Month: April 2023

  • LIFE

    മലയാളികളുടെ പ്രിയ താരം സംയുക്ത നായികയായ തെലിങ്ക് ചിത്രം ‘വിരൂപാക്ഷ’ ആദ്യ ദിവസം നേടിയത്

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം സംയുക്ത നായികയായ ‘വിരൂപാക്ഷ’ കഴിഞ്ഞ ദിവസമാണ് പ്രദർശനത്തിന് എത്തിയത്. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാർത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലർ ചിത്രമായിട്ട് എത്തിയ ചിത്രം റിലീസ് ദിവസം 6.1 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത്. ‘വിരൂപാക്ഷ’ എന്ന ചിത്രം തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് 19.8 കോടി രൂപയും കർണാടകയിൽ നിന്ന് ഒരു കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് 50 ലക്ഷവും വിദേശത്ത് നിന്ന് 1.5 കോടിയും മറ്റ് ഭാഷകളിൽ നിന്ന് 2.2 കോടിയുമായി മൊത്തം 25 കോടിയോളമാണ് പ്രി- റിലീസ് ബിസിനസായി നേടിയിരിക്കുന്നത്. കാടിനോട് ചേർന്നുള്ള ഒരു ഗ്രാമത്തിൽ 1990 കാലഘട്ടത്തിൽ നടക്കുന്ന അത്യന്തം സംഭവബഹുലമായ കാര്യങ്ങൾ പറയുന്ന ‘വിരൂപാക്ഷ’യുടെ സംഗീത സംവിധാനം ലോകനാഥ് ആണ് നിർവഹിച്ചിരിക്കുന്നത്. ശ്യാം ദത്ത് ആണ് ഛായാഗ്രാഹണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടെത്തുന്ന ‘വിരൂപാക്ഷ’യിൽ…

    Read More »
  • Sports

    “തനിക്ക് പ്രായമായി ഇത് തൻറെ കരിയറിലെ അവസാന നിമിഷങ്ങൾ”; വിരമിക്കൽ സൂചന നൽകി ധോണി

    ചെന്നൈ: ഐപിഎല്ലില്‍ ഏറ്റവും പ്രായം കൂടിയ നായകനായി റെക്കോര്‍ഡിട്ടും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വിജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് നയകിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി. ഇത് ധോണിയുടെ അവസാന ഐപിഎല്‍ ആകുമെന്ന് വിലയിരുത്തുമ്പോഴും സഹതാരങ്ങളും ആരാധകരുമെല്ലാം ധോണി അടുത്ത സീസണിലും ചെന്നൈക്കായി കളിക്കുമെന്ന് വിശ്വസിക്കുന്നവരാണ്. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കിയശേഷം തനിക്ക് പ്രായമായെന്നും ഇത് തന്‍റെ കരിയറിലെ അവസാന നിമിഷങ്ങളാണെന്നും പറഞ്ഞാണ് ധോണി വിരമിക്കല്‍ സൂചന നല്‍കിയത്. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ മത്സരത്തില്‍ ധോണിയെടുത്ത ഒരു ക്യാച്ചിനെക്കുറിച്ച് ഹര്‍ഷ ഭോഗ്‌ലെ ചോദിച്ചപ്പോഴായിരുന്നു ധോണി ഇത് തന്‍റെ അവസാന ഐപിഎല്‍ ആയിരിക്കുമെന്ന് സൂചിപ്പിച്ചത്. ഹൈദരാബാദ് നായകന്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ ക്യാച്ച് എടുക്കാന്‍ കഴിഞ്ഞത് പരിചയസമ്പത്ത് കൊണ്ട് മാത്രമാണെന്നും അവിടെ കഴിവിനല്ല പ്രധാന്യമെന്നും ധോണി പറഞ്ഞു. മുമ്പ് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ കീപ്പറായിരുന്നപ്പോഴും ഇത്തരത്തിലൊരു ക്യാച്ചെടുത്തിട്ടുണ്ട്. ഗ്ലൗസ് കൈയിലുള്ളത് കൊണ്ട്…

    Read More »
  • Kerala

    ക്രൈസ്തവ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നിർണായക നീക്കവുമായി നാഷണൽ പ്രോഗസീവ് പാർട്ടി പ്രഖ്യാപിച്ചു; വി.വി. അഗസ്റ്റിൻ ചെയർമാൻ, ജോണി നെല്ലൂർ വർക്കിംഗ് ചെയർമാൻ

    എറണാകുളം: ക്രൈസ്തവ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നിര്‍ണായക നീക്കവുമായി നാഷണല്‍ പ്രോഗസീവ് പാര്‍ട്ടി പ്രഖ്യാപിച്ചു. വിവി അഗസ്റ്റിനാണ് ചെയര്‍മാന്‍. ജോണി നെല്ലൂരാണ് വര്‍ക്കിംഗ് ചെയര്‍മാന്‍. എറണാകുളത്തായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. ജോണി നെല്ലൂരും, മാത്യു സ്റ്റീഫനും അടക്കമുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളിലായി കേരള കോണ്‍ഗ്രസ് ജോസഫില്‍ നിന്ന് രാജിവച്ചിരുന്നു. നാഷണല്‍ പ്രോഗസീവ് പാര്‍ട്ടിക്ക് ഒരു മുന്നണിയുമായും അടുപ്പമില്ലെന്ന് ചെയര്‍മാന്‍ വിവി അഗസ്റ്റിന്‍ പറഞ്ഞു. ഒരു പാർട്ടിയുടെ കീഴിലും നാഷണല്‍ പ്രോഗസീവ് പാര്‍ട്ടി പ്രവർത്തിക്കില്ല. കാർഷിക മേഖലയുടെ ഉന്നമനമാണ് പ്രധാന ലക്ഷ്യം. റബറിന് 300 രൂപ വില ലഭിക്കണം. അതിനായി എന്നും സമരരംഗത്ത് ഉണ്ടാകും. ബിഷപ് പാംബ്ലാനി പറഞ്ഞത് കർഷകരുടെ വികാരം ഉൾക്കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിനോട് എതിർപ്പുമില്ല പ്രത്യേക സ്നേഹവുമില്ല. ഇതുവരെ ബി ജെ പി നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ല. പ്രധാനമന്ത്രിയെ ആവശ്യമെങ്കിൽ ദൽഹിയിൽ പോയി കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. മോദിക്ക് രാജ്യത്തിന് പുറത്തും വിപുലമായ ബന്ധമുണ്ട്.അദ്ദേഹം രാജ്യത്തിന് വേണ്ടി മികച്ച ഭരണമാണ്…

    Read More »
  • Kerala

    നവജാതശിശുവിനെ പണത്തിന് വിറ്റത് ​ഗൗരവമുള്ള സംഭവമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ

    തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാതശിശുവിനെ പണത്തിന് വിറ്റത് ​ഗൗരവമുള്ള സംഭവമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ്കുമാർ. ‘ഇടനിലക്കാരുണ്ടായിരുന്നോ എന്നും പരിശോധിക്കും. കുഞ്ഞിനെ വിറ്റവർക്കും വാങ്ങിയവർക്കും എതിരെ നടപടിയുമുണ്ടാകും. ശക്തമായ നടപടി സ്വീകരിക്കാൻ വേണ്ടിയാണ് ഇപ്പോൾ ആലോചിച്ചിട്ടുള്ളത്. പൊലീസ് ഈ വിഷയത്തിൽ ജെജെ 81 ആക്റ്റ് പ്രകാരം കേസെടുക്കണം. അതിനാവശ്യമുള്ള നടപടികൾ മജിസ്ട്രേറ്റ് കോടതിയുമായി ബന്ധപ്പെട്ട് അനുവാദം വാങ്ങി ചെയ്യാൻ വേണ്ടി നിശ്ചയിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ എന്തൊക്കെയുണ്ടോ ആ വിഷയങ്ങളിലെല്ലാം തന്നെ ശരിയായ രീതിയിലുള്ള അന്വേഷണം നടത്താനും തീരുമാനമെടുത്തിട്ടുണ്ട്. പൊലീസിന് ആ രീതിയിലുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.” ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു. തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെയാണ് പ്രസവിച്ച ഉടനെ വിൽപ്പന നടത്തിയതായി കണ്ടെത്തിയത്. കരമന സ്വദേശിയായ സ്ത്രീയാണ് പണം കൊടുത്ത് കുഞ്ഞിനെ വാങ്ങിയത്. വിൽപ്പനയുടെ വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകരാണ് പൊലീസിനെ അറിയിച്ചത്. മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ…

    Read More »
  • Crime

    ഓണ്‍ലൈനില്‍ എംഡിഎംഎ വാങ്ങി ചെറുകിട കച്ചവടം; നിരീക്ഷണത്തിനൊടുവില്‍ യുവാവ് പിടിയില്‍

    കോഴിക്കോട്: ഒളവണ്ണ കേന്ദ്രീകരിച്ച് എക്‌സൈസ് നടത്തിയ പരിശോധനയില്‍ 31.97 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. നാഗത്തുംപാടം തേവര് പറമ്പില്‍ വാഴപ്പുള്ളി അഭിന്‍രാജ് (29) ആണ് അറസ്റ്റിലായത്. ലഹരിമരുന്നുമായി ഇയാള്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. സിന്തറ്റിക് പാര്‍ട്ടി ഡ്രഗ്‌സ് വിഭാഗത്തില്‍പ്പെടുന്ന എംഡിഎംഎ ഓണ്‍ലൈനായി വാങ്ങി ചെറുപൊതികളാക്കി വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അഭിന്‍രാജെന്ന് എക്‌സൈസ് അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി എക്‌സൈസ് സംഘം അഭിന്‍രാജിനെ നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നലെ പ്രതി സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്‍ന്ന എക്‌സൈസ് സംഘം വാഹനം തടഞ്ഞ് നിര്‍ത്തി സാഹസികമായി പിടികൂടുകയായിരുന്നു. എംഡിഎംഎ വില്‍പനസംഘത്തിലെ പ്രധാനികളെകുറിച്ച് ഇയാളില്‍ നിന്ന് സൂചന ലഭിച്ചിട്ടുണ്ട്. 10 ഗ്രാമില്‍ കൂടുതല്‍ എംഡിഎംഎ കൈവശം വെച്ചാല്‍ പോലും 10 വര്‍ഷം വരെ തടവു ശിക്ഷലഭിക്കാവുന്ന കുറ്റമാണ്. കോഴിക്കോട് ജില്ലയില്‍ അടുത്തടുത്ത ദിവസങ്ങളിലായി നടക്കുന്ന മൂന്നാമത്തെ രാസലഹരി വേട്ടയാണിത്. കഴിഞ്ഞ ദിവസം മാനാഞ്ചിറയിലെ സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിലെത്തിയ യുവാവില്‍ നിന്നു എക്സൈസ് സംഘം…

    Read More »
  • Kerala

    വന്ദേ ഭാരതിന് പുതിയ സമയക്രമത്തില്‍ ഷൊര്‍ണൂരിലും സ്റ്റോപ്പ്; വ്യാഴാഴ്ച സര്‍വ്വീസ് ഇല്ല

    തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരതിന്റെ സമയക്രമം തയ്യാറായി. രാവിലെ 5.20 ന് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.25ന് കാസര്‍കോട്ട് എത്തും. മടക്ക ട്രെയിന്‍ ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10. 35ന് തിരുവനന്തപുരത്ത് എത്തും. എട്ട് മണിക്കൂര്‍ 5 മിനിറ്റ് ആണ് റണ്ണിങ് ടൈം. വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന ആവശ്യത്തെ തുടര്‍ന്ന് ഷൊര്‍ണൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിലും തിരൂരിലും സമയക്രമ പ്രകാരം സ്റ്റോപ്പില്ല. വ്യാഴാഴ്ച സര്‍വീസ് ഉണ്ടാവില്ല തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് (ട്രെയിന്‍ നമ്പര്‍ 20634) തിരുവനന്തപുരം 5.20 കൊല്ലം 6.07 കോട്ടയം 7.25 എറണാകുളം ടൗണ്‍ 8.17 തൃശൂര്‍ 9.22 ഷൊര്‍ണൂര്‍ 10.02 കോഴിക്കോട് 11.03 കണ്ണൂര്‍ 12.03 കാസര്‍കോട് 1.25ന് കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് (ട്രെയിന്‍ നമ്പര്‍ 20633) കാസര്‍കോട് 2.30കണ്ണൂര്‍3.28 കോഴിക്കോട് 4.28 ഷൊര്‍ണൂര്‍ 5.28 തൃശൂര്‍ 6.03 എറണാകുളം 7.05 കോട്ടയം 8.00 കൊല്ലം 9.18 തിരുവനന്തപുരം 10.35

    Read More »
  • Crime

    പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസ്: മീശ വിനീതിനെയും കൂട്ടാളിയെയും തെളിവെടുപ്പിന് എത്തിച്ചു

    തിരുവനന്തപുരം: കണിയാപുരത്ത് പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിലെ പ്രതികളെ എത്തിച്ച് തെളിവെടുത്തു. പ്രമുഖ റീൽസ് താരവുമായ മീശ വിനീത് എന്ന കിളിമാനൂർ കീഴ്പേരൂർ കിട്ടുവയലിൽ വീട്ടിൽ വിനീത് (26), കൂട്ടാളി കിളിമാനൂർ വെള്ളല്ലൂർ കാട്ടുചന്ത ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തു (22) എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. ഇവർ തൃശ്ശൂരിലേക്ക് രക്ഷപ്പെടാൻ ഉപയോഗിച്ച് കാറും പൊലീസ് കണ്ടെടുത്തു. ഇന്ന് രാവിലെ ആണ് റിമാൻഡിലായിരുന്ന ഇവരെ മംഗലപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തിയത്. നഗരൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തിയാണ് ഇവർ കവർച്ച നടത്തിയത്. മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂർ സ്റ്റേഷനിൽ ബലാൽസംഗ കേസിലും പ്രതിയാണ്. കവർച്ചയ്ക്കു ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട ഇവർ സ്കൂട്ടർ പോത്തൻകോട് ഉപേക്ഷിച്ച ശേഷം ഓട്ടോ റിക്ഷയിലാണ് രക്ഷപ്പെട്ടത് എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പോങ്ങനാട് എത്തി സുഹൃത്തിന്റെ കാർ വാങ്ങി തൃശൂരിലേക്കു കടന്നു. അടുത്ത…

    Read More »
  • LIFE

    ഈദ് റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം കിസീ കാ ഭായ് കിസീ കി ജാന്‍ ആദ്യ ദിനത്തില്‍ നേടിയത്; കണക്കുകള്‍ പുറത്ത്

    മുംബൈ: ബോളിവുഡിന് എന്നും വലിയ ചിത്രങ്ങൾ സമ്മാനിച്ച സീസണാണ് ഈദ്. വലിയ ഹൈപ്പുമായി എത്തി വിജയം കൊയ്യുന്ന ചിത്രങ്ങൾ ബോളിവുഡ് പ്രേക്ഷകർക്കായി ഈദിന് എത്തിക്കാറുള്ളത് സൽമാൻ ഖാനാണ്. ഒരിടവേളയ്ക്കു ശേഷമാണ് മറ്റൊരു സൽമാൻ ഖാൻ ചിത്രം ഈദ് റിലീസ് ആയി തിയറ്ററുകളിൽ എത്തിയിരിക്കുന്നത്. ഫർഹാദ് സാംജി സംവിധാനം ചെയ്തിരിക്കുന്ന കിസീ കാ ഭായ് കിസീ കി ജാൻ ആണ് ആ ചിത്രം. ലോകമെമ്പാടുമായി 5700 ൽ അധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യ ദിന പ്രതികരണങ്ങളാണ് ട്വിറ്ററിൽ നിറയെ. ഒന്നുകിൽ വമ്പൻ ഹിറ്റ്, പരാജയപ്പെടുന്നപക്ഷം വൻ പരാജയം ഇങ്ങനെ രണ്ട് തരത്തിലാണ് ഇന്ന് സിനിമയുടെ ബോക്സ് ഓഫീസ് വിജയ പരാജയങ്ങൾ. എന്തായാലും പരാജയ വഴിയേ നീങ്ങില്ല കിസീ കാ ഭായ് കിസീ കി ജാൻ എന്നാണ് ആദ്യദിന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തിൻറെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ‘കിസി കാ ഭായ് കിസി കി…

    Read More »
  • Crime

    എടവണ്ണയിലെ പറമ്പില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; തലയിലും ദേഹത്തും മുറിവേറ്റ പാടുകള്‍

    മലപ്പുറം: എടവണ്ണ ജാമിയ കോളജിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ സ്വദേശി റിദാന്‍ ബാസില്‍ (28) ആണ് മരിച്ചത്. തലയുടെ പിന്നിലും ദേഹത്തും മുറിവേറ്റ പാടുകളുണ്ട്. പോലീസ് സ്ഥലത്തെത്തി. കൊലപാതകത്തില്‍ ലഹരി, സ്വര്‍ണക്കടത്ത് സംഘങ്ങളുടെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്. ഇന്നു രാവിലെയാണ് എടവണ്ണ ജാമിയ കോളജിനു സമീപം 300 മീറ്റര്‍ മാറി മലയുടെ മുകളിലാണ് മൃതദേഹം കിടന്നിരുന്നത്. ആളുകള്‍ അപൂര്‍വമായി മാത്രം വരുന്ന സ്ഥലമാണ് ഇതെന്ന് പ്രദേശവാസികള്‍ പറയുന്നു. മരിച്ച റിദാന്‍് കരിപ്പൂരില്‍വച്ച് 15 ഗ്രാം എംഡിഎംഎ പിടിച്ച കേസില്‍ ജയില്‍ശിക്ഷ ലഭിച്ചിരുന്നു. ഇതിനു ശേഷം മൂന്നാഴ്ച മുന്‍പാണ് പുറത്തിറങ്ങിയത്. ഇന്നലെ രാത്രി വീട്ടില്‍നിന്ന് പോയ ഇയാള്‍ രാവിലെയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് സഹോദരന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം. മൃതദേഹത്തിന്റെ തലയ്ക്കു പിന്നിലും നെഞ്ചിലുമായി മുറിവുകളുണ്ട്. വെടിയേറ്റതിനു സമാനമായ രീതിയിലുള്ള പാടുകളാണ് ഇതില്‍ മിക്കവയും. സംഭവം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് വിശദമായ…

    Read More »
  • Crime

    ട്രെയിനിൽ കടത്തിയ 27 കിലോ കഞ്ചാവുമായി മൂന്ന് ഒഡീഷ സ്വദേശികൾ ആലുവയിൽ പിടിയിൽ

    കൊച്ചി: ട്രെയിനിൽ കഞ്ചാവ് കടത്തിയ മൂന്ന് പേർ എറണാകുളം ആലുവയിൽ പിടിയിൽ. 27 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളാണ് പൊലീസിന്റെ പിടിയിലായത്. ഒഡീഷ സ്വദേശികളായ രജനീകാന്ത് മാലിക്, ശർമേന്ത പ്രധാൻ, ചെക്ക്ഡാല പ്രധാൻ എന്നിവരാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്. ചെറിയ കെട്ടുകളാക്കി ട്രോളി ബാഗിലാണ് സംഘം കഞ്ചാവ് കടത്തിയത്. ചെന്നൈ. തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു ക‍ഞ്ചാവ് കടത്തൽ. ബംഗാളിൽ നിന്ന് വരുന്ന ട്രെയിനുകളിൽ പരിശോധന ശക്തമായതിനാൽ ഇവർ ചെന്നൈയിലെത്തി ട്രെയിൻ മാറിയാണ് കേരളത്തിലേക്ക് വന്നത്. പൊലീസ് നായ മണം പിടിച്ച് കഞ്ചാവ് കണ്ടെത്താതിരിക്കാൻ ബാഗുകളിൽ ഇവർ ഉണക്കച്ചെമ്മീൻ കരുതിയെന്നും പൊലീസ് പറഞ്ഞു.

    Read More »
Back to top button
error: