IndiaNEWS

ഹിമാചൽ പ്രദേശിൽ റോഡ് ഇടിഞ്ഞു വീണു; ഒഴിവായത് വൻ ദുരന്തം

ഷിംല: കനത്തമഴയിൽ ഹിമാചൽ പ്രദേശിൽ റോഡ് ഇടിഞ്ഞുവീണു.ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ ബാബാ വാലിയിലെ കാഫ്നു – യാങ്പാ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണ് ഇടിഞ്ഞു വീണത്.
മലയോരത്തുകൂടിയുള്ള വീതിയേറിയ റോഡിന്റെ ഒരു ഭാഗം അടര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു.റോഡില്‍ ആ സമയം വാഹനങ്ങളോ കാല്‍നടയാത്രക്കാരോ ഇല്ലാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

Back to top button
error: