Month: April 2023
-
Kerala
ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട 16 കാരി വിദ്യാർഥിനിയെ നക്ഷത്രഹോട്ടൽ എത്തിച്ച് പീഡിപ്പിച്ചു, 5 പേർ അറസ്റ്റിൽ
സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി രാത്രി വീട്ടിൽ നിന്ന് കൂട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസിൽ കാമുകനും നാലു സുഹൃത്തുക്കളും പിടിയിലായി. പെൺകുട്ടിയുടെ കാമുകൻ ആലുവ ചൊവ്വര വെള്ളാരപ്പള്ളി അജിൻസാം(23), ഇയാളുടെ കൂട്ടുകാരായ അഖിലേഷ് സാബു, ജിതിൻ വർഗീസ്, പൂർണിമ ദിനേഷ്, ശ്രുതി സിദ്ധാർഥ് എന്നിവരാണ് അറസ്റ്റിലായത്. മാസങ്ങൾക്ക് മുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയുമായി അജിൻസാം സ്ഥാപിച്ചത്. കേസിലെ മറ്റ് പ്രതികൾ അജിൻസാമിന്റെ സുഹൃത്തുക്കൾ ആണ്. 17ന് കാറിൽ കളിയിക്കാവിളയിൽ എത്തിയ അജിൻസാമും സുഹൃത്തുക്കളും പെൺകുട്ടിയെ രാത്രിയിൽ വീട്ടിൽ നിന്ന് വിളിച്ചിറക്കി നെയ്യാറ്റിൻകരയിലെ നക്ഷത്ര ഹോട്ടലിൽ എത്തിച്ചു. വിദ്യാർഥിയുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട അജിൻസാം പ്രണയം നടിച്ചും തുടർന്ന് വിവാഹ വാഗ്ദാനം നൽകിയുമാണ് വലയിലാക്കിയത്. പിന്നീട് സുഹൃത്തുക്കളോടൊപ്പം വന്ന് രാത്രിയിൽ കുട്ടിയെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോയി. നെയ്യാറ്റിൻകരയിലെ നക്ഷത്രഹോട്ടലിൽ വച്ച് അജിൻസാം പെൺകുട്ടിയെ പീഡിപ്പിച്ചു. അടുത്ത ദിവസം പെൺകുട്ടിയെ അവളുടെ വീടിനു സമീപം എത്തിച്ച ശേഷം…
Read More » -
NEWS
സൗദിയിൽ എക്സ്-റേ ടെക്നീഷ്യനായി ജോലി ചെയ്യുന്ന 32കാരി മലയാളി യുവതിയെ മയക്കുമരുന്ന് നൽകി മതം മാറ്റി
മതപരിവർത്തനം സൗദി അറേബ്യയിൽ എക്സ്-റേ ടെക്നീഷ്യനായി ജോലിക്ക് പോയ മലയാളി യുവതിയെ മയക്കുമരുന്ന് നൽകി മതം മാറ്റി. 32 കാരിയായ തന്റെ ഭാര്യ ഇപ്പോൾ 65 കാരന്റെ കസ്റ്റടിയിൽ. തീവ്രവാദികളുടെ കയ്യിൽ അകപ്പെടുന്നതിനു മുമ്പ് രക്ഷിച്ചു തിരികെ എത്തിക്കണം. മുഖ്യമന്ത്രിക്ക് പരാതിയുമായി യുവാവ് സൗദി അറേബ്യയിൽ എക്സറേ ടെക്നീഷ്യനായി ജോലിക്ക് പോയ ഹിന്ദു യുവതിയെ മതം മാറ്റിയതായി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മതം മാറിയ യുവതി കുടുംബവുമായുള്ള ബന്ധങ്ങളെല്ലാം വിഛേദിച്ചു എന്നും നിലവിൽ യുവതി സൗദി അറേബ്യയിൽ നിന്ന് കാണാതായെന്നും കാണിച്ചു യുവതിയുടെ ഭർത്താവ് ആന്റണിയാണ് മുഖ്യ. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്. പരാതിയുടെ പൂർണ്ണവിവരം ചുവടെ: ‘2013ലാണ് ആതിരയും ആൻറണി എന്ന ഞാനും തമ്മിൽ മിശ്രവിവാഹിതരായത്. വാടാനപ്പള്ളി സബ് രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു വിവാഹം രജിസ്റ്റർ ചെയ്തത്. തുടർന്ന് ഞങ്ങൾക്ക് അലൻ എന്നഒരു മകനും പിറന്നു. വളരെ സന്തോഷകരമായി ജീവിച്ചു വരവെ 2016 ൽ സൗദി…
Read More » -
NEWS
8 വർഷത്തിനകം മനുഷ്യൻ മരണത്തെ കീഴടക്കും, ലോകത്തെ ഞെട്ടിച്ച പ്രവചനവുമായി ഗൂഗിൾ മുൻ എഞ്ചനീയർ റേ കർസ് വെയിൽ
പ്രവചനം റേ കർസ് വെയിൽ ഇതിനോടകം 147 പ്രവചനങ്ങൾ നടത്തി. ഇതിൽ 120ലേറെയും സത്യമായി ഭവിച്ചു. സമീപ ഭാവിയിൽ മനുഷ്യൻ മരണത്തെ കീഴടക്കുമെന്നാണ് ഒടുവിൽ റേ നടത്തിയ പ്രവചനം. എട്ടുവർഷത്തിനുള്ളിൽ അത് സംഭവിക്കും എന്നാണ് ഗൂഗിൾ മുൻ എൻജിനീയർ റേ കർസ് വെയിലിന്റെ പ്രവചനം. നേരത്തെ നടത്തിയ പ്രവചനങ്ങളിൽ ഭൂരിഭാഗവും യാഥാർത്ഥ്യമായി തീർന്നതു കൊണ്ട് പുതിയ പ്രവചനത്തെയും ഏറെ പ്രതീക്ഷയോടെയാണ് ലോകം നോക്കി കാണുന്നത്. യൂട്യൂബ് ചാനലായ അഗാഡിയോവിന് നൽകിയ അഭിമുഖത്തിലാണ് റേ കർസ് വെയിലിന്റെ വെളിപ്പെടുത്തലുകൾ. ജനറ്റിക്സ്, നാനോ സാങ്കേതിക വിദ്യ, റോബോട്ടിക്സ് എന്നിവയുടെ വളർച്ചയുടെ ഫലമായി പ്രായമാകുന്നത് തടയാൻ വേണ്ട നാനോ ബോട്ടുകളെ കണ്ടെത്തും എന്നാണ് റേ കർസ് വെയിൽ പറഞ്ഞത്. 2030 എത്തുമ്പോഴേക്കും അർബുദം പോലെയുള്ള രോഗങ്ങളെ ഫലപ്രദമായി തടയാൻ ഈ സാങ്കേതിക വിദ്യ കൊണ്ടു സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. ഏകദേശം 50- 100 എം എം വലിപ്പമുള്ള തീരെ വലിപ്പം കുറഞ്ഞ റോബട്ടുകളാണ് നാനോ…
Read More » -
Movie
ശങ്കർ, ഗണേഷ്- ബിച്ചു തിരുമല ടീമിന്റെ മനോഹര ഗാനങ്ങൾ കൊണ്ട് മലയാളി എന്നും ഓർമിക്കുന്ന ‘കാലം’ സിനിമയ്ക് ഇന്ന് 41 വയസ്സ്
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ അമ്മയായി കെ ആർ വിജയയും മകനായി രവീന്ദ്രനും അഭിനയിച്ച ‘കാലം’ വെള്ളിത്തിരയിൽ എത്തിയിട്ട് 41 വർഷം. 1982 ഏപ്രിൽ 23 നാണ് റിലീസ്. ചിത്രത്തിന്റെ കഥയും, ഛായാഗ്രഹണവും, സംവിധാനവും ഹേമചന്ദ്രൻ. ശ്രീകവിയാണ് തിരക്കഥ. ശങ്കർ-ഗണേഷുമാരുടെ പാട്ടുകൾ കൊണ്ട് സമ്പന്നമായിരുന്നു ഈ ചിത്രം. ബിച്ചു തിരുമലയാണ് ഗാനങ്ങൾ എഴുതിയത്. ‘കാലം കൈവിരലാൽ’ എന്ന മാസ്മരിക ഗാനത്താലും (യേശുദാസ്), ‘പുഴയോരം കുയിൽ പാടും’ എന്ന യുഗ്മഗാനം കൊണ്ടും (ജയചന്ദ്രൻ- വാണിജയറാം) ‘കാലം’ ഇന്നും മലയാളികൾ ഓർക്കുന്നു. സ്വർണ്ണക്കച്ചവടത്തിൽ ജീവിതത്തിന്റെ കണക്കുകൂട്ടലുകൾ പിഴച്ച് പോയ യുവത്വത്തെ പ്രതിനിധീകരിച്ചു രവീന്ദ്രൻ. മകനോട് ക്രൂരത കാട്ടിയ ബിസിനസ് രംഗത്തെ ശത്രുവിനോട് കണക്ക് ചോദിക്കുന്ന അമ്മയായി കെ ആർ വിജയ. മേനകയായിരുന്നു നായിക. അമ്മ ഒറ്റയ്ക്ക് താമസിക്കുന്ന മണിമാളിക വാങ്ങാൻ വരുന്നയാളോട് (കടുവാക്കുളം ആന്റണി) വീടിന്റെയും മകന്റെയും (രവീന്ദ്രൻ) കഥ പറയുകയാണ് ആ അമ്മ (കെ ആർ വിജയ). ദുബായിൽ നിന്നുമുള്ള…
Read More » -
NEWS
പരസ്പരം ആശ്രയമാകാതെ ജീവിക്കാനാവില്ല എന്നു തിരിച്ചറിയുമ്പോൾ അപരനോടുളള ഉള്‍പ്പക അലിഞ്ഞില്ലാതാകും
വെളിച്ചം ആ കാട്ടിലെ ആനയും കുരങ്ങും തങ്ങളുടെ കഴിവിനെ ചൊല്ലി എന്നും കലഹമായിരുന്നു. എല്ലാം കേട്ടുകൊണ്ടുനിന്ന പരുന്ത് അവരോട് പറഞ്ഞു: “നമുക്കൊരു മത്സരം നടത്താം. അതില്‍ വിജയിക്കുന്ന ആളായിരിക്കും മിടുക്കന്‍.” അവര്‍ സമ്മതിച്ചു. “തൊട്ടപ്പുറത്തെ കാടിനു നടുവില്‍ ഒരു സ്വര്‍ണ്ണമരം ഉണ്ട്. അതില്‍ നിന്നും പഴം പൊട്ടിച്ചു കൊണ്ടുവരുന്ന ആളായിരിക്കും വിജയി.” രണ്ടുപേരും ഓടി. അവര്‍ക്ക് ഒരു നദി മുറിച്ചുകടക്കണമായിരുന്നു. ആദ്യമിറങ്ങിയ കുരങ്ങന്‍ ഒഴുക്കില്‍ പെട്ടു. ആന തന്റെ തുമ്പിക്കൈകൊണ്ട് കുരങ്ങനെ ഉയര്‍ത്തി തന്റെ പുറത്തിരുത്തി. കുരങ്ങന്‍ അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടുപേരും വീണ്ടും ഓടി മരത്തിന് അടുത്തെത്തിയപ്പോള്‍ മരം വളരെ ഉയരത്തിലായിരുന്നു. ആന തുമ്പിക്കൈകൊണ്ട് ചില്ല ഒടിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. കുരങ്ങന്‍ ചാടിക്കയറി പഴം പറിച്ചു. രണ്ടുപേരും തിരിച്ചെത്തി പരുന്തിനോട് പറഞ്ഞു: “ഈ മത്സരത്തില്‍ വിജയി ഇല്ല. ഞങ്ങള്‍ രണ്ടുപേരും കൂടി ശ്രമിച്ചിട്ടാണ് പഴം കിട്ടിയത്.” അഹംബോധം അഴിയുന്നതും അഴിയേണ്ടതുമായ ചില നിമിഷങ്ങളുണ്ട്. അത്. അപരന്റെ നിസ്സയാഹതയിലാകാം. സ്വന്തം…
Read More » -
Local
മാരക മയക്കുമരുന്നായ എംഡിഎംഎ വില്‍പ്പന നടത്തിയ ദമ്പതികള്‍ ഉള്‍പ്പടെ നാല് പേര്‍ കാസർകോട് പിടിയില്‍
ദമ്പതികള്‍ ഉള്‍പ്പടെ നാലു പേര്‍150 ഗ്രാം എംഡിഎംഎയുമായി പിടിയില്‍. കാസര്‍കോട് പുത്തരിയടുക്കം സ്വദേശികളായ അബൂബക്കര്‍, ഭാര്യ അമീന അസ്ര, ബെംഗളൂരു സ്വദേശികളായ വസീം, സൂരജ് എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച് കാസര്‍കോട് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. കര്‍ണാടക രജിസ്‌ട്രേഷനിലുളള കാറിന്റെ സീറ്റിനടിയില്‍ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്. കേരളത്തിലേക്ക് മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് അന്വേഷണ സംഘം പറഞ്ഞു. പിടിയിലായ അബൂബക്കറും ഭാര്യ അമീനയും കാസര്‍കോട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന നടത്തുന്നവരാണ്. മറ്റ് രണ്ട് പേര്‍ ദമ്പതികള്‍ക്ക് ബെംഗളൂരുവില്‍ നിന്നും എംഡിഎംഎ എത്തിച്ച് നല്‍കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ മയക്ക് മരുന്ന സംഘത്തിലെ മറ്റ് കണ്ണികളെയും പിടികൂടാനാകുമെന്നാണ് പൊലീസ് പറയുന്നത്.
Read More » -
Kerala
വന്ദേ ഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്ന 25 ചൊവ്വാഴ്ച തമ്പാനൂർ ഡിപ്പോ അടച്ചിടും, ഉദ്ഘാടന ദിവസം നരേന്ദ്ര മോദി സഞ്ചരിക്കില്ല; അന്ന് വന്ദേ ഭാരതിന് എല്ലായിടത്തും സ്റ്റോപ്പ്
പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് തീവണ്ടി ഫ്ലാഗ് ഓഫ് ചെയ്യാനെത്തുന്ന 25 ചൊവ്വാഴ്ച ഉദ്ഘാടന വേദിക്ക് എതിർവശത്തെ തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ അടച്ചിടും. രാവിലെ 8 മുതൽ 11 വരെയാണ് തമ്പാനൂർ ഡിപ്പോ അടച്ചിടുക. അന്നേദിവസം തമ്പാനൂർ ഷോപ്പിംഗ് കോംപ്ലെക്സിലെ കടകൾക്കും നിയന്ത്രണമുണ്ട്. പ്രധാനമന്ത്രി മടങ്ങിക്കഴിഞ്ഞ് രാവിലെ 11 മണിക് ശേഷമാകും കടകൾ തുറകുക. തമ്പാനൂർ, എംജി റോഡ്, സെക്രട്ടേറിയറ്റ് പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ പാർക്കിങ് അനുവദിക്കില്ല. മേഖലയിലെ പാർക്കിങ്ങുകൾ തലേദിവസം തന്നെ ഒഴിപ്പിക്കും. എല്ലാ ബസ് സർവീസുകളും വികാസ് ഭവനിൽ നിന്ന് ക്രമീകരിക്കും മാത്രമല്ല വന്ദേ ഭാരതിന്റെ ഫ്ലാഗ്ഓഫ് ചടങ്ങിനുശേഷം പ്രധാനമന്ത്രി ട്രെയിനിൽ സഞ്ചരിക്കില്ല. 25ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ രാവിലെ 10.30ന് നടക്കുന്ന ഫ്ലാഗ് ഓഫിനുശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഉദ്ഘാടന ദിവസം ക്ഷണിക്കപ്പെട്ട അതിഥികൾക്കാണ് വന്ദേഭാരതിൽ സഞ്ചരിക്കാൻ അനുവാദമുള്ളത്. കൂടുതൽ സ്റ്റോപ്പുകളും അനുവദിച്ചു. എല്ലാ പ്രധാന സ്ഥലങ്ങൾക്കും പങ്കാളിത്തം…
Read More » -
Movie
രജനികാന്ത് നായകനായ സിനിമയിൽ നിന്ന് നയന്‍താര ഇടപെട്ട് തന്നെ ഒഴിവാക്കിയതായി നടി മംമ്ത മോഹന്‍ദാസ്
ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി മംമ്ത മോഹന്‍ദാസ്. രജനികാന്ത് നായകനായ ഒരു സിനിമയിലെ ഗാനരംഗത്ത് നിന്ന് നയന്‍താര ഇടപെട്ട് തന്നെ നീക്കം ചെയ്തു എന്നാണ് മംമ്ത പറയുന്നത്. പേരെടുത്ത് പറയാതെയാണ് നടിയുടെ ആരോപണം. രജനികാന്തിനെ നായകനാക്കി പി. വാസു സംവിധാനം ചെയ്ത ചിത്രമാണ് ‘കുസേലന്‍.’ ഒരു ഗാനരംഗത്ത് നയന്‍താരയാണ് രജനികാന്തിന് ഒപ്പം അഭിനയിക്കുന്നത്. അതേ ഗാനരംഗത്ത് തന്നെയും അഭിനയിക്കാന്‍ വിളിച്ചിരുന്നതായി മംമ്ത മോഹന്‍ദാസ് പറയുന്നു. ‘’നയന്‍താരയ്ക്കൊപ്പം ഗാനരംഗത്ത് മുഴുവനായി എന്നെയും വേണമെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. അത് പ്രകാരം മൂന്ന് നാല് ദിവസം ഷൂട്ട് ചെയ്തു. എന്നാല്‍ പാട്ട് റിലീസ് ആയപ്പോള്‍ അതില്‍ എന്നെ കാണാനില്ല. പാട്ടിന്റെ അവസാന ഭാഗത്ത് എന്റെ തല മാത്രം കാണാം. അങ്ങനെ തന്നെ പൂര്‍ണമായും ഒഴിവാക്കുന്നതായി ആരും തന്നെ അറിയിച്ചില്ല. എന്നാല്‍ പിന്നീട് ആണ് ഞാന്‍ അറിഞ്ഞത്, ആ ഗാനരംഗത്ത് അഭിനയിച്ച മറ്റൊരു പ്രധാന നടി ഇടപെട്ടാണ് എന്നെ…
Read More » -
NEWS
കോഴിക്കോട് മാവൂർ സ്വദേശിനിയായ നേഴ്സ് മക്കയിൽ മരണപ്പെട്ടു
മലയാളി നേഴ്സ് മക്കയിൽ മരണപ്പെട്ടു. കോഴിക്കോട് ജില്ലയിലെ മാവൂർ സ്വദേശിനി അസ്‌നയാണ് മരണപ്പെട്ടത്. മക്കയിലെ സ്വകാര്യ ആശുപത്രിയായ മക്ക മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു അസ്‌ന. ഇന്ന് രാവിലെ 11 മണിക്ക് മക്കയിലെ അൽനൂർ ഹോസ്പിറ്റലിൽ വെച്ച് ആയിരുന്നു മരണം. തലവേദനയെ തുടർന്ന് ഇന്നലെ വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചയോടെ ആരോഗ്യ സ്ഥിതി വഷളായതോടെ അൽനൂർ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മക്കയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്യുന്ന നൗഷാദ് ആണ് ഭർത്താവ്. 20 ദിവസം മാത്രം പ്രായമായ ഒരു ആൺകുഞ്ഞടക്കം രണ്ട് ആൺകുട്ടികൾ ഇവർക്കുണ്ട്. അന്തരിച്ച കൊടക്കാട്ടകത്ത് കോയക്കുട്ടിയാൻ പിതാവ്. മാതാവ് കദീജ ഇവരൊപ്പം മക്കയിലാണ് താമസം. നുവൈസർ, മുഹമ്മദ് എന്നിവരാണ് രണ്ട് ആൺകുട്ടികൾ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യത്ത് മക്കയിൽ ഖബറടക്കും.
Read More » -
Kerala
ട്രെയിൻ സമയങ്ങളിൽ മാറ്റം; നാളെയും മറ്റന്നാളും റദ്ദാക്കിയ ട്രെയിനുകൾ അറിയാം
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ മോദിയുടെ സന്ദർശനവും വന്ദേഭാരത് ഉദ്ഘാടനവും പ്രമാണിച്ച് നാളെയും മറ്റന്നാളും തിരുവനന്തപുരം സെൻട്രലിൽനിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. റദ്ദാക്കിയ ട്രെയിനുകൾ 1. കോട്ടയം വഴിയുള്ള തിരുവനന്തപുരം -കണ്ണൂർ ജനശതാബ്ദി ഞായറാഴ്ച റദ്ദാക്കി 2. എറണാകുളം-ഗുരുവായൂർ സ്പെഷ്യൽ ഞായറാഴ്ച റദ്ദാക്കി. 3. കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി തിങ്കളാഴ്ച റദ്ദാക്കി ഞായർ, തിങ്കൾ ദിവസങ്ങളിൽ ചില ട്രെയിനുകൾ കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും. മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, അമൃത എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നിവയാണ് കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കുക. കൊല്ലം-തിരുവനന്തപുരം ട്രെയിൻ കഴക്കൂട്ടം വരെ മാത്രമാകും സർവീസ് നടത്തുക. നാഗർകോവിൽ- കൊച്ചുവേളി ട്രെയിൻ നേമം വരെയെ സർവീസ് ഉണ്ടാകൂ. ഞായറാഴ്ചത്തെ തിരുവനന്തപുരം – ചെന്നൈ മെയിൽ തൃശ്ശൂരിൽ നിന്നാകും പുറപ്പെടുക.
Read More »