Month: April 2023

  • Kerala

    അരിക്കൊമ്പനെ ധരിപ്പിക്കുന്നതിനുള്ള റേഡിയോ കോളർ അസമിൽ നിന്ന് വിമാനമാർഗം നാളെ എത്തും

    ഇടുക്കി: മൂന്നാർ ചിന്നക്കനാൽ മേഖലയുടെ സ്വൈര്യം കെടുത്തുന്ന അരിക്കൊമ്പനെ ധരിപ്പിക്കുന്നതിനുള്ള റേഡിയോ കോളർ നാളെ എത്തിക്കും. അസമിൽ നിന്ന് വിമാനമാർഗം കോയമ്പത്തൂരിലേക്കാണ് റേഡിയോ കോളർ കൊണ്ട് വരുന്നത്. തുടർന്ന് വനംവകുപ്പ് ജീവനക്കാർ കോയമ്പത്തൂരിൽ പോയി റേഡിയോ കോളർ കൈപ്പറ്റും. റേഡിയോ കോളർ കൊണ്ടുവരുന്നതിൽ രണ്ട് ദിവസമായി അനിശ്ചിതത്വം നിലനിന്നിരുന്നു. റേഡിയോ കോളർ ബെംഗളൂരുവിൽ നിന്ന് കൊണ്ട് വരാനായിരുന്നു ആദ്യതീരുമാനം. ഇതിനിടെ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഉടൻ സുപ്രീംകോടതിയിൽ ഹർജി നൽകും. എതിർപ്പുകൾ ഉയരുന്ന സാഹചര്യത്തിൽ അരിക്കൊമ്പനെ കോടനാടേക്ക് മാറ്റണമെന്ന ആവശ്യം സർക്കാർ സുപ്രീംകോടതിയിൽ ആവർത്തിക്കുമെന്നാണ് സൂചന. തിങ്കളാഴ്‌ച സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകും. അതിനിടെ, അരിക്കൊമ്പൻ വിഷയത്തിൽ മൃഗ സനേഹികളുടെ സംഘടന സുപ്രീംകോടതിയിൽ തടസ ഹർജി നൽകി. സർക്കാർ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്നാണ് ആവശ്യം. ‘വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി’ എന്ന സംഘടനയാണ്…

    Read More »
  • India

    ‘മോദി ജി, ദയവായി ഞങ്ങൾക്ക് നല്ലൊരു സ്‌കൂൾ നിർമ്മിക്കൂ, ഞങ്ങള്‍ നന്നായി പഠിക്കാം’; മോദിക്ക് കശ്മീരി വിദ്യാര്‍ത്ഥിനിയുടെ അഭ്യർത്ഥന

    ജമ്മു കാശ്മീരിലെ കത്വാ ജില്ലിയിൽ നിന്നുള്ള സീരത് നാസ് എന്ന സ്കൂൾ വിദ്യാർത്ഥി ഇന്ന് ഇൻറർനെറ്റിലെ താരമാണ്. സർക്കാർ സ്കൂളിൽ ഹൈസ്കൂൾ വിദ്യാർത്ഥിനിയായ സീരത് തൻറെ സ്കൂളിൻറെ ശോചനീയാവസ്ഥ പ്രധാനമന്ത്രിയെ അറിയിക്കുകയും നല്ലൊരു സ്കൂൾ പണിതാൽ ഞങ്ങൾ നന്നായി പഠിക്കുമെന്നും അവൾ പറയുന്നു. ഇതിനായി സ്കൂൾ അവധിയായിരുന്ന ഒരു ദിവസം സീരത് നാസ് തൻറെ സ്കൂളിലെത്തുകയും അതിൻറ ദയനീയാവസ്ഥ തൻറെ കൈയിലുള്ള മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. “ദയവായി മോദി ജി, ഏക് അച്ചി സി സ്കൂൾ ബൻവാ ദോ നാ (ദയവായി മോദി ജി, ഞങ്ങൾക്കായി ഒരു നല്ല സ്‌കൂൾ നിർമ്മിക്കൂ),” സീരത് നാസ് വീഡിയോയിൽ പറഞ്ഞു.തൻറെ സ്‌കൂളിൻറെ വൃത്തിഹീനവും മോശപ്പെട്ടതുമായ അവസ്ഥയിൽ തൃപ്തയല്ലാത്ത കുട്ടി, സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.പ്രാദേശിക വാർത്താ ചാനലായ മാർമിക് ന്യൂസ് സീരത് നാസിൻറെ വീഡി്യോ തങ്ങളുടെ ചാനൽ വഴി പ്രസിദ്ധപ്പെടുത്തി. വീഡിയോയിൽ ഉടനീളം തൻറെ സ്കൂളിൻറെ ശോചനീയാവസ്ഥ…

    Read More »
  • LIFE

    ഭൂലോകതിൻ്റെ സ്പന്ദനം മാത്തമാറ്റിക്സിലാണ്… അത് പിഴച്ചാൽ എല്ലാം പോകും! ബിഗ്ബോസ് വീട്ടിലെ അംഗങ്ങൾ 3500 പോയൻറ് കളഞ്ഞ് കുളിച്ചത് ഇങ്ങനെ…

    തിരുവനന്തപുരം: ബിഗ്ബോസ് വീട്ടിലെ അംഗങ്ങൾ അവശ്യസാധനങ്ങൾക്ക് പുറമേ കൂടുതലായി ആഹാര സാധനങ്ങൾ വാങ്ങാൻ അവസരം ഒരുക്കുകയാണ് ലക്ഷ്വറി ബജറ്റ്. ഒരോ വീക്കിലി ടാസ്കിലെയും പ്രകടത്തെ അടിസ്ഥാനമാക്കി നൽകുന്നതാണ് ലക്ഷ്വറി ബജറ്റ്. ഇത്തരത്തിൽ ലഭിക്കുന്ന ലക്ഷ്വറി പൊയൻറ്സ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ സാധിക്കും. ഇത്തരത്തിൽ ബിഗ്ബോസ് മലയാളം സീസൺ 5 മൂന്നാം ആഴ്ച ബിഗ്ബോസ് വീട്ടിലെ അംഗങ്ങൾക്ക് നൽകിയ ലക്ഷ്വറി പോയൻറുകൾ 3500 ആണ്. ഇത് വലിയൊരു തുകയാണ്. ഇത് അനുസരിച്ച് വീട്ടിലെ അഞ്ചുപേർക്ക് ആക്ടിവിറ്റി ഏരിയയിലെ പ്ലാസ്മ ടിവിയിൽ നിന്നും വേണ്ട വസ്തുക്കൾ നിശ്ചിത സമയത്തിനുള്ളിൽ തെരഞ്ഞെടുക്കാം. പൂർണ്ണമായും ടീം വർക്കായി ചെയ്യേണ്ട കാര്യത്തിൽ വീട്ടിൽ നിന്നും അഞ്ചുപേരാണ് പോയത്. ശോഭ, ശ്രുതി, അഞ്ജൂസ്, നാദിറ, സെറീന എന്നിവരാണ് അവർ. വീക്കിലി ടാസ്കിലെ പ്രകടനത്തിൻറെ അടിസ്ഥാനത്തിലായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഇതിൽ ശ്രുതിയും ശോഭയും സാധനങ്ങൾ സെലക്ട് ചെയ്യാനും, സെറീന ബോർഡിൽ എഴുതാനും, അഞ്ജൂസ്, നാദിറ എന്നിവർ കണക്ക് നോക്കാനുമായിരുന്നു. അനുവദിച്ച പോയൻറിൽ…

    Read More »
  • Crime

    എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: പ്രതിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുന്നു, ചോദ്യം ചെയ്യൽ ദില്ലിയിലേക്കും

    കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. ദില്ലിയിൽ ചോദ്യം ചെയ്യൽ നീളുകളാണ്. ഇന്നലെ അഞ്ച് പേരെ ചോദ്യം ചെയ്തു. മൂന്ന് പേർക്കു കൂടി ചോദ്യം ചെയ്യലിന് നോട്ടീസിൽ നൽകിയതായാണ് പുറത്തു വരുന്ന വിവരം. അതേസമയം അന്വേഷണസംഘം പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി. സാക്ഷികളെ ഉൾപ്പെടെ കോഴിക്കോട് പൊലീസ് ക്യാമ്പിലെത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. കേസിൽ സാക്ഷികളിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതേസമയം, ഷാറൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുകയാണ്. ആക്രമണ സമയത്ത് ഇയാൾ ധരിച്ചിരുന്നത് ചുവന്ന ഷർട്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ നൽകിയ മൊഴി. എന്നാൽ കണ്ണൂരിൽ വന്നിറങ്ങുമ്പോൾ ഇയാളുടെ വസ്ത്രം വേറെയായിരുന്നു എന്നതാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ട്രെയിനിനകത്ത് വെച്ച് ഇയാൾ സ്വമേധയാ വസ്ത്രം മാറിയോ അതോ ആരെങ്കിലും കൊടുത്തതാണോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അതിനിടെ, ഷാറൂഖ് സെയ്ഫിൻറെ വേരുകൾ തേടി ദില്ലിക്ക്…

    Read More »
  • Kerala

    അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി; തടസഹർജിയുമായി മൃഗസ്നേഹികളുടെ സംഘടന

    ദില്ലി: അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഉത്തരവ് ഉടൻ സ്റ്റേ ചെയ്യണമെന്നാണ് സർക്കാരിൻറെ ആവശ്യം. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം നടപടിയെടുക്കാൻ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നു. അതേസമയം, അരിക്കൊമ്പൻ കേസിൽ സുപ്രീംകോടതിയിൽ മൃഗസ്നേഹികളുടെ സംഘടന തടസഹർജി സമർപ്പിച്ചു. ഉപദ്രവകാരികൾ ആയ വന്യ മൃഗങ്ങളുടെ കാര്യത്തിൽ നടപടി എടുക്കാൻ അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് എന്നാണ് കേരളത്തിൻറെ വാദം. ഇക്കാര്യത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആകുന്നുവെന്നും കേരളം വാദിക്കുന്നു. അരികൊമ്പനുമായി ബന്ധപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസിൽ സി.കെ.ശശിയാണ് അപ്പീൽ ഫയൽ ചെയ്തത്. അതിനിടെ, അരിക്കൊമ്പൻ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി സമർപ്പിച്ചിരിക്കുകയാണ് മൃഗസ്നേഹികളുടെ സംഘടന. വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി’ എന്ന മൃഗസ്നേഹികളുടെ സംഘടനയാണ് സുപ്രീംകോടതിയിൽ തടസ…

    Read More »
  • India

    രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് ദില്ലി ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള സംഘം രാഷ്ട്രപതിയെ കണ്ടു

    ദില്ലി: രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് ദില്ലി ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് അടക്കമുള്ള സ്ഥലങ്ങളിൽ വർദ്ധിക്കുന്ന ആക്രമണങ്ങളിൽ ആശങ്കയുണ്ടെന്ന് പ്രതിനിധി സംഘം വ്യക്തമാക്കി. അക്രമത്തിൽ ആശങ്കയുണ്ടെന്നും അധികാരപരിധിക്കുള്ളിൽ നിന്നുള്ള ഇടപെടൽ നടത്തുമെന്നും രാഷ്ട്രപതി വ്യക്തമാക്കിയതായി പ്രതിനിധി സംഘം അറിയിച്ചു. ക്രിസ്ത്യൻ പള്ളികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും, മതം മാറ്റം ആരോപിച്ച് പുരോഹിതർക്കും കന്യാസ്ത്രീകൾക്കും എതിരെ എടുക്കുന്ന കേസുകളും ചൂണ്ടിക്കാട്ടി ഫെബ്രുവരി 19ന് വിവിധ ക്രിസ്ത്യൻ സഭകൾ ദില്ലിയിൽ പ്രതിഷേധിച്ചിരുന്നു. ഇതിൻറെ തുടർച്ചയായാണ് വ്യാഴാഴ്ച രാഷ്ട്രപതിയെ കണ്ട് സംഭവങ്ങളിൽ ആർച്ച് ബിഷപ്പ് അടങ്ങുന്ന സംഘം ആശങ്ക അറിയിച്ചത്. ആർച്ച് ബിഷപ്പ് അനിൽ ക്യുട്ടോ, ബിഷപ്പുമാരായ സുബോധ് മൊണ്ടൽ, പോൾ സ്വരൂപ് എന്നിവരടങ്ങുന്ന സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. ഉത്തർപ്രദേശിലും ഛത്തീസ്ഗഡിലും അടക്കം വലിയ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തിൽ പ്രതിനിധി സംഘം വ്യക്തമാക്കി. ആശങ്കകൾ പരിഹരിക്കാൻ അധികാരപരിധിയിൽ നിന്ന് ഇടപെടൽ നടത്തുമെന്ന്…

    Read More »
  • LIFE

    ബ്ലാക്ക് ഈസ് ബ്യൂട്ടിഫുൾ! കറുത്ത ഗൗണില്‍ അതീവ സുന്ദരിയായി റാണി മുഖർജി; ഗൗണിന്‍റെ വില കേട്ടാൽ ഞെട്ടും

    അന്നും ഇന്നും നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് റാണി മുഖർജി. ഇപ്പോഴിതാ റാണിയുടെ ഏറ്റവും പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മസബ ഗുപ്തയുടെ കലക്ഷനു മോഡലായെത്തിയ റാണിയുടെ ചിത്രങ്ങളാണ് വൈറലായത്. കറുപ്പ് ഗൗണിലുള്ള റാണിയുടെ ചിത്രങ്ങളാണ് മസബ ഗുപ്ത സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. പ്ലൻജിങ് നെക്‌ലൈനും ഫുൾസ്ലീവുമാണ് ലോങ് ഗൗണിൻറെ പ്രത്യേകത. എംബ്ബല്ലിഷ്ഡ് സിൽവർ കഷ്മീരി മോട്ടീഫ്സ് ഗൗണിന് ഡ്രമാറ്റിക് ലുക്ക് നൽകുന്നു. മെഷീനും കൈകളും ഒന്നിച്ച് ഉപയോഗിച്ചാണ് മോട്ടീഫ്സ് ഒരുക്കിയത്. 55,000 രൂപയാണ് ഗൗണിന്റെ വില.   View this post on Instagram   A post shared by Masaba (@masabagupta) മുമ്പും മസബയുടെ ഡിസൈനിൽ റാണി തിളങ്ങിയിട്ടുണ്ട്. ‘മിസിസ് ചാറ്റർജി വെർസസ് നോർവേ’ എന്ന സിനിമയുടെ പ്രമോഷന് മസബ ഒരുക്കിയ സാരിയിലാണ് താരമെത്തിയത്. കറുപ്പിൽ വെള്ള നിറത്തിൽ ഹിന്ദിയിലെ ‘മാ’ എന്ന അക്ഷരം പ്രിന്റ് ചെയ്തതായിരുന്നു ആ സാരി.…

    Read More »
  • LIFE

    നമ്മളെ ഹാപ്പിയാക്കി വയ്ക്കുന്ന ടെക്നിക്കുമായി പാച്ചു… ഫഹദ് നായകനാകുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ ടീസര്‍ എത്തി

    കൊച്ചി: ഫഹദ് നായകനാകുന്ന ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. നവാഗതനായ അഖിൽ സത്യൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഓഫീഷ്യൽ ടീസർ വിഷുദിനത്തിൽ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. സംവിധായകൻ സത്യൻ അന്തിക്കാടിൻറെ മകനായ അഖിൽ അച്ഛൻറെ സിനിമകളിൽ മുൻപ് സഹകരിച്ചിട്ടുണ്ട്. ‘ഞാൻ പ്രകാശൻ’, ‘ജോമോൻറെ സുവിശേഷങ്ങൾ’ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. ‘ദാറ്റ്സ് മൈ ബോയ്’ എന്ന ഡോക്യുമെൻററിയും അഖിൽ സത്യൻ സംവിധാനം ചെയ്‍തിട്ടുണ്ട്. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിൻറെ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് അഖിൽ തന്നെയാണ്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് ‘പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം ശരൺ വേലായുധൻ നിർവഹിക്കുന്നു. സംഗീതം ജസ്റ്റിൻ പ്രഭാകരൻ, പ്രൊഡക്ഷൻ ഡിസൈൻ രാജീവൻ, വസ്ത്രാലങ്കാരം ഉത്തര മേനോൻ, സിങ്ക് സൌണ്ട്, ഡിസൈൻ അനിൽ രാധാകൃഷ്‍ണൻ, കലാസംവിധാനം അജി കുട്ടിയാനി, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, സൗണ്ട് മിക്സ് സിനോയ് ജോസഫ്,…

    Read More »
  • Careers

    കേന്ദ്ര പൊലീസ് സേനയിൽ ചേരാൻ ആ​ഗ്രഹിക്കുന്ന മലയാളികൾക്ക് സന്തോഷ വാർത്ത! പ്രവേശന പരീക്ഷകള്‍ ഇനി മലയാളത്തിലും

    ദില്ലി: കേന്ദ്ര സേനകളിലേക്കുള്ള പ്രവേശന പരീക്ഷ പതിമൂന്ന് പ്രാദേശിക ഭാഷകളിൽ കൂടി നടത്താൻ തീരുമാനം. സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി ഉൾപ്പെട ഏഴ് പൊലീസ് വിഭാഗങ്ങളിലേക്കുള്ള കോൺസ്റ്റബിൾ പരീക്ഷ മലയാളമുൾപ്പടെ പതിമൂന്ന് ഭാഷകളിൽ നടത്തും. സിഎഎസ്എഫ് പരീക്ഷകൾ ഹിന്ദി ഇംഗ്ലീഷ് ഭാഷകളിൽ മാത്രം നടത്തുന്നതിനെതിരെ തമിഴ്നാട്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ എതിർപ്പറിയിച്ചിരുന്നു. പ്രാദേശിക ഭാഷ സംസാരിക്കുന്നവർക്ക് അവസരം കുറയാൻ ഇത് ഇടയാക്കുമെന്നായിരുന്നു വിമർശനം. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ തീരുമാനം. 2024 ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും.

    Read More »
  • LIFE

    ‘ഒരു ജാതി ജാതകം’ നായകനായി വിനീത് ശ്രീനിവാസൻ; ശ്രീനിവാസന്‍, അജു വര്‍ഗീസ് അടക്കം വലിയ താരനിര

    വിനീത് ശ്രീനിവാസൻ നായകനായെത്തിയ ‘അരവിന്ദന്റെ അതിഥികൾ’ക്ക് ശേഷം എം. മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു ജാതി ഒരു ജാതകം’. വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ‘ഗോദ’യ്ക്ക് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിന്റെയും രചന. ശ്രീനിവാസൻ, അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്ക് പുറമേ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ചിതത്തിലുണ്ട്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഗുണബാലസുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം -വിശ്വജിത്ത് ഒടുക്കത്തിൽ. എഡിറ്റിങ് -രഞ്ജൻ ഏബ്രഹാം, കലാസംവിധാനം -ജോസഫ് നെല്ലിക്കൽ, മേക്കപ്പ് -ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ -സുജിത് മട്ടന്നൂർ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ -സുരേഷ് ഇരിങ്ങൽ, നിർമ്മാണ നിർവഹണം -ഷെമീജ് കൊയിലാണ്ടി, എക്‌സിക്ക്യൂട്ടീവ് പ്രൊഡ്യൂസർ -സൈനുദ്ദീൻ. ജൂലായ് മാസത്തിൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. പി.ആർ.ഒ -വാഴൂർ ജോസ്.

    Read More »
Back to top button
error: