NEWSWorld

ദുബൈ ദേരയില്‍ വന്‍ തീപ്പിടിത്തം, മലയാളികള്‍ അടക്കം താമസിക്കുന്ന കെട്ടിടത്തിലാണ് അഗ്നി പടർന്നത്

 അഗ്നിബാധ

ദുബൈ:  ദേരയില്‍ മലയാളികള്‍ അടക്കം താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ആളപായം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകൾ. മലയാളി കുടുംബങ്ങൾ അടക്കം ദുരന്തത്തില്‍ പെട്ടതായാണ് വിവരം. അതേസമയം അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ദേര ഫ്രിജ് മുറാർ ത്വലാല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന കെട്ടിടത്തിലാണ് ശനിയാഴ്ച ഉച്ചയ്ക്കു ശേഷം തീപിടിത്തമുണ്ടായത്.

നിരവധി മലയാളികളാണ് ഈ കെട്ടിടത്തില്‍ താമസിക്കുന്നത്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരാണ് കൂടെയുള്ള പലരെയും കാണാതായതായുള്ള വിവരം പുറത്തുവിട്ടത്. ഇന്‍ഡ്യക്കാര്‍ക്ക് പുറമെ പാകിസ്താന്‍, സുഡാന്‍ സ്വദേശികളും, കെട്ടിടത്തിന്റെ രണ്ട് വാച്ച്മാന്‍മാരും അപകടത്തില്‍ പെട്ടതായാണ് രക്ഷപ്പെട്ടവര്‍ നല്‍കുന്ന വിവരം. തീ പൂര്‍ണമായും അണച്ചിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Back to top button
error: