CrimeNEWS

എടവണ്ണയിലെ പറമ്പില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; തലയിലും ദേഹത്തും മുറിവേറ്റ പാടുകള്‍

മലപ്പുറം: എടവണ്ണ ജാമിയ കോളജിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ സ്വദേശി റിദാന്‍ ബാസില്‍ (28) ആണ് മരിച്ചത്. തലയുടെ പിന്നിലും ദേഹത്തും മുറിവേറ്റ പാടുകളുണ്ട്. പോലീസ് സ്ഥലത്തെത്തി. കൊലപാതകത്തില്‍ ലഹരി, സ്വര്‍ണക്കടത്ത് സംഘങ്ങളുടെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്.

ഇന്നു രാവിലെയാണ് എടവണ്ണ ജാമിയ കോളജിനു സമീപം 300 മീറ്റര്‍ മാറി മലയുടെ മുകളിലാണ് മൃതദേഹം കിടന്നിരുന്നത്. ആളുകള്‍ അപൂര്‍വമായി മാത്രം വരുന്ന സ്ഥലമാണ് ഇതെന്ന് പ്രദേശവാസികള്‍ പറയുന്നു.

Signature-ad

മരിച്ച റിദാന്‍് കരിപ്പൂരില്‍വച്ച് 15 ഗ്രാം എംഡിഎംഎ പിടിച്ച കേസില്‍ ജയില്‍ശിക്ഷ ലഭിച്ചിരുന്നു. ഇതിനു ശേഷം മൂന്നാഴ്ച മുന്‍പാണ് പുറത്തിറങ്ങിയത്. ഇന്നലെ രാത്രി വീട്ടില്‍നിന്ന് പോയ ഇയാള്‍ രാവിലെയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് സഹോദരന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം.

മൃതദേഹത്തിന്റെ തലയ്ക്കു പിന്നിലും നെഞ്ചിലുമായി മുറിവുകളുണ്ട്. വെടിയേറ്റതിനു സമാനമായ രീതിയിലുള്ള പാടുകളാണ് ഇതില്‍ മിക്കവയും. സംഭവം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് വിശദമായ പരിശോധനയാണ് പോലീസ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: