KeralaNEWS

ശമ്പളം വൈകുന്നതിനെതിരെ വിഷുദിനത്തിൽ ഭിക്ഷ യാചിച്ച് കെഎസ്ആർടിസി അങ്കമാലി ഡിപ്പോയിലെ ജീവനക്കാരുടെ പ്രതിഷേധം

അങ്കമാലി: ശമ്പളം വൈകുന്നതിനെതിരെ വിഷുദിനത്തിൽ കെഎസ് ആർ ടിസി ജിവനക്കാരുടെ പ്രതിഷേധം. അങ്കമാലി ഡിപ്പോയിലാണ് പ്രതിഷേധം നടന്നത്. ബിഎംഎസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബിഎംഎസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോടതി തന്നെ പല തവണ ഇടപെട്ടതാണ് ജീവനക്കാരുടെ ശമ്പളവും ഒപ്പം തന്നെ പെൻഷൻ അടക്കമുള്ള കാര്യങ്ങളിൽ കൃത്യമായി കിട്ടുന്നില്ല, പെൻഷൻ ആനുകൂല്യങ്ങൾ കിട്ടുന്നില്ല.

ഈ സാഹചര്യത്തിൽ കോടതി തന്നെ ഇടപെട്ട് 140 കോടിയോളം രൂപ പെൻഷനും മറ്റും അനുവദിക്കുന്നതിലേക്കായി സർക്കാർ തന്നെ കെഎസ്ആർടിസിക്ക് നൽകിയിട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് ഈ വിഷുദിനത്തിൽ അങ്കമാലി ഡിപ്പോയിലെ ഒരു വിഭാ​ഗം ജീവനക്കാർ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. കയ്യിലൊരു ചട്ടി പിടിച്ച് തങ്ങൾ‌ പിച്ചച്ചട്ടി എടുത്ത് ജീവിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിഷേധ പ്രകടനവുമായി എത്തിയത്. ബസ് സ്റ്റാൻഡിലുള്ളിലെ കടകളിലൊക്കെ തന്നെ പോയി അവർ ഭിക്ഷ യാചിക്കുന്ന രീതിയിലുള്ള സമര രീതികളും നടത്തി.

Back to top button
error: