനായ കാക്കശ്ശേരി സ്വദേശി സത്യന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ എതിരെ വന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു.
Read More » -
Kerala
മകനെ ജാമ്യത്തിലിറക്കാന്‍ എത്തിയ അമ്മയെ ‘തള്ളിത്താഴെയിട്ടു’; ധര്‍മ്മടം എസ്എച്ച്ഒയ്ക്കെതിരേ പരാതി
കണ്ണൂര്‍: കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനില്‍ എത്തിയ അമ്മയോട് എസ്എച്ച്ഒ മോശമായി പെരുമാറിയതായി പരാതി. ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സ്മിതേഷ് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കസ്റ്റഡിയിലെടുത്ത അനില്‍കുമാറിനെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനിലെത്തിയ അമ്മയെ എസ്എച്ച്ഒ തള്ളി നിലത്തിട്ടതായും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ എസ്എച്ച്ഒയ്ക്കെതിരെ തലശേരി എഎസ്പിക്ക് പരാതി നല്‍കിയതായി അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. ഒരു വാഹനത്തില്‍ തട്ടി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അനില്‍കുമാറിനെ ധര്‍മ്മടം പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. എന്നാല്‍, തന്നെ കസ്റ്റഡിയിലെടുത്തത് എന്തിനാണ് എന്ന് അറിയില്ല എന്ന് അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയാണ് അമ്മയും സഹോദരനും അനില്‍കുമാറിനെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനിലെത്തിയത്. മഫ്തിയിലായിരുന്ന എസ്എച്ച്ഒ സ്മിതേഷ് അനില്‍കുമാറിന്റെ അമ്മയോട് മോശമായി പെരുമാറി എന്നും പരാതിയില്‍ പറയുന്നു. തന്റെ അമ്മയെ തള്ളി നിലത്തിട്ടതായും അനില്‍കുമാര്‍ ആരോപിക്കുന്നു. സ്റ്റേഷനില്‍ നിന്ന് പുറത്തേയ്ക്ക് പോകാന്‍ പറഞ്ഞ് അമ്മയോട് എസ്എച്ച്ഒ ആക്രോശിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. മറ്റു പോലീസുകാര്‍…
Read More » -
Crime
അതിഖ് വധത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി; പ്രയാഗ്‌രാജില്‍ ഇന്റര്‍നെറ്റ് വിലക്ക്
ന്യൂഡല്‍ഹി: മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദിനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലിരിക്കെ അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി. യുപി സര്‍ക്കാരിനോടാണ് റിപ്പോര്‍ട്ട് തേടിയത്. സംഭവത്തിന്റ പേരില്‍ ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തടയണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തേക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്ര സേനയെ അയക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും യുപി സര്‍ക്കാരിന് കേന്ദ്രം വാഗ്ദാനം ചെയ്തു. സംഘര്‍ഷ സാധ്യത പരിഗണിച്ച് യുപിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷസാധ്യത ഒഴിവാക്കാന്‍ അതിഖിന്റെ കൊലപാതകം നടന്ന പ്രയാഗ് രാജില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതിഖ് അഹമ്മദ്, സഹോദരന്‍ അഷ്റഫ് അഹമ്മദ് എന്നിവരെ വധിച്ച സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിന് പിന്നാലെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഉമേഷ് പാല്‍ വധക്കേസിലെ പ്രതിയുമായ…
Read More » -
ഇതര ജാതിക്കാരുമായി പ്രണയം; പെണ്‍മക്കളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി
പട്‌ന: ഇതര ജാതിക്കാരുമായി പ്രണയ ബന്ധത്തിലായതിന്റെ പേരില്‍ രണ്ട് പെണ്‍മക്കളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. ബിഹാറിലെ ഹാജിപ്പുരിലാണ് സംഭവം. പതിനെട്ടും പതിനാറും വയസ്സുള്ള പെണ്‍മക്കളെയാണ് പിതാവും മാതാവും ചേര്‍ന്ന് കൊലപ്പെടുത്തിയത്. റോഷ്‌നി, തന്നു എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ കുട്ടികളുടെ മാതാവ് റിങ്കു ദേവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പിതാവ് നരേഷ് ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ബിഹാറിലെ വൈശാലി ജില്ലയിലാണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോള്‍ പെണ്‍മക്കളുടെ മൃതദേഹങ്ങള്‍ക്കു സമീപം ഇരിക്കുകയായിരുന്നു റിങ്കു ദേവി. എന്നാല്‍, പെണ്‍കുട്ടികളുടെ പിതാവ് സ്ഥലത്തുണ്ടായിരുന്നില്ല. ഉറങ്ങിക്കിടക്കുമ്പോള്‍ ശ്വാസം മുട്ടിച്ചാണ് ഇവര്‍ മക്കളെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ഇതര ജാതിക്കാരുമായി പ്രണയത്തിലായതിനാലാണ് മക്കളെ കൊലപ്പെടുത്തിയതെന്ന് മാതാവ് പോലീസിനു മൊഴി നല്‍കി. തങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെയും വീട്ടില്‍ അറിയിക്കാതെയും പെണ്‍കുട്ടികള്‍ കാമുകന്‍മാര്‍ക്കൊപ്പം പോകുന്നത് പതിവായിരുന്നുവെന്നും അമ്മ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഈ പെണ്‍കുട്ടികള്‍ കാമുകന്‍മാര്‍ക്കൊപ്പം മുന്‍പ് ഒളിച്ചോടിയിരുന്നതായും പിന്നീട് നാട്ടുകാര്‍ ഇടപെട്ട് തിരികെ കൊണ്ടുവന്നതാണെന്നും അയല്‍വാസികള്‍ പറഞ്ഞു. …
Read More » -
Crime
ജയില്‍ മോചിതനായിട്ട് മാസങ്ങള്‍ മാത്രം; കാപ്പയില്‍ അകത്തായി 23 വയസുകാരന്‍
പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചു. അടൂര്‍ ഏറത്ത് സ്വദേശി ശ്യാം കുമാറി(23)നെയാണ് അറസ്റ്റ് ചെയ്ത് ആറുമാസക്കാലത്തേക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടറിന്റെ കരുതല്‍ തടങ്കല്‍ ഉത്തരവ് പ്രകാരമാണ് ശ്യാം കുമാറിനെതിരായ നടപടി. അടൂര്‍ പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ അറസ്‌റ് ചെയ്യുകയായിരുന്നു. അടൂര്‍, കൊടുമണ്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലായി വധശ്രമം, മോഷണം തുടങ്ങി പത്തോളം ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് ശ്യാംകുമാര്‍.
Read More » -
Kerala
കെ.സി. ജോസഫിനെ പരസ്യമായി അപമാനിച്ചു; സുധാകരനെതിരേ എ ഗ്രൂപ്പ്
തിരുവനന്തപുരം: ബിജെപിയുടെ സഭാ നയതന്ത്രത്തിന് തടയിടാന്‍ ഒരുങ്ങുന്നതിനിടെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. ബിജെപി നീക്കം ഗൗരവമായി കാണണമെന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയ മുന്‍മന്ത്രി കെ.സി.ജോസഫിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പരസ്യമായി അപമാനിച്ചതില്‍ എ ഗ്രൂപ്പിന് കടുത്ത അതൃപ്തി. കത്തിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പുമാരെ കാണുന്നതെന്നിരിക്കെ ജോസഫിനെ അപമാനിച്ചത് ശരിയായില്ലെന്ന് എ ഗ്രൂപ്പ് വിമര്‍ശിച്ചു. തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സുധാകരന്‍ കെ.സി.ജോസഫിനെതിരെ പരാമര്‍ശം നടത്തിയത്. കെ.സി.ജോസഫിന്റെ കത്തില്‍ ബിജെപി നേതാക്കളുടെ സന്ദര്‍ശനത്തെക്കുറിച്ച് നടത്തിയിരിക്കുന്ന പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘അപക്വമായിപ്പോയി’ എന്നായിരുന്നു സുധാകരന്റെ പ്രതികരണം. പാര്‍ട്ടിക്കകത്ത് ആരും കുത്തിത്തിരിപ്പുണ്ടാക്കിയില്ലെങ്കില്‍ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എ ഗ്രൂപ്പ് കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയത്. കെ.സി.ജോസഫ് കത്തുനല്‍കി 24 മണിക്കൂര്‍ പിന്നിടും മുന്‍പേ മത മേലധ്യക്ഷന്‍മാരെ കാണാന്‍ തീരുമാനിച്ച കെപിസിസി പ്രസിഡന്റ്, പിന്നെ എന്തിനാണ് അദ്ദേഹത്തെ അപമാനിച്ചതെന്നാണ് അവരുടെ ചോദ്യം. ന്യൂനപക്ഷ സമുദായത്തെ പ്രീണിപ്പിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളും…
Read More » -
India
സീറ്റ് നിഷേധത്തില്‍ പ്രതിഷേധം; കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ബിജെപി വിട്ടു
ബംഗലൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് ഇടഞ്ഞു നിന്ന മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ബിജെപി വിട്ടു. രാജിക്കത്ത് ഇന്ന് ബിജെപി നേതൃത്വത്തിന് കൈമാറുമെന്ന് ഷെട്ടാര്‍ അറിയിച്ചു. പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും ഷെട്ടാര്‍ ആരോപിച്ചു. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും മുഖ്യമന്ത്രി ബസവരാജ ബൊമ്മെയും തന്നെ വന്നു കണ്ടിരുന്നു. മത്സരരംഗത്തു നിന്നും മാറണമെന്നും, പകരം കുടുംബാഗങ്ങളില്‍ ആര്‍ക്കെങ്കിലും സീറ്റ് നല്‍കാമെന്നും പറഞ്ഞു. തനിക്ക് പകരം സ്ഥാനങ്ങള്‍ നല്‍കുമെന്നും വാഗ്ദാനം നല്‍കി. എന്നാല്‍ താന്‍ ആ നിര്‍ദേശം നിരസിച്ചെന്നും ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ തന്നോട് മോശമായാണ് പെരുമാറിയത്. ജഗദീഷ് ഷെട്ടാര്‍ ആരാണെന്ന് ബിജെപി നേതാക്കള്‍ക്കറിയില്ല. താന്‍ നിശബ്ദനായിരിക്കുമെന്ന് അവര്‍ കരുതേണ്ട. നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കും. സ്വതന്ത്രനായിട്ടായിരിക്കുമോ മറ്റേതെങ്കിലും പാര്‍ട്ടി ടിക്കറ്റിലാണോ മത്സരിക്കുക എന്നത് തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്നും ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. ഹുബ്ലി-ധര്‍വാഡില്‍ ഒരു അവസരം കൂടി നല്‍കണമെന്നാണ് ഷെട്ടാര്‍ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. ആറു…
Read More » -
Crime
അടയ്ക്കമോഷണം ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദനം; യുവാവിന്റെ നില ഗുരുതരമായി തുടരുന്നു
തൃശൂര്‍: ചേലക്കര കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായ യുവാവ് ഗുരുതരമായി തുടരുന്നു. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആണ് മര്‍ദനത്തിനിരയായത്. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റ സന്തോഷ് തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ സന്തോഷിനെ ഐസിയുവിലേക്ക് മാറ്റി. സന്തോഷ് ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് ആശുപത്രി അധികൃതര്‍ സൂചിപ്പിക്കുന്നത്. കിള്ളിമംഗലത്ത് അടയ്ക്ക വ്യാപാരിയായ അബ്ബാസിന്റെ വീട്ടില്‍നിന്ന് അടയ്ക്ക മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സന്തോഷിന് മര്‍ദ്ദനമേറ്റതെന്നാണ് വിവരം. അടയ്ക്ക വില്‍പ്പനക്കാരനായ അബ്ബാസിന്റെ വീട്ടില്‍നിന്ന് അടുത്തിടെ അടയ്ക്ക മോഷണം പോയിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ സിസിടിവി ക്യാമറയില്‍ സന്തോഷ് വീടിന് പുറത്തുള്ളതായി ദൃശ്യങ്ങളില്‍ കണ്ടു. തുടര്‍ന്ന് ഇയാളെ പിടികൂടുകയും സംഘംചേര്‍ന്ന് മര്‍ദിക്കുകയും ചെയ്തെന്നാണ് ആരോപണം. സന്തോഷിനെ മര്‍ദിച്ചിട്ടില്ലെന്നും പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ മതിലില്‍നിന്ന് വീണ് പരിക്കേറ്റതെന്നുമാണ് കുറ്റാരോപിതരുടെ വിശദീകരണം. അഞ്ച് പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കേസില്‍ നാലുപേര്‍…
Read More » -
Crime
സമാജ്വാദി പാര്‍ട്ടി മുന്‍ എംപി ആതിഖ് അഹ്‌മദും സഹോദരനും കൊല്ലപ്പെട്ടത് ക്യാമറകള്‍ക്കു മുന്നില്‍
ലഖ്‌നൗ: ഗുണ്ടാത്തലവനും കൊടും ക്രിമിനലുകളില്‍ ഒരാളും സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയുമായിരുന്ന ആതിഖ് അഹ്‌മദിനെയും സഹോദരനെയും വെടിവച്ചുകൊന്നു. ജയിലില്‍ കഴിയുന്ന ആതിഖിനെ പ്രയാഗ്രാജില്‍ മെഡിക്കല്‍ പരിശോധനയ്ക്കായി പോലീസ് കൊണ്ടുപോകുന്നതിനിടെയാണ് മൂന്നംഗ സംഘം വെടിയുതിര്‍ത്തത്. ആതിഖിന്റെ സഹോദരന്‍ അഷ്‌റഫ് അഹ്‌മദും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി പത്തുമണിയോടെ മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത് എത്തിയ മൂന്നു പേര്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തത്. അതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള(എസ്.ടി.എഫ്.) ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. തന്റേയും കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ട് അതിഖ് നേരത്തെ സുപ്രീംകോടതിയെ അടക്കം സമീപിച്ചിരുന്നു. പോലീസ് റിമാന്‍ഡിലിരിക്കെയാണ് അതിഖ് അഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നത്. സമാജ്വാദി പാര്‍ട്ടി മുന്‍ എം.പിയായ ഇയാള്‍ നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 2005-ല്‍ അന്നത്തെ ബി.എസ്.പി. എം.എല്‍.എ. രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാഉദ്യോഗസ്ഥരും ഫെബ്രുവരി 24-നാണ് പ്രയാഗ്രാജിലെ ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ്…
Read More »